കുറഞ്ഞ വിലയിൽ മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്ന കിടിലൻ ഇയർബഡ്സ്

|

ബ്ലൂടൂത്ത് ഇയർബഡ്സ് ഇന്ന് മിക്ക ആളുകളുടെയും കൈയ്യിൽ ഉണ്ട്. സ്റ്റൈലും ഉപയോഗിക്കാനുള്ള എളുപ്പവുമെല്ലാം ഇത്തരം പ്രൊഡക്ടുകളെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്. പുറത്തിറങ്ങുന്ന കാലത്ത് വില കൂടിയ പ്രൊഡക്ടായിരുന്നു ഇയർബഡ്സ്. എന്നാലിന്ന് എല്ലാ വില നിലവാരത്തിലും മികച്ച ഇയർബഡ്സ് ലഭ്യമാണ്. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക ഫോണുകളിലും ഹെഡ്ഫോൺ ജാക്ക് കാണാറില്ല. ഇതിന് കാരണം ബ്ലൂട്ടൂത്ത് ഇയർബഡ്സിന്റെയും ഇയർബാൻഡുകളുടെയും ജനപ്രിതി തന്നെയാണ്. ഇയർബഡ്സ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് സൌണ്ട് ക്വാളിറ്റി.

 

വിപണി

മിച്ച സൌണ്ട് ക്വാളിറ്റിയുള്ള ഇയർബഡ്സ് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വിപണിയാണ് ഇന്ത്യ. മിക്ക മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ബോട്ട് പോലുള്ള ഓഡിയോ ഉപകരണ നിർമ്മാതാക്കളും ധാരാളം ഇയർബഡ്സ് പുറത്തിറക്കിയിട്ടുണ്ട്. ബാറ്ററിയും ഈ ഡിവൈസുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. കേസിലും ബഡ്സിലുമായി എത്രത്തോളം ബാറ്ററി ബാക്ക് അപ്പ് നൽകുമെന്നത് പ്രധാനമാണ്. നല്ല ഇയർബഡ്സ് 6 മണിക്കൂർ വരെയെങ്കിലും ബാറ്ററി ബാക്ക് അപ്പ് നൽകുന്നവയാണ്. ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാവുന്ന ചില ഇയർബഡ്സാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നതും കുറഞ്ഞ വിലയിൽ ലഭിക്കുന്നതുമാണ്.

നോയിസ് ഇയർബഡ്സ് വിഎസ്103
 

നോയിസ് ഇയർബഡ്സ് വിഎസ്103

വില: 1299 രൂപ

കഴിഞ്ഞ 3 മുതൽ 4 വർഷം വരെ നോയിസ് ഇയർബഡുകൾക്ക് വൻതോതിലുള്ള വിൽപ്പനയാണ് ഉണ്ടായത്. നോയിസ് വില കുറഞ്ഞതും എന്നാൽ ഉറപ്പുള്ളതുമായ ഇയർബഡ്സ് ഉണ്ടാക്കുന്നു. ഇയർഫോണിന്റെ ശബ്‌ദ നിലവാരവും മാന്യമാണ്. നോയിസ് ഇയർബഡ്സ് വിഎസ്103 ഓൺലൈനിൽ 1299 രൂപയ്ക്ക് ലഭ്യമാണ്. 10mm സ്പീക്കർ ഡ്രൈവറാണ് ഇതിലുള്ളത്. അത് മികച്ചതും വ്യക്തവുമായ ഓഡിയോ ക്വാളിറ്റി നൽകുന്നു. ഒറ്റ ചാർജിൽ 4.5 മണിക്കൂർ വരെ പ്ലേടൈമും ചാർജിങ് കെയ്‌സിലൂടെ 13.5 മണിക്കൂർ വരെ അധിക സമയവും ഇത് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് മൊത്തം 18 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കും. ഈ നോയിസ് ഇയർബഡ്സ് വിഎസ്103 ഇയർബഡ്സിൽ ടച്ച് ഉപയോഗിച്ച് കോളുകളും മ്യൂസിക്ക് വോളിയമും നിയന്ത്രിക്കാൻ സാധിക്കും. ഫുൾ-ടച്ച് കൺട്രോൾസ് ആണ് ഇതിലുള്ളത്.

ജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെജിയോയെ ഉപേക്ഷിച്ച് ഉപയോക്താക്കൾ, സെപ്റ്റംബറിൽ നഷ്ടമായത് 1.9 കോടി വരിക്കാരെ

ഫിലിപ്സ് ഓഡിയോ ടിഎടി1225

ഫിലിപ്സ് ഓഡിയോ ടിഎടി1225

വില: 1599 രൂപ

പ്രശസ്ത കമ്പനിയായ ഫിലിപ്‌സിന്റെ വില കുറഞ്ഞ ഇയർബഡ്സ് ആണ് ഫിലിപ്സ് ഓഡിയോ ടിഎടി1225. ഇതിൽ 6 എംഎം നിയോഡൈമിയം ഡ്രൈവറുകളാണ് ഉള്ളത്. അത് വ്യക്തവും പഞ്ച് ചെയ്യുന്നതുമായ ശബ്ദം നൽകുന്നു. ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ പ്ലേടൈമും പൂർണ്ണമായി ചാർജ് ചെയ്ത കേസിൽ നിന്ന് 12 മണിക്കൂർ അധിക സമയവും ഈ ഇയർബഡ്സിലൂടെ ലഭിക്കും. ഓരോ ഇയർബഡ്സിലും ഓരോ ബട്ടണുകൾ നൽകിയിട്ടുണ്ട്. അത് മ്യൂസിക്ക് കൺട്രോൾസ് നൽകുന്നു. എക്കോ ക്യാൻസലേഷനോട് കൂടിയ ബിൽറ്റ്-ഇൻ മൈക്കാണ് ഇതിലുള്ളത്. ഇത് കോളുകൾ വിളിക്കുമ്പോൾ ശബ്‌ദം വ്യക്തമായി കേൾക്കാൻ സഹായിക്കുന്നു. മാറ്റി ഉപയോഗിക്കാവുന്ന ഇയർ-ടിപ്പുകളുള്ള കനംകുറഞ്ഞ ഡിസൈനാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത. സുഖപ്രദമായ ഇൻ-ഇയർ ഫിറ്റ് നൽകാൻ ഇതിന് സാധിക്കും.

ബോട്ട് എയർഡോപ്സ് 121v2

ബോട്ട് എയർഡോപ്സ് 121v2

വില: 1299 രൂപ

ഇന്ത്യൻ വിപണിയിലെ മികച്ച ടിഡബ്ല്യുഎസ് എയർബഡ്സ് ആണ് ബോട്ട് എയർഡോപ്സ് 121v2. വില കുറഞ്ഞതും എർഗണോമിക് ആയി രൂപകൽപ്പന ചെയ്തതുമായ ഇയർപോഡുകൾ കൂടിയാണ് ഇവ. ഓരോ ചാർജിലും 3.5 മണിക്കൂർ വരെ നോൺസ്റ്റോപ്പ് പ്ലേബാക്കും ചാർജിങ് കെയ്‌സിനൊപ്പം 10.5 മണിക്കൂർ വരെ പ്ലേടൈമും നൽകാൻ ഇവയ്ക്ക് സാധിക്കുന്നു. കേസ് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 2 മണിക്കൂർ എടുക്കും. ദിവസം മുഴുവൻ ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം നൽകുന്ന ശക്തമായ 8 എംഎം ഡ്രൈവറുകളുമായാണ് ഈ ഡിവൈസ് വരുന്നത്. ആകർഷകമായ ഡിസൈൻ, കുറഞ്ഞ വില, മികച്ച കസൌണ്ട് ക്വാളിറ്റി എന്നിവ ബോട്ട് എയർഡോപ്സ് 121v2 ഇയർബഡ്സിനെ ഏറ്റവും മികച്ച ചോയിസാക്കി മാറ്റുന്നു.

