ഇത് കരുത്തരിൽ കരുത്തൻ; റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പ് വിപണിയിലെത്തി

|

മികച്ച ഫീച്ചറുകളുമായി റെഡ്മിയുടെ പുതിയ ഗെയിമിങ് ലാപ്ടോപ്പായ റെഡ്മി ജി 2021 വിപണിയിലെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റെഡ്മി ജിയുടെ അപ്‌ഗ്രേഡാണ് ഈ പുതിയ ലാപ്ടോപ്പ്. 144Hz ഡിസ്പ്ലേയും 16 ജിബി റാമും ഉള്ള ഈ പുതിയ ലാപ്ടോപ്പ് ഇന്റൽ, എഎംഡി പ്രോസസർ വേരിയന്റുകളിൽ ലഭ്യമാകും. കരുത്തരിൽ കരുത്തൻ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ലാപ്‌ടോപ്പിൽ 512 ജിബി സ്റ്റോറേജും ഉണ്ട്. ലാപ്ടോപ്പ് ഒഎസ് വിൻഡോസ് 11 ലേക്ക് അപ്‌ഗ്രേഡുചെയ്യാനും സാധിക്കും. ഷവോമിയുടെ ഹറികെയിൻ കൂളിങ് 3.0 സംവിധാനവുമായിട്ടാണ് ഇരു ലാപ്ടോപ്പുകളും വരുന്നത്.

 

റെഡ്മി ജി 2021

റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പിന്റെ ഇന്റൽ വേരിയന്റിൽ 11th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറാണ് ഉള്ളത്. എഎംഡി ഓപ്‌ഷനിൽ എഎംഡി റൈസൺ 7 പ്രോസസറുണ്ട്. ഈ രണ്ട് പ്രോസസറും കരുത്തന്മാരാണ്. ചൈനീസ് വിപണിയിലാണ് ഈ ലാപ്ടോപ്പ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിനെ സംബന്ധിച്ച വിവരങ്ങളൊന്നും ഇല്ല. ആകർഷകമായ ഡിസ്പ്ലെയും ശക്തമായ പ്രോസസറുകളും ഉള്ള ഈ ലാപ്ടോപ്പിന്റെ സവിശേഷതകൾ വിശദമായി നോക്കാം.

റെഡ്മി ജി 2021: വില, ലഭ്യത

റെഡ്മി ജി 2021: വില, ലഭ്യത

റെഡ്മി ജി 2021 ഗെയിമിങ് ലാപ്ചടോപ്പിന്റെ ഇന്റൽ കോർ i5 മോഡലിന് സിഎൻവൈ 5,699 (ഏകദേശം 64,900 രൂപ) ആണ് വില. എഎംഡി റൈസൺ 7 വേരിയന്റിന് സിഎൻവൈ 6,999 (ഏകദേശം 79,700 രൂപ) വിലയുണ്ട്. ഇന്റൽ വേരിയന്റ് സെപ്റ്റംബർ 23 വ്യാഴാഴ്ച മുതൽ ചൈനയിൽ വിൽപ്പനയ്ക്ക് എത്തും. സെപ്റ്റംബർ 28 മുതലാണ് എഎംഡി ഓപ്ഷൻ വിൽപ്പനയ്‌ക്കെത്തുന്നത്. റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പ് ആഗോള വിപണികളിൽ ലഭ്യമാകുമോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ റെഡ്മി ജി സിഎൻവൈ 5,299 (ഏകദേശം 60,300 രൂപ) മുതലുള്ള വിലയുമായിട്ടാണ് വിപണിയിൽ എത്തിയത്. ഈ ലാപ്ടോപ്പിൽ ഇന്റൽ കോർ i5-10200എച്ച് സിപിയു 60Hz ഡിസ്പ്ലേ എന്നിവയാണ് ഉണ്ടായിരുന്നത്.

