Just In
- 1 hr ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- News
പ്രവാസികള്‍ക്ക് കൈത്താങ്ങ്; വിമാനത്താവളത്തിലെ കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍
- Automobiles
R നയൺ T, R നയൺ T സ്ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
വത്സല്‍ വെടിക്കെട്ട്, തകര്‍ത്തടിച്ച് അസ്ഹറും സച്ചിന് ബേബിയും- കേരളത്തിന് മികച്ച സ്കോര്‍
- Movies
സിംപതി പിടിച്ചു പറ്റുകയാണ് പുള്ളിയുടെ സ്ട്രാറ്റജി; ഫിറോസിനെ കുറിച്ച് സായ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
അമാസ്ഫിറ്റ് അതിന്റെ പുതിയ സ്മാർട്ട് വാച്ചുകളുടെ വില ഔദ്യോഗികമായി വെളിപ്പെടുത്തി. അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ എന്നീ സ്മാർട്ട് വാച്ചുകളുടെ വില വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ജിടിആർ 2ഇ സ്മാർട്ട് വാച്ചിന് 9,999 രൂപയും ജിടിഎസ് 2ഇ 12,999 രൂപയുമാണ് വില. അമാസ്ഫിറ്റ് നേരത്തെ ജിടിഎസ് 2, ജിടിആർ 2 എന്നീ സ്മാർട്ട് വാച്ചുകൾ. സ്പോർട്സ് എഡിഷൻ, ക്ലാസിക് എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് ജിടിആർ 2 പുറത്തിറക്കിയത്. ഇവയ്ക്ക് യഥാക്രമം 12,999 രൂപ, 13,499 രൂപ എന്നിങ്ങനെ വില.

അമാസ്ഫിറ്റ് ജിടിഎസ് 2ഇ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാൻ സാധിക്കും. ജിടിആർ 2ഇ ആമസോൺ.ഇൻ വഴി വിൽപ്പനയ്ക്ക് എത്തും. ജനുവരി 20 ന് ആരംഭിക്കുന്ന റിപ്പബ്ലിക് ഡേ സെയിലിലൂടെ രണ്ട് സ്മാർട്ട് വാച്ചുകളും വിൽപ്പനയ്ക്കെത്തും. ഇതിനകം തന്നെ അമാസ്ഫിറ്റ് അതിന്റെ വെബ്സൈറ്റിൽ രണ്ട് സ്മാർട്ട് വാച്ചുകളുടെയും വിൽപ്പന ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വായിക്കുക: പോക്കോ എക്സ്3 സ്മാർട്ട്ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

അമാസ്ഫിറ്റ് ജിടിആർ 2ഇ: സവിശേഷതകൾ
അമാസ്ഫിറ്റ് ജിടിആർ 2ന്റെ വില കുറഞ്ഞ പതിപ്പാണ് അമാസ്ഫിറ്റ് ജിടിആർ 2ഇ. ഈ രണ്ട് സ്മാർട്ട് വാച്ചുകളും നിരവധി സാമ്യതകളുള്ളവയാണ്. ജിടിആർ 2ഇ സ്മാർട്ട് വാച്ചിൽ 1.39 ഇഞ്ച് അമോലെഡ് സ്ക്രീൻ തന്നെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 454 × 454 പിക്സൽ റെസലൂഷനുണ്ട്. ജിടിആർ 2ന്റെ മുൻവശത്ത് 3ഡി കർവ്ഡ് ഗ്ലാസാണ് നൽകിയികുന്നത് എങ്കിലൽ ജിടിആർ 2ഇയ്ക്ക് 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസൈനാണ് ഉള്ളത്. ഒബ്സിഡിയൻ ബ്ലാക്ക്, മാച്ച ഗ്രീൻ, സ്ലേറ്റ് ഗ്രേ എന്നിങ്ങനെ വ്യത്യസ്ത കളർ സ്ട്രാപ്പുകളുമായിട്ടാണഅ ഇത് വരുന്നത്.

5 എടിഎം (50 മീറ്റർ) വാട്ടർപ്രൂഫ് സർട്ടിഫിക്കേഷനും ഹുവാമി വികസിപ്പിച്ച ബയോട്രാക്കർ പിപിജി ബയോളജിക്കൽ ഡാറ്റ സെൻസറും അമാസ്ഫിറ്റ് ജിടിആർ 2ഇ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴിയാണ് ഈ ഡിവൈസ് സ്മാർട്ട്ഫോണിലേക്ക് കണക്റ്റ് ചെയ്യുന്നത്. ബ്ലൂടൂത്ത് ഫോൺ കോൾസ് സപ്പോർട്ട് ഇല്ല. ആക്സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ്, 3-ആക്സിസ് ജിയോ മാഗ്നറ്റിക് സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, എയർ പ്രഷർ സെൻസർ, ടെമ്പറേച്ചർ സെൻസർ എന്നിവയാണ് ഈ ഡിവൈസിലെ സെൻസറുകൾ. 471 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.
കൂടുതൽ വായിക്കുക: ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

അമാസ്ഫിറ്റ് ജിടിഎസ് 2 ഇ: സവിശേഷതകൾ
നേരത്തെ വിപണിയിലെത്തിയ ജിടിഎസ് 2 സ്മാർട്ട് വാച്ചുമായി ഏറെ സാമ്യതയുള്ള ജിടിഎസ് 2 ഇ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ഒബ്സിഡിയൻ ബ്ലാക്ക്, മോസ് ഗ്രീൻ, ലിലാക്ക് പർപ്പിൾ എന്നിവയാണ് നിറങ്ങൾ. 1.8 ഇഞ്ച് അമോലെഡ് സ്ക്രീനാണ് ഡിവൈസിൽ ഉള്ളത്. 348 × 442 പിക്സൽ റെസല്യൂഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. രക്തത്തിലെ ഓക്സിജൻ ലെവൽ നിരീക്ഷിക്കാനായി ഹുവാമി നിർമ്മിച്ച സെൻസറുള്ള സ്മാർട്ട് വാച്ചിൽ 246 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

വൃത്താകൃതിയിലുള്ള ഡയൽ അവതരിപ്പിക്കുന്ന ജിടിആർ 2 ഇയിൽ നിന്ന് വ്യത്യസ്തമായി ജിടിഎസ് 2 ഇ സ്മാർട്ട് വാച്ചിൽ ചതുരാകൃതിയിലുള്ള ഡയലാണ് ഉള്ളത്. ഡിസംബറിൽ പുറത്തിറങ്ങിയ ജിടിആർ 2, ജിടിഎസ് 2 സ്മാർട്ട് വാച്ചുകളും ഈ ഡിസൈനിൽ തന്നെയാണ് ഉണ്ടായിരുന്നത്. അമാസ്ഫിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ജിടിഎസ് 2ഇ ലഭ്യമാണ്.
കൂടുതൽ വായിക്കുക: ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒടിടി ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190