ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇതിനകം തന്നെ ഇ-കൊമേഴ്സ് ഭീമൻ ഈ സെയിലിലൂടെ നൽകുന്ന ഓഫറുകളും ഡിസ്കൌണ്ടുകളും പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗം പ്രൊഡക്ടുകൾക്കും ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. ആമസോൺ ഓഫറുകൾ നൽകുന്ന പ്രൊഡക്ടുകളിൽ മുൻനിരയിൽ തന്നെയുള്ളവയാണ് ലാപ്ടോപ്പുകൾ. പ്രമുഖ ബ്രാന്റുകളുടെ ലാപ്ടോപ്പുകൾക്കെല്ലാം ഈ സെയിലിലൂടെ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭ്യമാക്കുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.

 
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാപ്ടോപ്പുകൾക്ക് കിഴിവ്

ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ നൽകാൻ പോകുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഓൺലൈൻ ക്ലാസുകൾക്കായി ലാപ്ടോപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്കും പുതിയ ലാപ്ടോപ്പ് വാങ്ങിക്കാനുള്ള സുവർണാവസരമാണ് ആമസോൺ നൽകുന്നത്. ഗെയിം കളിക്കുന്നവർക്കായി മികച്ച ഗെയിമിങ് ലാപ്ടോപ്പുകളും ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ ഗ്രറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ചില ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. നിങ്ങളുടെ ആവശ്യവും താല്പര്യവും അനുസരിച്ച് ഇവ തിരഞ്ഞെടുക്കാവുന്നതാണ്.

എച്ച്പി പവലിയൻ ഗെയിമിങ് 15.6 ഇഞ്ച് (39.62 cm) FHD ഗെയിമിങ് ലാപ്‌ടോപ്പ്

HP Pavilion Gaming 15.6-inch(39.62 cms) FHD Gaming Laptop (Ryzen 5-4600H/8GB/1TB HDD/M.2 Slot/Windows 10/NVIDIA GTX 1650 4GB/Shadow Black), 15-ec1024AX
₹53,990.00
₹70,172.00
23%

എച്ച്പി പവലിയൻ ഗെയിമിങ് 15.6 ഇഞ്ച് (39.62 cm) FHD ഗെയിമിങ് ലാപ്‌ടോപ്പിൽ എഎംഡി റൈസൺ 5 4600H പ്രോസസറാണ് ഉള്ളത്. ഇത് 3.0 GHz ബേസ് ക്ലോക്ക്, 4.0 GHz മാക്സിമം ബൂസ്റ്റ് ക്ലോക്ക്, 3 MB L2 കാഷെ, 6 കോർസ് എന്നീ സവിശേഷതകളോടെ വരുന്നു. 15.6-ഇഞ്ച് എഫ്എച്ച്ഡി ഐപിഎസ് ആന്റി-ഗ്ലെയർ മൈക്രോ-എഡ്ജ് WLED- ബാക്ക്ലിറ്റ് ഡിസ്പ്ലെയാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 250 നിറ്റ്സ് ബ്രൈറ്റ്നസും, 45% NTSC (1920 x 1080) എന്നിവയും ഡിസ്പ്ലെയുടെ സവിശേഷതകളാണ്. പ്രീ-ലോഡഡ് വിൻഡോസ് 10 ഹോം ഒഎസുമായി വരുന്ന ലാപ്ടോപ്പിൽ എൻവീഡിയ ജിഇഫോർസ് ജിടിഎക്സ് 1650 ഗ്രാഫിക്സ് ആണ് ഉള്ളത്.

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ

Mi Notebook Horizon Edition 14 Intel Core i5-10210U 10th Gen 14-inch (35.56 cms) Thin and Light Laptop(8GB/512GB SSD/Windows 10/Nvidia MX350 2GB Graphics/Grey/1.35Kg), XMA1904-AR+Webcam

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷന് കരുത്ത് നൽകുന്നത് 10th ജനറേഷൻ ഇന്റൽ കോർ i5-10210U പ്രോസസരാണ്. ഇതിൽ 1.6 GHz ബേസ് സ്പീഡ്, 4.2 GHz മാക്സിമം സ്പീഡ്, 4 കോർ, 8 ത്രെഡ്സ് എന്നിവയുണ്ട്. ഈ ലാപ്ടോപ്പിന്റെ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 10 ഹോം ആണ്. 14-ഇഞ്ച് (1920X 1080) ഫുൾ എച്ച്ഡി ആന്റി ഗ്ലെയർ സ്ക്രീനാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. എൻവിഡിയ MX350 2GB GDDR5 ഗ്രാഫിക്സും ഈ ലാപ്ടോപ്പിന്ൽ ഉണ്ട്. 8ജിബി ഡിഡിആർ4-2666MHz റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ലാപ്ടോപ്പിൽ ഷവോമി നൽകിയിട്ടുണ്ട്. കരുത്തുറ്റ മെറ്റൽ ബോഡിയുള്ള ലാപ്ടോപ്പ് നേർത്തതും ഭാരം കുറഞ്ഞതുമാണ്. 1.35 കിലോഗ്രാം ഭാരമുള്ള ലാപ്ടോപ്പിൽ 10 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുന്നു.