റെഡ്മി ജി 2021: സവിശേഷതകൾ
 

റെഡ്മി ജി 2021: സവിശേഷതകൾ

റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പിന്റെ മുഖ്യ ആകർഷണം ഡിസ്പ്ലെ തന്നെയാണ്. 16.1-ഇഞ്ച് ഡിസ്പ്ലേയാണ് ലാപ്ടോപ്പിൽ ഉള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും ലോ ബ്ലൂലൈറ്റ് എമിഷനുള്ള ഡിസ്പ്ലെയാണ് ഇത്. ടിയുവി റെയ്ൻലാൻഡ് സർട്ടിഫിക്കേഷനും ലാപ്ടോപ്പിനുണ്ട്. ലാപ്‌ടോപ്പിന്റെ ഇന്റൽ വേരിയന്റിൽ എൻ‌വിഡിയ ജിഫോഴ്‌സ് ആർ‌ടി‌എക്സ് 3050 ഗ്രാഫിക്സ് കാർഡിനൊപ്പം 11th ജനറേഷൻ ഇന്റൽ കോർ i5-11260H പ്രോസസറാണ് നൽകിയിട്ടുള്ളത്. എഎംഡി ഓപ്ഷൻ ഒരു എഎംഡി റൈസൺ 7 5800 പ്രോസസറും എൻവിഡിയ ജിഫോഴ്സ് 3060 ഗ്രാഫിക്സുമായി വരുന്നു.

വിൻഡോസ് 10

വിൻഡോസ് 10-ൽ പ്രവർത്തിക്കുന്ന റെഡ്മി ജി 2021 ഗെയിമിങ് ലാപ്ടോപ്പ് വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. ലാപ്ടോപ്പിന്റെ ന്റെ ഇന്റൽ, എഎംഡി വേരിയന്റിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. ലാപ്‌ടോപ്പ് വൈഫൈ 6 കണക്റ്റിവിറ്റിയും ഡിടിഎസ്: എക്സ് അൾട്രാ 3 ഡി സറൗണ്ട് സൗണ്ട് അനുഭവവും നൽകുന്നു. യുഎസ്ബി ടൈപ്പ്-സി ചാർജിങ്, ത്രീ ലെവൽ ബാക്ക്‌ലിറ്റ് കീബോർഡ്, സിയാവോ എഐ ഡിജിറ്റൽ അസിസ്റ്റന്റ് എന്നിവയുൾപ്പെടെയുള്ള സവിശേഷതകളും ഈ ലാപ്ടോപ്പിന് ഉണ്ട്.

കൂളിങ് സംവിധാനം

ഇന്റൽ വേരിയന്റിൽ 180W പവർ അഡാപ്റ്ററാണ് നൽകിയിട്ടുള്ളത്. ഡ്യൂവൽ ഫാനുകളുള്ള പ്രോപ്രൈറ്ററി ഹീറ്റ് ഡിസിപിറ്റേഷൻ സംവിധാനവും ഇതിൽ ഉണ്ട്. എഎംഡി മോഡലിൽ 230W പവർ അഡാപ്റ്ററാണ് ഉള്ളത്. ഇത് കൂടാതെ ഡ്യൂവൽ 12V ഫാനുകൾ, നാല് എയർ ഔട്ട്ലെറ്റുകൾ, അഞ്ച് ഓൾ-കോപ്പർ ഹീറ്റ് പൈപ്പുകൾ എന്നിവയുള്ള കൂളിങ് സംവിധാനവും ഇതിൽ നൽകിയിട്ടുണ്ട്. ഈ ലാപ്ടോപ്പുകൾ എന്തായാലും നിലവിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള സാധ്യത ഇല്ല. റെഡ്മിയുടെ വളരെ കുറച്ച് ലാപ്ടോപ്പുകൾ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്.

Most Read Articles
Best Mobiles in India

English summary
Redmi G2021 gaming laptop, has been launched with great features. This new laptop is an upgrade of the Redmi G released last year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X