Just In
- 33 min ago
സാംസങ് ഗാലക്സി എം 02 സ്മാർട്ഫോൺ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
- 1 hr ago
റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുക കിടിലൻ സവിശേഷതകളുമായി
- 3 hrs ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 3 hrs ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
Don't Miss
- Movies
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
അക്കായ് 43-ഇഞ്ച് എഫ്എച്ച്ഡി ഫയർ ടിവി എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
അക്കായ് 43 ഇഞ്ച് ഫുൾ എച്ച്ഡി ഫയർ ടിവി എഡിഷൻ ടെലിവിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ജാപ്പനീസ് കമ്പനിയിൽ നിന്നുള്ള പുതിയ സ്മാർട്ട് ടിവി ഫയർ ടിവി എഡിഷൻ സീരീസിന്റെ ഭാഗമാണ്. അതിൽ ഇന്ത്യൻ ബ്രാൻഡായ ഒനിഡയിൽ നിന്നുള്ള ടെലിവിഷനുകളും ഉൾപ്പെടുന്നുണ്ട്. ഇൻബിൽറ്റ് ഫയർ ടിവി സപ്പോർട്ടുമായി പുതിയ അക്കായ് സ്മാർട്ട് ടിവി ആമസോണിന്റെ ടിവി ഫോർ യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നു. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ആപ്ലിക്കേഷനുകൾ ഇതിൽ നിന്നും നിങ്ങൾക്ക് ലഭ്യമാകും.

അക്കായ് 43 ഇഞ്ച് ഫുൾ എച്ച്ഡി ഫയർ ടിവി എഡിഷൻ ഇന്ത്യയിൽ
23,999 രൂപ വില വരുന്ന അക്കായ് 43 ഇഞ്ച് ഫുൾ എച്ച്ഡി ഫയർ ടിവി എഡിഷൻ മറ്റ് ഉയർന്ന സ്മാർട്ട് ടിവി ബ്രാൻഡുകളായ ഷാവോമി, വൺപ്ലസ്, റിയൽമി എന്നിവയ്ക്കെതിരെ മത്സരിക്കുന്നു. ഈ സെഗ്മെന്റിലെ മിക്ക ഓപ്ഷനുകളും ആൻഡ്രോയിഡ് ടിവി പ്രവർത്തിപ്പിക്കുമ്പോൾ അക്കായ് ടെലിവിഷൻ ഫയർ ടിവി സോഫ്റ്റ്വെയറിനൊപ്പം വേറിട്ടുനിൽക്കുന്നു. മാത്രമല്ല, ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ചുരുക്കം സ്മാർട്ട് ടിവികളിൽ ഒന്നാണ് ഇത്. ടെലിവിഷൻ ഇപ്പോൾ ആമസോണിൽ (ADD LINK) മാത്രമായി വാങ്ങാൻ ലഭ്യമാണ്. കൂടുതൽ വലുപ്പത്തിലുള്ള ഓപ്ഷനുകൾ ഫയർ ടിവി എഡിഷൻ സീരിസിൽ വരും മാസങ്ങളിൽ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചു.

അക്കായ് 43-ഇഞ്ച് ഫുൾ-എച്ച്ഡി ഫയർ ടിവി എഡിഷൻ സവിശേഷതകൾ
43 ഇഞ്ച് ഫുൾ എച്ച്ഡി (1920x1080 പിക്സൽ) എൽഇഡി സ്ക്രീൻ വരുന്ന അക്കായ് ടെലിവിഷൻ വോളിയം ഡ്രൈവുചെയ്യുന്ന ചെറിയ സ്ക്രീൻ വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആമസോണിന്റെ ഫയർ ഒഎസിൽ പ്രവർത്തിപ്പിക്കുന്ന ഈ സ്മാർട്ട് ടിവിയിൽ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഹോട്ട്സ്റ്റാർ, ആപ്പിൾ ടിവി എന്നിവ പോലുള്ള നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളും ലഭിക്കുന്നു. ടിവി 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 178 ഡിഗ്രി വ്യൂവിംഗ് ആംഗിൾ, ഡോൾബി ഓഡിയോ, ഡിടിഎസ് ട്രൂ സറൗണ്ട് എന്നിവയ്ക്കുള്ള സപ്പോർട്ടുമായി 20W സ്പീക്കറുകൾ ഇതിൽ വരുന്നു.
മൂന്ന് പിൻക്യാമറകളും 6000 എംഎഎച്ച് ബാറ്ററിയുമായി പോക്കോ എം3 അവതരിപ്പിച്ചു

ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും ഒരു യുഎസ്ബി പോർട്ടും കണക്റ്റിവിറ്റിക്കായി നൽകിയിരിക്കുന്നു. വോയ്സ് റിമോട്ട് കമാൻഡുകൾക്കായുള്ള ഫയർ ടിവി യൂസർ ഇന്റർഫേസിൽ അലക്സയുമായി പെയർ ചെയ്യാവുന്നതാണ്. കൂടാതെ, ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക്, നെറ്റ്ഫ്ലിക്സ് എന്നിവയ്ക്കായുള്ള ഹോട്ട് കീകളും ഇതിൽ ഉണ്ട്.
റെഡ്മി സ്മാർട്ട്ഫോണുകൾ, ഇയർഫോണുകൾ എന്നിവയ്ക്ക് വമ്പിച്ച കിഴിവുകളുമായി ഷവോമി ബ്ലാക്ക് ഫ്രൈഡേ സെയിൽ
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190