വെയറബിളുകൾക്ക് ആമസോൺ പ്രൈം ഡേ സെയിലിലുള്ള ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്

|

ആമസോൺ പ്രൈം ഡേ സെയിൽ 2021 ആകർഷകമായ ഡീലുകളും നിരവധി പ്രൊഡക്ടുകളുമായി നടന്ന് വരികയാണ്. സെയിലിന്റെ അവസാന ദിവസത്തിലും മികച്ച കിഴിവുകളിൽ നിങ്ങൾക്ക് പ്രൊഡക്ടുകൾ സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും ആമസോൺ കിടിലൻ ഓഫറുകൾ നൽകുന്നുണ്ട്. ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന വെയറബിളുകൾ നോക്കാം.

 
വെയറബിളുകൾക്ക് ആമസോൺ പ്രൈം ഡേ സെയിലിലുള്ള ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്

ഗാർമിൻ സ്മാർട്ട് വെയറബിൾസ്

ഗാർമിന്റെ വിശാലമായ പ്രൊഡക്ട് നിര മികച്ച കിഴിവുകളിൽ ലഭ്യമാണ്. ഏറ്റവും പുതിയ വെനു എസ്ക്യു മ്യൂസിക്ക് സ്മാർട്ട് വെയറബിൾ 22,240 രൂപയ്ക്ക് ലഭ്യമാണ്. ഇതിന്റെ യഥാർത്ഥ വില 25,990 രൂപയാണ്. 14.43 ശതമാനം കിഴിവാണ് ഇതിന് ലഭിക്കുന്നത്. വെനു സ്ക്വയർ സ്മാർട്ട് വാച്ച് 17,240 രൂപയ്ക്ക് ലഭിക്കും, ഇതിന്റെ യഥാർത്ഥ വില 20,990 രൂപയാണ്. 18 ശതമാനം കിഴിവാണ് ഇതിന് ലഭിക്കുന്നത്. പ്രീമിയം ഗാർമിൻ ഫോർ‌റണ്ണർ 245 സ്മാർട്ട് വാച്ച് 25,890 രൂപയ്ക്ക് നേടാം. ഫോർ‌റെണ്ണർ 45 15,890 രൂപയക്ക് ലഭിക്കും. ഗാർമിൻ ഫോർ‌റണ്ണർ 245 മ്യൂസിക് (29,790 രൂപ), ഗാർമിൻ ഇൻസ്റ്റിങ്ക്റ്റ് ടാക്റ്റിക്ക (21,790 രൂപ), ഗാർമിൻ ലില്ലി 21,749 രൂപ എന്നീ വിലകളിൽ ലഭിക്കും.

ആപ്പിൾ വെയറബിൾസ്

ആപ്പിൾ വാച്ചുകളും നല്ല കിഴിവിൽ തന്നെ ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. പുതിയ ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ്, 40 എംഎം) 25,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ വാച്ചിന് 4,000 രൂപയുടെ കിഴിവാണ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. ജിപിഎസ് + സെല്ലുലാർ വേരിയന്റും കിഴിവിൽ ലഭ്യമാണ്. ആമസോണിലൂടെ ഈ ഡിവൈസ് 31,900 രൂപയ്ക്ക് സ്വന്തമാക്കാം.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി ഒരു മികച്ച ഡിവൈസാണ. 9,999 രൂപ വിലയുള്ള ഈ സമാർട്ട് വാച്ച് ആമസോൺ പ്രൈം ഡേ സെയിലിലൂടെ 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ഈ സ്മാർട്ട് വാച്ചിൽ എസ്‌പി‌ഒ 2 മോണിറ്റർ നൽകിയിട്ടുണ്ട്. ഒരൊറ്റ ചാർജിൽ മൂന്ന് ആഴ്ച വരെ ബാറ്ററി നൽകാൻ ആ സ്മാർട്ട് വാച്ചിന് സാധിക്കും. ഉയർന്ന 314 പിപിഐ റെസല്യൂഷനുള്ള 1.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് സ്മാർട്ട് വാച്ചിൽ ഉള്ളത്.

ഓപ്പോ ബാൻഡ് സ്റ്റൈൽ

സമാർട്ട് വാച്ചല്ല ബാൻഡ് ആണ് വേണ്ടതെങ്കിൽ നിങ്ങൾക്ക് പുതുതായി ലോഞ്ച് ചെയ്ത ഓപ്പോ ബാൻഡ് സ്റ്റൈൽ തിരഞ്ഞെടുക്കാം. 2,999 രൂപ വിലയുള്ള ഈ ബാൻഡ് ആമസോൺ പ്രൈം ഡേ സെയിലിലൂടെ 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു എക്സ്ട്രാ സ്‌പോർട്‌സ് സ്ട്രാപ്പും ഇതിൽ ലഭിക്കും. സ്മാർട്ട് ബാൻഡ് 1.1 ഇഞ്ച് കളർ അമോലെഡ് സ്ക്രീനുമായിട്ടാണ് വരുന്നത്. ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിങ് സപ്പോർട്ടും ഇതിനുണ്ട്. 5ATM വാട്ടർ-ഡസ്റ്റ് റസിറ്റൻസ് ഉള്ള ഈ ബാൻഡ് ഒരു മുഴുവൻ ചാർജിൽ 12 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു.

ഷവോമി എംഐ വാച്ച് റിവോൾവ്

എംഐ വാച്ച് റിവോൾവ് 10,999 രൂപ വിലയുള്ള ഡിവൈസാണ്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ പ്രീമിയം ലുക്കിംഗ് സ്മാർട്ട് നിങ്ങൾക്ക് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. മികച്ച സവിശേഷതകൾ ഉള്ള ഈ സ്മാർട്ട് വാച്ച് അമോലെഡ് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്.

Most Read Articles
Best Mobiles in India

English summary
Amazon Prime Day Sale ends tonight. Through this sale, Amazon is offering great offers for smart watches and smart bands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X