സ്മാർട്ട് വാച്ച് വാങ്ങുന്നവർ കാത്തിരിക്കുക, കിടിലൻ ഫീച്ചറുകളുള്ള റെഡ്മി വാച്ച് 2 വരുന്നു

|

ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിക്ക് തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണുള്ളത്. സ്മാർട്ട്ഫോൺ വിപണിയിലും സ്മാർട്ട് ടിവി വിപണിയിലും ഇന്ന് റെഡ്മി ശക്തമായ സാന്നിധ്യമാണ്. ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണിയിലേക്കും റെഡ്മി കഴിഞ്ഞ മെയ് മാസത്തിൽ പ്രവേശിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ മികച്ച സവിശേഷതകളുള്ള പ്രൊഡക്ടുകൾ നൽകുന്ന റെഡ്മിയുടെ പതിവ് പിന്തുടരുന്ന സ്മാർട്ട് വാച്ചാണ് റെഡ്മി അന്ന് പുറത്തിറക്കിയത്. ഇപ്പോഴിതാ റെഡ്മി വാച്ച് 2 വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

 

റെഡ്മി വാച്ച്

റെഡ്മി വാച്ച് 3,999 രൂപ വിലയുമായിട്ടാണ് വിപണിയിലെത്തിയത്. പുതിയ തലമുറ സ്മാർട്ട് വാച്ചും ഇതേ വില വിഭാഗത്തിൽ തന്നെയായിരിക്കും അവതരിപ്പിക്കുക. എന്നാൽ ഈ ഡിവൈസ് ഇന്ത്യയിലായിരിക്കില്ല ആദ്യം അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ. അടുത്തിടെ കമ്പനി തങ്ങളുടെ ഹോം മാർക്കറ്റായ ചൈനയിൽ റെഡ്മി നോട്ട് 11 സീരീസ് ലോഞ്ച് ഇവന്റിന്റെ തിയ്യതി പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 28ന് നടക്കുന്ന ഈ ലോഞ്ച് ഇവന്റിൽ വച്ച് തന്നെ റെഡ്മി വാച്ച് 2 അവതരിപ്പിക്കുമെന്ന് കമ്പനി ടീസറിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?ഡിലീറ്റ് ചെയ്ത ഇൻസ്റ്റാഗ്രാം മെസേജുകളും പോസ്റ്റുകളും തിരിച്ചെടുക്കുന്നതെങ്ങനെ?

റെഡ്മി വാച്ച് 2

റെഡ്മി വാച്ച് 2ന്റെ സവിശേഷതകളും അതിന്റെ ഡിസ്പ്ലേയും ടീസറിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സ്മാർട്ട് വാച്ചിൽ എന്തൊക്കെ പ്രധാന സവിശേഷതകളാണ് ഉണ്ടായിരിക്കുക എന്ന കാര്യം ഇതുവരെ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 11 സീരിസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകളും പുറത്ത് വന്ന് തുടങ്ങിയിരുന്നു. ഇതുവരെ പുറത്ത് വന്നതും ലീക്ക് റിപ്പോർട്ടുകൾ റെഡ്മി വാച്ച് 2ൽ ഉണ്ടായിരിക്കുമെന്ന് അവകാശപ്പെടുന്നതുമായ സവിശേഷതകൾ വിശദമായി നോക്കാം.

റെഡ്മി വാച്ച് 2: സവിശേഷതകൾ
 

റെഡ്മി വാച്ച് 2: സവിശേഷതകൾ

റെഡ്മി ഔദ്യോഗിക വെബോ അക്കൗണ്ട് വഴി പുതിയ റെഡ്മി വാച്ച് 2മായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. റെഡ്മി വാച്ച് 2ൽ 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്നാണ് സൂചനകൾ. ഈ സ്ക്രീനിൽ വലിയ സ്ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ടായിരിക്കും. മുൻ തലമുറ റെഡ്മി സ്മാർട്ട് വാച്ചിൽ ഉണ്ടായിരുന്നത് ഇതിനെക്കാൾ ചെറിയ 1.4 ഇഞ്ച് എൽസിഡി പാനലാണ്. വലുപ്പം വർധിപ്പിക്കുന്നതിന് പുറമേ പുതിയ മോഡലിൽ അമോലെഡ് പാനലിനൊപ്പം അപ്‌ഗ്രേഡ് ചെയ്ത ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്ന് സൂചനയും ടീസർ നൽകുന്നുണ്ട്.

എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾഎയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

മൂന്ന് കളറുകളിൽ ലഭ്യമാകും

ചൈനീസ് ഓൺലൈൻ റീട്ടെയിലറായ ജെഡി.കോമിൽ റെഡ്മി വാച്ച് 2 ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റിങ് അനുസരിച്ച്, എലഗന്റ് ബ്ലാക്ക്, സ്‌പേസ് ബ്ലൂ, ഐവറി എന്നീ മൂന്ന് കളറുകളിൽ സ്മാർട്ട് വാച്ച് പുറത്തിറങ്ങും. റെഡ്മി വാച്ച് 2 അതിന്റെ മുൻഗാമിയോട് ഏറെ സാമ്യമുള്ളതാണെന്നാണ് സൂചനകൾ. ഇത് ഒരു സ്മാർട്ട് വാച്ചിന്റെ രൂപമുള്ള ഫിറ്റ്നസ് ട്രാക്കർ ആയിരിക്കും. വിപണിയിൽ ലഭ്യമായ മറ്റ് പല ബജറ്റ് സ്മാർട്ട് വാച്ചുകൾക്കും സമാനമായ ഒരു കസ്റ്റമൈസ്ഡ് ആർടിഒഎസിലായിരിക്കും ഈ സ്മാർട്ട് വാച്ചും പ്രവർത്തിക്കുന്നത് എന്നും സൂചനകൾ ഉണ്ട്. പഴയ മോഡലിനേക്കാൾ അല്പം മികച്ച പതിപ്പായിരിക്കും റെഡ്മി വാച്ച് 2 എന്നും പ്രതീക്ഷിക്കുന്നു.

സെൻസറുകൾ

പുതിയ തലമുറ റെഡ്മി വാച്ചിൽ ഹൃദയമിടിപ്പ് സെൻസർ, എസ്പിഒ2 സെൻസർ, ജിപിഎസ്, ഒന്നിലധികം സ്പോർട്സ് മോഡുകൾ, സ്ലീപ്പ് മോണിറ്ററിങ്, വാട്ടർ റെസിസ്റ്റൻസ് എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ റെഡ്മി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി വാച്ച് 2 ലോഞ്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എന്നതിനാൽ വരും ദിവസങ്ങളിൽ ഔദ്യോഗിക ടീസറുകളുടെ രൂപത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. റെഡ്മിയിൽ നിന്നുള്ള ഒരു ഡിവൈസ് ആയതിനാൽ ഇതിന് ഇന്ത്യൻ കറൻസിയിൽ ഏകദേശം 4,000 രൂപയോളം ആയിരിക്കും വില. ഈ സ്മാർട്ട് വാച്ച് ചൈനീസ് ലോഞ്ചിന് ശേഷം വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാംആൻഡ്രോയിഡ് 12 നിങ്ങളുടെ ഫോണിൽ ലഭ്യമാണോ? പരിശോധിക്കാം

Most Read Articles
Best Mobiles in India

English summary
Redmi Watch 2 will hit the market soon. It will launch in the Chinese market along with the Redmi Note 11 series smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X