എച്ച്പി പവലിയൻ (2021) ഇന്റൽ 11th ജനറേഷൻ കോർ i5 14 ഇഞ്ച് FHD സ്ക്രീൻ തിൻ & ലൈറ്റ് ലാപ്‌ടോപ്പ്

HP Pavilion (2021) Intel 11th Gen Core i5 14 inches FHD Screen Thin & Light Laptop, 16GB RAM, 512GB SSD, Iris Xe Graphics, Windows 10, MS Office, Backlit Keyboard, 1.41kg, Natural Silver (14-dv0054TU)
₹75,000.00
₹81,200.00
8%

എച്ച്പി പവലിയൻ (2021) ഇന്റൽ 11th ജനറേഷൻ കോർ ലാപ്ടോപ്പിൽ പേര് സൂചിപ്പിക്കുന്നത് പോലെ 11th ജനറേഷൻ ഇന്റൽ കോർ i5-1135G7 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 4.2 GHz വരെ ഇന്റൽ ടർബോ ബൂസ്റ്റ് ടെക്നോളജി, 8 MB L3 കാഷെ, 4 കോർസ് എന്നിവയും ഇതിനൊപ്പം ഉണ്ട്. ആജീവനാന്ത വാലിഡിറ്റിയുള്ള വിൻഡോസ് 10 ഹോം പ്രീ-ലോഡഡ് ആണ് ഇതിൽ ഉള്ളത്. മൈക്രോസോഫ്റ്റ് ഓഫീസ് ഹോം & ഓഫീസ് 2019, അലക്സാ ബിൽറ്റ്-ഇൻ എന്നിവയും ഉണ്ട്. 14-ഇഞ്ച് എഫ്എച്ച്ഡി (1920x1080) IPS ആന്റി-ഗ്ലെയർ പാനലാണ് എച്ച്പി ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 45% എൻടിഎസ്ഇ, 250 നിറ്റ്സ് ബ്രൈറ്റ്നസ്, 157ppi പിക്സൽ ഡെൻസിറ്റി എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്.

 

എച്ച്പി 14 (2021) 14-ഇഞ്ച് (35.6 cm) എഫ്എച്ചഡി സ്ക്രീൻ 11th ജനറേഷൻ ഇന്റൽ കോർ i3 ലാപ്‌ടോപ്പ്

HP 14 (2021) 11th Gen Intel Core i3 Laptop with Alexa Built-in, 8GB RAM, 256GB SSD, 14-Inch (35.6 cm) FHD Screen, Windows 10, MS Office, (14s- dy2501tu)
₹40,000.00
₹45,892.00
13%

എച്ച്പി 14 (2021) 14-ഇഞ്ച് (35.6 cm) എഫ്എച്ചഡി സ്ക്രീൻ 11th ജനറേഷൻ ഇന്റൽ കോർ i3 ലാപ്‌ടോപ്പിൽ സൌജന്യമായി വിൻഡോസ് 11 അപ്‌ഗ്രേഡ് ലഭിക്കും. പേര് സൂചിപ്പിക്കും പോലെ 11th ജനറേഷൻ ഇന്റൽ കോർ i3-1115G4 പ്രോസസറാണ് ഇതിലുള്ളത്. 4.1 GHz വരെ ഇന്റൽ ടർബോ ബൂസ്റ്റ് ടെക്നോളജി, 6 എംബി L3 കാഷെ, 2 കോർസ് എന്നിവയും ഇതിലുണ്ട്. 8 ജിബി ഡിഡിആർ4-2666 എസ്ഡി റാം (2 x 4 GB), 256 ജിബി പിസിഐ ഇഎൻവിഎംഇ M.2 എസ്എസ്ഡി എന്നിവയും ലാപ്ടോപ്പിൽ ഉണ്ട്. 14-ഇഞ്ച് (35.6 സെന്റീമീറ്റർ) എഫ്എച്ച്ഡി മൈക്രോ എഡ്ജ്, 250 നിറ്റ്സ് ഡിസ്പ്ലെയാണ് ഇതിലുള്ളത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X