ജ്വല്ലറി ഡിസൈനുള്ള ഫിറ്റ്ബിറ്റ് ലക്സ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡ് ഓഫറായി ഫിറ്റ്ബിറ്റ് ലക്സ് അവതരിപ്പിച്ചു. ഈ വലിയ ഫിറ്റ്നസ് ബാൻഡിൻറെ പ്രത്യേകതയെന്നത് ഒരു ഫാഷൻ ആഭരണങ്ങൾക്ക് വരുന്ന രൂപകൽപ്പനയാണ്. കരകൗശല ആഭരണങ്ങളുടെ ഒരു അനുഭവം നൽകുന്നതിന് മെറ്റൽ ഇഞ്ചക്ഷൻ മോൾഡിംഗ് എന്ന ഡിസൈൻ പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റെയിൻലെസ് സ്റ്റീൽ കേസ് ഇതിന് ഉണ്ട്. ഫിറ്റ്ബിറ്റ് ലഗുണ ബീച്ച് ആസ്ഥാനമായുള്ള ജ്വല്ലറി ബ്രാൻഡ് ഗോർജാനയുമായി പങ്കാളിത്തത്തിൽ സോഫ്റ്റ് ഗോൾഡ് സ്റ്റെയിൻലെസ് സ്റ്റീലിലെ പാർക്കർ ലിങ്ക് ബ്രേസ്ലെറ്റ്, നീന്തൽ പ്രൂഫ് ക്ലാസിക് സിലിക്കൺ പിയോണി ബാൻഡ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളായി ഫിറ്റ്ബിറ്റ് ലക്സ് സ്പെഷ്യൽ എഡിഷൻ രൂപകൽപ്പന ചെയ്യ്തിരിക്കുന്നു. അഞ്ച് ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന ഈ ഫിറ്റ്നസ് ബാൻഡിന് ഹാർട്ട്റേറ്റ്, സ്ട്രെസ്, സ്ലീപ്പ് മോണിറ്ററിങ് ഫീച്ചേഴ്‌സ് എന്നിവയുമുണ്ട്.

ഫിറ്റ്ബിറ്റ് ലക്സ്: ഇന്ത്യയിലെ വിലയും, വിൽപ്പനയും
 

ഫിറ്റ്ബിറ്റ് ലക്സ്: ഇന്ത്യയിലെ വിലയും, വിൽപ്പനയും

പുതിയ ഫിറ്റ്ബിറ്റ് ലക്സിക്ക് ഇന്ത്യയിൽ 10,999 രൂപയാണ് വില നൽകിയിരിക്കുന്നത്. ഇത് വൈവിധ്യമാർന്ന സിലിക്കൺ ബാൻഡ് കളർ ഓപ്ഷനിൽ വിപണിയിൽ വരുന്നു. ഇത് വാങ്ങുന്നവർ‌ക്കായി ഫിറ്റ്ബിറ്റ് ആറ് മാസത്തെ ഫിറ്റ്ബിറ്റ് പ്രീമിയം സൗജന്യമായി നൽകുന്നതാണ്. ആറുമാസത്തെ ട്രയലിന് ശേഷം പ്രീമിയം സബ്സ്ക്രിപ്ഷന് പ്രതിമാസം 99 രൂപയും, പ്രതിവർഷം 999 രൂപയുമാണ് നൽകേണ്ടത്. 175 രാജ്യങ്ങളിലായി 18 ഭാഷകളിൽ ഇത് വിപണിയിൽ അവതരിപ്പിക്കുന്നു. ഫിറ്റ്ബിറ്റ് ലക്സ് സ്പെഷ്യൽ എഡിഷനായ ഗോർജാനയുടെ വില 17,999 രൂപയാണ്. ഫിറ്റ്ബിറ്റ് ലക്സ് ഉടൻ ഇന്ത്യയിൽ ഫിറ്റ്ബിറ്റ് ഓൺലൈൻ സ്റ്റോർ വഴിയും മറ്റ് പ്രധാന റീട്ടെയിലർമാർ വഴിയും ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. ഈ വേനൽകാലത്ത് ഇത് മറ്റ് ആഗോള വിപണികളിൽ ലഭ്യമാകും. യു‌എസിൽ‌, ഫിറ്റ്ബിറ്റ് ലക്സ് പ്രീ-ഓർ‌ഡറുകൾ‌ക്കായി ഇന്ന്‌ മുതൽ 199.95 ഡോളർ (ഏകദേശം 11,200 രൂപ) വിലയ്ക്ക് ലഭ്യമാണ്.

ഫിറ്റ്ബിറ്റ് ലക്സ് സവിശേഷതകൾ

ഫിറ്റ്ബിറ്റ് ലക്സ് സവിശേഷതകൾ

ചിക് സ്റ്റെയിൻ‌ലെസ് സ്റ്റീൽ, സിലിക്കൺ ഡിസൈൻ ഓപ്ഷനുകൾ‌ക്ക് പുറമേ, ഗോൾഫ്, പൈലേറ്റ്സ്, സ്പിന്നിംഗ് അല്ലെങ്കിൽ ടെന്നീസ് എന്നിവയുൾപ്പെടെ 20 വ്യത്യസ്ത ഓൺ-റിസ്റ്റ് വ്യായാമ മോഡുകളുള്ള കളർ അമോലെഡ് ടച്ച്സ്ക്രീൻ ബട്ടൺ-ലെസ് ഡിസ്പ്ലേ ഫിറ്റ്ബിറ്റ് ലക്സിൽ ഉണ്ട്. ഇതിൽ 24x7 ഹാർട്ട്റേറ്റ് മോണിറ്ററിങ്, ട്രാക്‌സ് ഓൾ ഡേ സ്‌റ്റെപ്പ്സ്, ഡിസ്റ്റൻസ് ആൻഡ് കലോറീസ് ബേർൺഡ്, മെൻസ്ട്രുൾ ഹെൽത്ത് ട്രാക്കിംഗ്, ഡീറ്റൈൽഡ് സ്ലീപ്പ് മോണിറ്ററിങ് എന്നിവയുണ്ട്.

ജ്വല്ലറി ഡിസൈനുള്ള ഫിറ്റ്ബിറ്റ് ലക്സ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

നിങ്ങളുടെ പ്രവർത്തന നില, ഉറക്കം, ഹൃദയമിടിപ്പ് എന്നിവയെ അടിസ്ഥാനമാക്കി ഒരു സ്ട്രെസ് മാനേജ്മെന്റ് സ്കോർ നൽകുന്ന സ്ട്രെസ് മാനേജ്മെന്റ് ടൂളുകളും ഫിറ്റ്ബിറ്റ് ലക്സിൽ ഉണ്ട്. ജനപ്രിയ ബ്രാൻഡുകളായ ആപ്റ്റിവ്, ഔറ, ബ്രീത്ത്, ദീപക് ചോപ്രയുടെ മൈൻഡ്ഫുൾ മെത്തേഡ് എന്നിവയിൽ നിന്ന് 200 ഓളം റിമൈൻഡറുകൾ സെഷനുകളിലേക്കും ഈ അംഗങ്ങൾക്ക് പ്രവേശനമുണ്ട്. കൂടാതെ, ഫിറ്റ്ബിറ്റ് മൈൻഡ്ഫുൾ രീതിയിലേക്ക് നാല് പുതിയ സെഷനുകൾ കൂടി അവതരിപ്പിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Fitbit Luxe, the company's newest fitness band, has made its debut. The wearable's main feature is its jewelry-like style, which appears to make a fashion statement. It has a stainless steel case with a handcrafted feel thanks to a manufacturing process known as metal injection molding.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X