ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കരുത്ത് തെളിയിക്കാൻ പോക്കോ, ആദ്യ ലാപ്ടോപ്പ് വൈകാതെ പുറത്തിറങ്ങും

|

സ്മാർട്ട്ഫോൺ വിപണിയിൽ കരുത്ത് തെളിയിച്ച പോക്കോ ഇപ്പോൾ മറ്റ് പ്രൊഡക്ടുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനി ഉദ്യോഗസ്ഥർ തന്നെ ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു. ലാപ്ടോപ്പ് വിപണിയിലേക്ക് കടക്കാനാണ് ഇപ്പോൾ പോക്കോ ശ്രമിക്കുന്നത്. ഓൺലൈനിൽ ഉയർന്നുവന്ന സമീപകാല ലിസ്റ്റിങ് അനുസരിച്ച് ബ്രാൻഡ് ഒരു ലാപ്‌ടോപ്പ് പുറത്തിറക്കാൻ പോവുകയാണ്. ഇത് ശരിയാണെങ്കിൽ, ലാപ്‌ടോപ്പുകളും ആക്‌സസറികളും സ്‌മാർട്ട് ടിവികളും ലോഞ്ച് ചെയ്‌ത റെഡ്മിയെ പോലെ മറ്റ് ആക്സസറികളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് പോക്കോയുടെ ലക്ഷ്യം.

 

പോക്കോ ലാപ്‌ടോപ്പ് ലിസ്റ്റിങ്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിലെ (ബിഐഎസ്) ലിസ്‌റ്റിങിൽ പോക്കോയുടെ പുതിയ ലാപ്ടോപ്പ് കണ്ടെത്തിയെന്ന വിവരം ടിപ്‌സ്റ്റർ മുകുൾ ശർമ്മയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പോക്കോ ബ്രാൻഡിങിൽ റെഡ്മി ജി സീരീസ് ലാപ്‌ടോപ്പ് ബാറ്ററിയും കണ്ടെത്തിയിരുന്നു. പോക്കോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റെഡ്മി തങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കുന്ന അതേ ഈ ബാറ്ററിയായിരിക്കും പോക്കോ തങ്ങളുടെ ലാപ്ടോപ്പിൽ ഉപയോഗിക്കുക എന്നാണ് സൂചനകൾ.

ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നത് വൈദ്യുതി മോഷണം; വൈറലായി മുതലാളിയുടെ കുറിപ്പ്

പോക്കോ

ഇത്തരമൊരു ലിസ്റ്റിങ് ഇതാദ്യമായിട്ടല്ല കണ്ടെത്തുന്നത്. നേരത്തെ ഒരു ലിസ്റ്റിങ് പോക്കോ ബ്രാൻഡിന് കീഴിലുള്ള ഷവോമി ഡിവൈസിന്റെ ബാറ്ററി വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ ലിസ്റ്റിങ് ശരിയാണെങ്കിൽ പോക്കോ ലാപ്‌ടോപ്പായി റീബ്രാന്റ് ചെയ്ത ആദ്യത്തെ ലാപ്‌ടോപ്പ് റെഡ്മി ജി 2021 ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ബിഐഎസ് ലിസ്റ്റിങിലെ 55Wh ബാറ്ററി റെഡ്മി ജി 2021-ന്റേതായതിനാലാണ് ഇത്തരമൊരു സൂചന റിപ്പോർട്ടുകൾ മുന്നോട്ട് വയ്ക്കുന്നത്.

പോക്കോയുടെ പുതിയ ലാപ്‌ടോപ്പ്
 

പോക്കോയുടെ പുതിയ ലാപ്‌ടോപ്പ് റെഡ്മി ലാപ്‌ടോപ്പിന്റെ റീബ്രാൻഡഡ് വേരിയന്റാണെങ്കിൽ കമ്പനിയിൽ നിന്നുള്ള ഈ ആദ്യ ലാപ്‌ടോപ്പ് 144Hz റിഫ്രഷ് റേറ്റുള്ള 16.1 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. 16 ജിബി റാമും 512 ജിബി സ്റ്റോറേജ് സ്പേസുമുള്ള ലാപ്ടോപ്പിൽ ഇന്റൽ കോർ ഐ5 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. റെഡ്മി ബ്രാൻഡിന് കീഴിലുള്ള രണ്ട് ലാപ്‌ടോപ്പ് മോഡലുകൾ ലിസ്റ്റിങിൽ കാണിച്ചിരിക്കുന്ന അതേ ബാറ്ററി ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ പോക്കോ ഡിവൈസിലെ ബാറ്ററി സൂചന മാത്രം എടുത്തുകൊണ്ട് ഇത് റീബ്രാന്റഡ് ഡിവൈസായിരിക്കുമെന്ന് പറയാനും സാധിക്കില്ല.

ഷവോമി സ്മാർട്ട്ഫോണുകൾ സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച ഓഫറുകൾഷവോമി സ്മാർട്ട്ഫോണുകൾ സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് വമ്പിച്ച ഓഫറുകൾ

എം4 പ്രോ 5ജി

പുറത്തിറങ്ങാനിരിക്കുന്ന പോക്കോ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ പോക്കോ അടുത്തിടെ എം4 പ്രോ 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ഇത് ആഗോള വിപണികളിലാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ ഈ ഡിവൈസ് ലോഞ്ച് ചെയ്യുന്നത് എപ്പോഴായിരിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ ഡിവൈസ് പോക്കോ എം3 പ്രോ 5ജിയുടെ പിൻതലമുറക്കാരൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 11ന്റെ റീബ്രാൻഡഡ് വേരിയന്റുമായിരിക്കും ഈ ഡിവൈസ് ഇത് കൂടാതെ പോക്കോ എക്സ്4 സീരീസ് സ്മാർട്ട്‌ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും സൂചനകൾ ഉണ്ട്.

പോക്കോ എം4 പ്രോ 5ജി

പോക്കോ എം4 പ്രോ 5ജി

6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീനുമായിട്ടാണ് പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു എന്നിവയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 64ജിബി (UFS 2.2) സ്റ്റോറേജ്, 4 ജിബി എൽപിഡിഡിആർ4എക്സ് റാം / 128 ജിബി (UFS 2.2) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ4എക്സ് റാം എന്നിവയുണ്ട്. സ്റ്റോറേജ് തികയാത്തവർക്കായി മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ട്, 50എംപി പ്രൈമറി ക്യാമറ + 8എംപി അൾട്രാ വൈഡ് ക്യാമറ, 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ, 5ജി, ഡ്യുവൽ 4ജി വോൾട്ടി, 5,000 mAh ബാറ്ററി എന്നിവയാണ് ഡിവൈസിൽ ഉള്ള മറ്റ് സവിശേഷതകൾ.

സ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾസ്ട്രീമിങ് ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Poco, which has proven its strength in the smartphone market, is now gearing up to launch other products. Poco's laptops to hit Indian market soon

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X