ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ വാച്ച് എസ്ഇ 5,000 രൂപ കിഴിവിൽ സ്വന്തമാക്കാം

|

ആമസോൺ പ്രൈം ഡേ സെയിൽ ഇന്നും നാളെയുമായി നടക്കുകയാണ്. ആമസോൺ പ്രൈം വരിക്കാർക്ക് ആകർഷകമായ ഓഫറുകളിൽ പ്രൊഡക്ടുകൾ വാങ്ങാനുള്ള സുവർണാവസരമാണ് പ്രൈം ഡേ സെയിലിലൂടെ ലഭിക്കുന്നത്. ജനപ്രിയമായ സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെ ധാരാളം ഡീലുകൾ ഈ സെയിലിലൂടെ ലഭ്യമാണ്. ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ് മോഡൽ) കിടിലൻ ഓഫറിൽ ഈ സെയിലിലൂടെ ലഭ്യമാണ്. 29,990 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് 24,900 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം. 5000 രൂപയുടെ കിഴിവാണ് ഈ വാച്ചിന് ലഭിക്കുന്നത്.

 
ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആപ്പിൾ വാച്ച് എസ്ഇക്ക് 5,000 രൂപ കിഴിവ്

ആപ്പിൾ വാച്ച് എസ്ഇയുടെ എല്ലാ കളർ, ബാൻഡ് ഓപ്ഷനുകൾക്കും ആമസോൺ പ്രൈം ഡേ സെയിലിലൂടെ കിഴിവുകൾ ലഭ്യമാണ്. പിങ്ക് സാൻഡ് സ്പോർട്ട് ബാൻഡിനൊപ്പം ഗോൾഡ് അലുമിനിയം കേസ്, പിങ്ക് സാൻഡ് സ്പോർട്ട് ബാൻഡിനൊപ്പം ഗോൾഡ് അലുമിനിയം കേസ്, ബ്ലാക്ക് സ്പോർട്ട് ബാൻഡുള്ള സ്പേസ് ഗ്രേ അലുമിനിയം കേസ് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട് വാച്ച് ലഭ്യമാകുന്നത്.

ബാങ്ക് ഓഫറുകൾ

ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ്) 40 എംഎം മോഡൽ 29,900 രൂപ നിരക്കിലാണ് വിപണിയിൽ എത്തിയത്. ഇതിന് ശേഷം ഡിവൈസിന് വില കുറച്ചിട്ടില്ല. എന്നാൽ ഇപ്പോൾ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്മാർട്ട് വാച്ച് 24,900 രൂപയ്ക്ക് വാങ്ങാം. 5,000 രൂപ കിഴിവ് ലഭിക്കുന്നതോടെ ആപ്പിൾ വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണവസരമാണ് ലഭിച്ചിരിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് (നോൺ-ഇഎംഐ) കുറഞ്ഞത് 500 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും. ഇഎംഐയിൽ വാച്ച് വാങ്ങുന്നവർക്ക് 1,750 രൂപ വരെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്.

ആപ്പിൾ വാച്ച് എസ്ഇ: സവിശേഷതകൾ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആപ്പിൾ വാച്ച് സീരീസ് 6 നൊപ്പമാണ് ആപ്പിൾ വാച്ച് എസ്ഇ പുറത്തിറക്കിയത് സിൽവർ, സ്പേസ്, ഗ്രേ, ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. 394x324 പിക്‌സൽ റെസല്യൂഷനുള്ള 1.57 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. പോറലുകളിൽ നിന്ന് സംരക്ഷണത്തിനായി അയോൺ-എക്സ് പവേർഡ് ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. 50 മീറ്റർ വരെ വാട്ടർ റസിസ്റ്റൻസ്, എമർജൻസി എസ്‌ഒ‌എസ് എന്നിങ്ങനെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഈ വാച്ചിൽ ഉണ്ട്.

ഡ്യുവൽ കോർ എസ് 5 സിസ്റ്റമാണ് (സിഐപി) ആപ്പിൾ വാച്ച് എസ്ഇയ്ക്ക് കരുത്ത് നൽകുന്നത്. ഈ ചിപ്‌സെറ്റ് 1 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ആപ്പിൾ വാച്ച് എസ്ഇയ്ക്ക് ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് സെൻസറുകൾ, ആക്‌സിലറോമീറ്ററുകൾ, ഓൾവേയ്സ് ഓൺ ഓൾട്ടിമീറ്ററുകൾ, മൈക്രോഫോണുകൾ, സ്പീക്കറുകൾ എന്നിവയും ഉണ്ട്.

വാച്ച് ഒഎസ് 7ൽ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് എസ്ഇയിൽ ലി-അയോൺ ബാറ്ററിയാണ് ഉള്ളത്. ഇത് 18 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജിപിഎസ്, ജിപിഎസ് പ്ലസ് സെല്ലുലാർ മോഡലുകളിലും സ്മാർട്ട് വാച്ചിൽ ഉണ്ട്. ആപ്പിൾ വാച്ച് എസ്ഇയിൽ വൈഫൈ, ബ്ലൂടൂത്ത് 5.0 പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും കമ്പനി നൽകിയിട്ടുണ്ട്. ആമസോണിലൂടെ ലഭിക്കുന്ന വിലക്കിഴിവിൽ ഈ വാച്ച് വാങ്ങുന്നത് മികച്ച ഡീൽ തന്നെയാണ്.

Most Read Articles
Best Mobiles in India

English summary
You can get the Apple Watch SE at a discount of Rs 5,000 through the Amazon Prime Day Sale. Priced at Rs 29,990, you can get this smartwatch for Rs 24,990.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X