റിയൽമി ബുക്ക് ലാപ്‌ടോപ്പുകൾ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും

|

റിയൽമി ഇന്ത്യ ആസ്ക് മാധവ് എപ്പിസോഡിൻറെ 27-ാം എഡിഷൻ പുറത്തിറക്കി. അതിൽ റിയൽമി ഇന്ത്യയുടെയും യൂറോപ്പിൻറെയും സിഇഒ റിയൽമി കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ആസ്ക് മാധവിൻറെ ഏറ്റവും പുതിയ എപ്പിസോഡ് ജൂൺ 18 ന് പ്രസിദ്ധീകരിച്ചു. ഇത് വരാനിരിക്കുന്ന റിയൽമി സ്മാർട്ട്‌ഫോണുകളുടെ ട്രെയിലർ പോലെയായിരുന്നു അവതരിപ്പിച്ചത്. റിയൽമി നർസോ 30 പോലുള്ള പ്രോഡക്റ്റുകൾ 4 ജി, 5 ജി കോൺഫിഗറേഷനുകളിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നുവെന്ന് മാധവ് പറഞ്ഞു. കൂടാതെ, കമ്പനി 32 ഇഞ്ച് റിയൽമി സ്മാർട്ട് ടിവിയും പുതുക്കിയേക്കാം. 2021 ൻറെ രണ്ടാം പകുതിയിൽ റിയൽമി ജിടിയുടെ ലോഞ്ച് ബ്രാൻഡ് സ്ഥിരീകരിക്കുകയും ചെയ്യ്തിട്ടുണ്ട്.

 

കൂടുതൽ വായിക്കുക: ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോണുകൾക്ക് കിഴിവ് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഇൻഫിനിക്‌സ് ഡേയ്‌സ് സെയിൽ

റിയൽമി ബുക്ക് ലാപ്‌ടോപ്പുകൾ ഇന്ത്യയിലേക്ക് വരുന്നു

റിയൽമി ബുക്ക് ലാപ്‌ടോപ്പുകൾ ഇന്ത്യയിലേക്ക് വരുന്നു

ഒന്നിൽ മാത്രമല്ല ഒന്നിലധികം റിയൽമി ലാപ്‌ടോപ്പുകളിൽ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിയൽമി ഇന്ത്യയുടെ സി‌ഇ‌ഒ ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിയൽമി ജിടി ഗ്ലോബൽ ലോഞ്ച് ഇവന്റിൽ‌ സൂചിപ്പിക്കുന്നത് പോലെ, റിയൽമി ബ്രാൻ‌ഡഡ് ലാപ്‌ടോപ്പുകൾ‌ റിയൽമി ബുക്ക് എന്ന പേരിൽ വരികയും ഒന്നിലധികം കോൺ‌ഫിഗറേഷനുകളിൽ‌ ലഭ്യമാവുകയും ചെയ്യും. ടീസർ ഇമേജുകൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, റിയൽമിബുക്കിന് നേർത്ത രൂപകൽപ്പന ഉണ്ടായിരിക്കും, ഒരുപക്ഷേ ആപ്പിൾ മാക്ബുക്ക് പ്രോ പോലെ മെറ്റൽ യൂണിബോഡി ഫിനിഷും ഉണ്ടാകും.

റിയൽ‌മി നർസോ 30 സീരീസും കൂടുതൽ‌ റിയൽ‌മി ഡിവൈസുകളും ജൂൺ 24 ന്‌ ഇന്ത്യയിൽ‌ അവതരിപ്പിക്കുംറിയൽ‌മി നർസോ 30 സീരീസും കൂടുതൽ‌ റിയൽ‌മി ഡിവൈസുകളും ജൂൺ 24 ന്‌ ഇന്ത്യയിൽ‌ അവതരിപ്പിക്കും

റിയൽമി ബുക്ക്
 

മുമ്പത്തെ ചോർച്ചയിൽ, റിയൽമി ബുക്ക് ഒന്നിലധികം ഐ / ഒ ഓപ്ഷനുകളുമായി വന്നേക്കുമെന്ന് നിഗമനം ഉണ്ടായിരുന്നു. റിയൽമി ബുക്കിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി-എ പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഉണ്ടായിരിക്കുമെന്ന് പുതിയ ടീസർ സ്ഥിരീകരിച്ചു. റിയൽമി ബുക്ക് വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വിൻഡോസ് 11 അപ്‌ഡേറ്റ് ഈ ലാപ്‌ടോപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലാപ്ടോപ്പിന് 10 ഇഞ്ച് റെസല്യൂഷനോടുകൂടിയ 13 ഇഞ്ച് അല്ലെങ്കിൽ 14 ഇഞ്ച് സ്‌ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി ബുക്ക് ലാപ്‌ടോപ്പ് എഎംഡി അല്ലെങ്കിൽ ഇന്റൽ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കും, കൂടാതെ ചില മോഡലുകൾ ഡെഡിക്കേറ്റഡ് ഗ്രാഫിക്‌സ് കാർഡുമായി വരാം.

15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ15,000 രൂപയിൽ താഴെ വിലയിൽ ജൂണിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

റിയൽമി ബുക്ക് ലാപ്ടോപ്പുകളുടെ വില ഇന്ത്യയിൽ

റിയൽമി ബുക്കിൻറെ അടിസ്ഥാന മോഡലിന് ക്വാഡ് കോർ സിപിയു, 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് തുടങ്ങിയ സവിശേഷതകൾ 40,000 രൂപ വിലയിൽ ലഭിക്കുവാനിടയുണ്ട്. 50,000 രൂപ വിലയുള്ള ഹൈ-എൻഡ് മോഡലിന് ഒരു പ്രത്യേക ഗ്രാഫിക്‌സ് കാർഡിനൊപ്പം ഡബിൾ സ്റ്റോറേജും നൽകുന്നു. 2021 ഒക്ടോബർ / നവംബർ മാസങ്ങളിൽ റിയൽമി ഈ ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. പുതിയ റീയൽമി ലാപ്ടോപ്പുകളുടെ കൂടുതൽ വിവരങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

കൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാംകൊച്ചിക്കടുത്ത് അദൃശ്യമായെരു ദ്വീപ്, ഗൂഗിൾ മാപ്സ് സാറ്റലൈറ്റ് ഇമേജിൽ മാത്രം കാണാം

Most Read Articles
Best Mobiles in India

English summary
According to Madhav, the business intends to release goods such as the Realme Narzo 30 in both 4G and 5G variants. Furthermore, the company may revamp the 32-inch Realme smart TV, and the Realme GT will be released in the second half of 2021, according to the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X