ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ആമസോൺ ഇന്ത്യയിൽ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ അവതരിപ്പിച്ചു. ഈ ഡിവൈസ് 2019 ൽ ആരംഭിച്ച എക്കോ ഷോയുടെ ഒരു അപ്ഗ്രേഡഡ് ഓപ്ഷനാണ്. സെക്കൻഡ്‌ ജനറേഷൻ എക്കോ ഷോ 8 ൽ 8 ഇഞ്ച് എച്ച്ഡി സ്ക്രീൻ, മെച്ചപ്പെടുത്തിയ 13 മെഗാപിക്സൽ ക്യാമറ, ബാലൻസ്‌ഡ് സൗണ്ട് ഔട്ട്പുട്ടിനായി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുണ്ട്. എക്കോ ഷോ 8 വീഡിയോ കോളിംഗിന് അനുയോജ്യമായ ഡിവൈസായിരിക്കും. നിങ്ങൾക്ക് ആവശ്യമുള്ളവരെ വിളിക്കാൻ അലക്സയോട് ആവശ്യപ്പെടുന്നതിലൂടെ ഒരു വീഡിയോ കോൾ ആസ്വദിക്കുവാൻ കഴിയും. സ്മാർട്ട് ഡിസ്പ്ലേ ഒരു ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആയി മാറ്റാനും ദിവസം മുഴുവൻ നിങ്ങളുടെ ഫോട്ടോ ഫ്രെയിം പ്രദർശിപ്പിക്കാനും സാധിക്കും.

 

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

അപ്ഗ്രേഡഡ് പ്രൈവസി ഫീച്ചർ സവിശേഷതകളോടെയാണ് എക്കോ ഷോ 8 പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസ് ഒരു പുതിയ മൈക്രോഫോൺ, ക്യാമറ നിയന്ത്രണങ്ങൾ, നിങ്ങളുടെ വോയ്‌സ് റെക്കോർഡിംഗുകൾ ഡിലീറ്റ് ചെയ്യുവാനുള്ള കഴിവ് എന്നിവയുമായി വരുന്നു. ഡിസ്പ്ലേകളുള്ള മറ്റെല്ലാ പുതിയ ഡിവൈസുകളെയും പോലെ അലക്സാ റെക്കോർഡ് ചെയ്യുന്നുവെന്ന് തോന്നുകയാണെങ്കിൽ ക്യാമറ അടയ്ക്കുന്നതിന് ബിൽറ്റ്-ഇൻ കവറുകളുമായി എക്കോ ഷോയും വരുന്നു. കൂടാതെ, 24,999 രൂപയ്ക്ക് ഒരു സ്വിവൽ ഡിസ്പ്ലേയിൽ അവതരിപ്പിച്ച എക്കോ ഷോ 10 ൻറെ വില കുറഞ്ഞ ഓപ്ഷനാണ് എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ. എക്കോ ഷോ 8 കൂടുതൽ ഒതുക്കമുള്ളതും നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് സ്ഥാപിക്കുന്നതുമാണ്.

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ: വിലയും ലഭ്യതയും

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ: വിലയും ലഭ്യതയും

ആമസോൺ എക്കോ ഷോ 8 (2nd gen) ഇന്ത്യയിൽ 13,999 രൂപയ്ക്ക് അവതരിപ്പിച്ചു. എന്നാൽ, ഒരു ആമുഖ ഓഫർ എന്ന നിലയിൽ ആമസോൺ ഈ ഡിവൈസ് 11,999 രൂപയ്ക്ക് ഒരു നിശ്ചിത സമയത്തേക്ക് വിൽക്കും. ഈ സ്മാർട്ട് ഡിവൈസ് ബ്ലാക്ക് ആൻഡ് വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭിക്കും. എക്കോ ഷോ 8 ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നും ഇപ്പോൾ വാങ്ങാവുന്നതാണ്.

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ: സവിശേഷതകളും, പ്രത്യകതകളും
 

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ: സവിശേഷതകളും, പ്രത്യകതകളും

ആമസോൺ എക്കോ ഷോ 8 ൽ 8 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഇത് സിനിമകൾ, വെബ് സീരീസ് മുതലായവ കാണാൻ വളരെ അനുയോജ്യമാണ്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ടിവി സീരീസുകളോ സിനിമകളോ പ്ലേ ചെയ്യാൻ അലക്‌സയോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ആമസോൺ പ്രൈം മ്യൂസിക്, സ്‌പോട്ടിഫൈ, ജിയോസാവ്, ആപ്പിൾ മ്യൂസിക്, ഹംഗാമ മ്യൂസിക് അല്ലെങ്കിൽ ഗാന എന്നിവയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് പ്ലേ ചെയ്യാൻ അലക്‌സയോട് ആവശ്യപ്പെടുകയോ ചെയ്യാം. ആമസോൺ പ്രൈം മ്യൂസിക്ക് അല്ലെങ്കിൽ സ്പോട്ടിഫൈയിൽ പ്ലേ ചെയ്യുന്ന പാട്ടിനെ അടിസ്ഥാനമാക്കി മ്യൂസിക് പ്ലേലിസ്റ്റുകളോ സ്റ്റേഷൻ ശുപാർശകളോ അലക്സാ കാണിച്ചുതരുന്നതാണ്.

ആമസോൺ എക്കോ ഷോ 8 സെക്കൻഡ്‌ ജനറേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

നിങ്ങളുടെ സ്മാർട്ട് ഗൃഹോപകരണങ്ങളായ ലൈറ്റുകൾ, പ്ലഗ്സ്, എസി, ഫാനുകൾ, ടിവികൾ, ഗീസർ എന്നിവ അലക്‌സയുമായി ജോടിയാക്കാനും ഡിവൈസുകളിലേക്കോ എക്കോ ഷോ 8 ൻറെ ക്യാമറയിൽ നിന്നുള്ള ഫീഡ് നിങ്ങളുടെ സ്മാർട്ട്‌ഫോണിലോ മറ്റ് എക്കോ ഷോ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. എക്കോ ഷോ 8 അലാറങ്ങൾ സജ്ജമാക്കാൻ ഉപയോഗിക്കാം, ടൈമറുകൾ ഉപയോക്താക്കളെ അവരുടെ ദിവസം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും. നിങ്ങളുടെ ടെലിഫോൺ, വൈദ്യുതി ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ഈ ഡിവൈസിനോട് ആവശ്യപ്പെടാം. ഇത് ഒരു ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആയി ഉപയോഗിക്കാം. നിങ്ങൾക്ക് ഇത് നിങ്ങളുടെ ഡ്രോയിംഗ് റൂമിൽ സ്ഥാപിച്ച് ദിവസം മുഴുവൻ നിങ്ങളുടെ ഫോട്ടോകൾ പ്ലേ ചെയ്യാനും കഴിയും.

Most Read Articles
Best Mobiles in India

English summary
Amazon has released the Echo Show 8 (2nd generation). The Echo Show, which was released in 2019, has been replaced by this device. The second-generation Echo Show 8 features an 8-inch HD screen, a 13-megapixel camera, and two stereo speakers for balanced sound.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X