ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഡിഎസ്എൽആർ ക്യാമറകൾക്ക് ഓഫറുകൾ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്ന് വരികയാണ്. എല്ലാ പ്രൊഡക്ടുകൾക്കും മികച്ച ഓഫറുകൾ ലഭിക്കുന്ന ഈ സെയിലിലൂടെ നിങ്ങൾക്ക് ക്യാമറകളും സ്വന്തമാക്കാം. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്ക് പുതിയ ക്യാമറയോ ലെൻസുകളോ വാങ്ങാൻ ആഗ്രഹമുണ്ടായിരിക്കും ഈ അവസരത്തിൽ ഡിഎസ്എൽആർ ക്യാമറകൾക്ക് മികച്ച ഓഫറുകൾ ലഭിക്കും. മികച്ച ഇമേജിങ് സെൻസറുകളും ആകർഷകമായ എഫ് സവിശേഷതകളുമെല്ലാം ഉള്ള ക്യാമറകൾ ഈ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

 
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഡിഎസ്എൽആർ ക്യാമറകൾക്ക് ഓഫറുകൾ

നിങ്ങൾ എടുക്കുന്ന ഫോട്ടോകൾക്കും പ്രൊഫഷണൽ ലെവൽ ക്വാളിറ്റി വേണമെന്നുണ്ടെങ്കിൽ സ്വന്തമാക്കാവുന്ന ക്യാമറകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും. ഇത്തരം ഡിഎസ്എൽആർ ക്യാമറകളിൽ ലെൻസുകൾ മാറ്റി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ എടുക്കുന്ന ഫോട്ടോകളും സാഹചര്യങ്ങളും അനുസരിച്ച് ലെൻസുകൾ മാറ്റാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന ക്യാമറകൾ പരിശോധിക്കാം.

Canon EOS 1500D 24.1 Digital SLR Camera (Black) with EF S18-55 is II Lens
₹31,938.00
₹34,995.00
9%

കനോൺ EOS 1500D

കനോൺ EOS 1500D ഡിജിറ്റൽ എസ്എൽആർ ക്യാമറ ഇന്ത്യയിലെ ബേസിക്ക് ഡിഎസ്എൽആർ ക്യാമറ വിഭാഗത്തിലെ ഏറ്റവും ജനപ്രീയമായ ക്യാമറകളിൽ ഒന്നാണ്. ഓട്ടോഫോക്കസിനൊപ്പം 24.1 എംപി ഉയർന്ന റസലൂഷനുള്ള ക്യാമറയാണ് ഇത്. ഷൂട്ട് ചെയ്തതിന് ശേഷം വ്യക്തമായി സൂം ചെയ്ത് കാണാനായി ഫോട്ടോഗ്രാഫുകൾ സൂം ചെയ്യാനുള്ള ഫീച്ചറും ഇതിനുണ്ട്. എപിഎസ്-സി സൈസ് സിഎംഒഎസ് സെൻസറിന്റെയും ഒരു ഇമേജിംഗ് പ്രോസസറിന്റെയും സംയോജനമാണ് ഈ ക്യാമറയിലൂടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ മനോഹരമായി ക്ലിക്ക് ചെയ്യാൻ സഹായിക്കുന്നത്. പശ്ചാത്തലം മങ്ങിക്കുകയും സബ്ജക്ടിനെ കൂടുതൽ എടുത്ത് കാണിക്കുകയും ചെയ്യുന്നത് ഈ ക്യാമറയുടെ സവിശേഷതകളാണ്. ഡിജിക്ക് 4+ നാച്ചുറലും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങൾ ചെറിയ നോയിസിൽ എടുക്കാൻ സഹായിക്കുന്നു. ഇൻബിൾഡ് Wi-Fi, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവ സോഷ്യൽ മീഡിയയിലേക്ക് ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ സഹായിക്കുന്നു.

Canon PowerShot SX430 IS 20MP Digital Camera with 45x Optical Zoom (Black)
₹16,999.00
₹18,995.00
11%

കനോൺ പവർഷൂട്ട് SX430 ഐഎസ് 20എംപി ഡിജിറ്റൽ ക്യാമറ

കനോൺ പവർഷൂട്ട് SX430 ഐഎസ് 20എംപി ഡിജിറ്റൽ ക്യാമറ പേര് സൂചിപ്പിക്കുന്നത് പോലെ 20.0 മെഗാപിക്സൽ സെൻസറുള്ള യാത്രകൾക്ക് പറ്റിയ ക്യാമറയാണ്. 45x ഒപ്റ്റിക്കൽ സൂം സവിശേഷത നിങ്ങൾക്ക് ആകർഷകമായ ക്ലോസപ്പുകൾ എടുക്കാൻ സഹായിക്കുന്നു. അതിന്റെ എർഗണോമിക് ഗ്രിപ്പ് മികച്ച രീതിയിൽ ക്യാമറ ഉപയോഗിക്കാനും സഹായിക്കുന്നു. ഇതിലൂടെ വീഡിയോകൾ റെക്കോർഡുചെയ്യാനും സ്റ്റേബിളായ ചിത്രങ്ങൾ എടുക്കാനും ഉപയോഗപ്രദമായ ക്യാമറയാണ് ഇത്. ഇൻബിൾഡ് Wi-Fi/ എൻഎഫ്സി ഫീച്ചർ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കുന്നു. ഈ ക്യാമറയ്ക്ക് വെറും 830 ഗ്രാം ഭാരമാണ് ഉള്ളത്.