പിട്രോൺ ബാസ്സ്ബഡ്സ് വിസ്റ്റ

പിട്രോൺ ബാസ്സ്ബഡ്സ് വിസ്റ്റ

വില: 999 രൂപ

നിങ്ങൾ 1000 രൂപയിലും താഴെ വിലയുള്ള ഇയർബഡ്സ് ആണ് അന്വേഷിക്കുന്നത് എങ്കിൽ വളരെ മികച്ച ചോയിസാണ് പിട്രോൺ ബാസ്സ്ബഡ്സ് വിസ്റ്റ. മികച്ച ഓഡിയോ നിലവാരം നൽകുന്ന ശക്തമായ 10 എംഎം ഡ്രൈവറുമായിട്ടാണ് ഈ ഇയർപോഡ്സ് വരുന്നത്. പിട്രോൺ ബാസ്സ്ബഡ്സ് വിസ്റ്റയുടെ ഒരു ഫുൾ ചാർജ് 4 മണിക്കൂർ വരെ മ്യൂസിക്ക് കേൾക്കാൻ സഹായിക്കുന്നു. വയർലെസ് ചാർജിങ് കേസ് കൂടി ഉപയോഗിച്ചാൽ മറ്റൊരു 8 മണിക്കൂർ വരെ ഇത് നീട്ടാം. എല്ലാം കണക്കിലെടുക്കുമ്പോൾ ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ ഇത് ധാരാളം മതിയാകും. ഈ ഡിവൈസിന് 2 സമർപ്പിത ബിൽറ്റ്-ഇൻ മൈക്രോഫോണുകളുണ്ട്. കോളുകൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്ന ആക്ടീവ് നോയിസ് ക്യാൻസലേഷനും ഈ ഡിവൈസിന്റെ സവിശേഷതയാണ്.

സ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കുംസ്വന്തം ക്രിപ്റ്റോകറൻസിയുമായി ഇന്ത്യ; സ്വകാര്യ കറൻസികൾക്ക് നിയന്ത്രണം വന്നേക്കും

റെഡ്മി ഇയർബഡ്സ് 2 സി

റെഡ്മി ഇയർബഡ്സ് 2 സി

വില: 1498 രൂപ

റെഡ്മി ഇയർബഡ്സ് 2 സി കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ജനപ്രിയ ഇയർബഡ്സ് ആണ്. കൈയ്യിൽ ഒതുങ്ങുന്നതും കൊണ്ടുപോകാൻ എളുപ്പമുള്ളതുമായി കെയ്‌സിലാണ് ഈ ഇയർബഡ്സ് വരുന്നത്. 12 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കണക്റ്റിവിറ്റിക്കായി ഇതിൽ ബ്ലൂടൂത്ത് 5.0 ആണ് ഉള്ളത്. കെയ്‌സ് ചാർജ് ചെയ്യാൻ ഒരു മൈക്രോ യുഎസ്ബി പോർട്ട് നൽകിയിട്ടുണ്ട്. മിക്ക ആധുനിക ഗാഡ്‌ജെറ്റുകളിലും ടൈപ്പ്-സി പോർട്ടാണ് ഉള്ളത്. റെഡ്മി ഇയർബഡ്സ് 2 സി പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കുള്ള ഐപിഎക്സ്4 സർട്ടിഫൈഡ് ആണ്. മോണോ മോഡിൽ സിംഗിൾ ബഡ് ഉപയോഗിക്കാനുള്ള ഓപ്‌ഷനും ഇതിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
There are many Earbuds in India that come with great features. Here is the list of best earbuds in India priced below Rs.2000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X