Nikon D5600 Digital Camera 18-55mm VR Kit (Black)
₹51,449.00

നിക്കോൺ ഡി5600 ഡിജിറ്റൽ ക്യാമറ

നിക്കോൺ ഡി 5600 ഡിജിറ്റൽ ക്യാമറയിൽ 24.2 മെഗാപിക്സലുകൾ, ഒരു എക്സ്പെഡ് 4 ഇമേജ്-പ്രോസസ്സിംഗ് എഞ്ചിൻ, 100-25600 ഐഒഎസ് റേഞ്ച് എന്നീ സവിശേഷതകളുമായിട്ടാണ് വരുന്നത്. ഊർജ്ജസ്വലവുമായ ഇമേജറി, ഫുൾ എച്ച്ഡി വീഡിയോകൾ, ടൈം ലാപ്സ് മൂവീസ് എന്നിവ കുറഞ്ഞ വെളിച്ചത്തിൽ പോലും പകർത്താൻ സഹായിക്കുന്നു. ഇൻബിൾഡ് വൈഫൈ, ബ്ലൂടൂത്ത് അല്ലെങ്കിൽ എൻഎഫ്സി വഴി ഇത് നിങ്ങളുടെ സ്മാർട്ട് ഡിവൈസുകളിലേക്ക് വയർലെസ് ആയി കണക്ട് ചെയ്യുന്നു. ഫോട്ടോകൾ ഓട്ടോമാറ്റിക്കായി ഡിവൈസിലേക്ക് മാറ്റാൻ സ്ഥിരമായ കണക്ഷൻ നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു. എക്സ്പീഡ് 4 ഇമേജ്-പ്രോസസ്സിംഗ് എഞ്ചിൻ മൊത്തത്തിലുള്ള വേഗതയും പെർഫോമൻസും മെച്ചപ്പെടുത്തുന്നതിന് പ്രവർത്തിക്കുന്നു. 39-പോയിന്റ് ഓട്ടോഫോക്കസ് സിസ്റ്റം വ്യത്യസ്തമായ ഷൂട്ടിംഗ് സാഹചര്യങ്ങളിൽ പോലും കൃത്യതയോടെ നിങ്ങളുടെ വിഷയങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു.

 
PANASONIC LUMIX G7 4K Mirrorless Camera, with 14-140mm Power O.I.S. Lens, 16 Megapixels, 3 Inch Touch LCD, DMC-G7HK (USA BLACK)
₹1,66,999.00
₹203,999.00
18%

പാനാസോണിക് ലൂമിക്സ് ജി7 മിറർലെസ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറ കിറ്റ്

പാനാസോണിക് ലൂമിക്സ് ജി7 16.00 എംപി 4കെ മിറർലെസ് ഇന്റർചേഞ്ചബിൾ ലെൻസ് ക്യാമറയിലൂടെ 4കെയിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു. ഡിഫോക്കസ് ഓട്ടോഫോക്കസ് ടെക്നോളജി, കോൺട്രാസ്റ്റ് ഓട്ടോഫോക്കസ് എന്നിവയിലൂടെ ഡെപ്ത്തുള്ളതും കൃത്യതയുള്ളതും ഉയർന്ന വേഗതയും നേടാൻ നിങ്ങളെ അനുവദിക്കുന്നു. കുറഞ്ഞ ലൈറ്റുള്ള മറ്റ് ലൈറ്റ് സോഴ്സുകൾ ഇല്ലാത്ത ചന്ദ്രപ്രകാശം പോലെ കുറഞ്ഞ വെളിച്ചമുള്ള അവസരത്തിൽ സബ്ജക്ട് കൂടുതൽ ഫോക്കസ് ചെയ്യാൻ എഎഫിന് സാധിക്കുന്നു, ഐഎസ്ഒ 25600 വരെ ഉയർത്താനും നോയിസ് ഇല്ലാതെ ഫോട്ടോ എടുക്കാനും ഈ ക്യാമറയിലൂടെ സാധിക്കും. ഡിഎംസി-ജി 7 ഉയർന്ന റെസല്യൂഷനുള്ള ഒലെഡ് ലൈവ് വ്യൂ ഫൈൻഡറുമായിട്ടാണ് വരുന്നത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X