വീട്ടുജോലികൾ എളുപ്പമാക്കാൻ ഈ കിടിലൻ ഗാഡ്‌ജെറ്റുകൾ സഹായിക്കും

|

ഇന്ന് മിക്ക ആളുകളും ജോലി ചെയ്യുന്നവരാണ്. വീട്ടിലെ ജോലികൾ ചെയ്യുക എന്ന വലിയ ഭാരവും പല ആളുകൾക്കും ഉണ്ട്. നമ്മുടെ വീട്ടുജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി ഗാഡ്‌ജെറ്റുകളും വീട്ടുപകരണങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. റിയൽ‌മി വാക്വം ക്ലീനർ, ആമസോൺ എക്കോ, വോൾട്ടാസ് ഡിഷ്‌വാഷർ എന്നിവയടക്കമുള്ളവ ഇതിന് ഉദാഹരണങ്ങളാണ്. നിങ്ങളുടെ വീട്ടുജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ചില ഗാഡ്ജറ്റുകൾ വിശദമായി നോക്കാം.

 

വോൾട്ടാസ് ബെക്കോ 8 പ്ലേസ് സെറ്റിങ്സ് ടേബ്‌ടോപ്പ് ഡിഷ്‌വാഷർ

വോൾട്ടാസ് ബെക്കോ 8 പ്ലേസ് സെറ്റിങ്സ് ടേബ്‌ടോപ്പ് ഡിഷ്‌വാഷർ

പാത്രം കഴുകുക എന്ന ജോലി എളുപ്പമാക്കുന്ന ഉപകരണമാണ് ഇത്. ഇത് നിങ്ങളുടെ പാത്രങ്ങളിൽ നിന്ന് കടുപ്പമുള്ള എണ്ണ, കറ, മസാല എന്നിവ നീക്കം ചെയ്യാനായി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. വോൾട്ടാസ് ബെക്കോ 8 പ്ലേസ് സെറ്റിംഗ്‌സ് ടാബ്‌ലെറ്റോപ്പ് ഡിഷ്‌വാഷർ ഇൻബിൽറ്റ് ഹീറ്ററുമായിട്ടാണ് വരുന്നത്. 96 പാത്രങ്ങൾ വരെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങി അടുക്കളയിലെ എല്ലാത്തരം പാത്രങ്ങളും ഇത് ഉപയോഗിച്ച് കഴുകാം.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

എക്കോ പ്രീമിയം സൌണ്ട് ബൈ ഡോൾബി ആന്റ് അലക്സ

എക്കോ പ്രീമിയം സൌണ്ട് ബൈ ഡോൾബി ആന്റ് അലക്സ

ഹാൻഡ്‌സ്-ഫ്രീ മ്യൂസിക് കൺട്രോൾ, ആമസോൺ പ്രൈം മ്യൂസിക്, ജിയോസാവൻ, ഗാന, സ്‌പോട്ടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് പാട്ടുകൾ സ്ട്രീം ചെയ്യാൻ എക്കോ പ്രീമിയം സൌണ്ട് സഹായിക്കും. വോയിസ് കമാന്റുകൾ ഉപയോഗിച്ച് വീട്ടിലെ സ്മാർട്ട് ബൾബുകൾ പ്രവർത്തിപ്പിക്കാനും സ്മാർട്ട് കർട്ടനുകൾ പ്രവർത്തിപ്പിക്കാനും സാധിക്കും. വളരെ രസകരവും ഉപയോഗപ്രദവുമായ ഒരു ഡിവൈസാണ് ഇത്.

റിയൽമി ടെക് ലൈഫ് റോബോട്ട് വാക്വം ക്ലീനർ
 

റിയൽമി ടെക് ലൈഫ് റോബോട്ട് വാക്വം ക്ലീനർ

ടെക്‌ലൈഫ് റോബോട്ട് വാക്വത്തിന്റെ വില 24,999 രൂപയാണ്. സർഫേസ് അഡാപ്റ്റേഷൻ സാങ്കേതികവിദ്യ, 3000പിഎ സക്ഷൻ, 300മില്ലി ഇലക്ട്രോണിക് വാട്ടർ ടാങ്ക്, ഹിപ ഫിൽട്ടർ എന്നിവ ഈ വാക്വിം ക്ലീനറിൽ നൽകിയിട്ടുണ്ട് ഇതിന് 2-ഇൻ-1 വാക്വം, മോപ്പ് ഫംഗ്‌ഷൻ ഉണ്ട് കൂടാതെ മോപ്പ്, വാക്വം, മോപ്പ് + വാക്വം മോഡ് എന്നിവയുൾപ്പെടെ മൂന്ന് ക്ലീനിംഗ് മോഡുകളുണ്ട്. നിങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും അനുസരിച്ച് ക്ലീനിംഗ് പ്ലാൻ സെറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. ഗൂഗിൾ അസിസ്റ്റന്റും അലക്‌സാ സപ്പോർട്ടുമായി വരുന്ന ഈ വാക്വിം ക്ലീനറിന് 5,200 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?

ഫിലിപ്സ് ഹാൻഡ് ബ്ലെൻഡർ

ഫിലിപ്സ് ഹാൻഡ് ബ്ലെൻഡർ

വീട്ടിൽ വാങ്ങി ഉപയോഗിക്കാവുന്ന മികച്ചൊരു ഉപകരണമാണ് ഫിലിപ്സ് എച്ച്എൽ1655/00 250W ഹാൻഡ് ബ്ലെൻഡർ. സ്റ്റീൽ സ്റ്റിക്ക്, തുരുമ്പെടുക്കാത്ത ലോഹം, ചൂടുള്ളതും തണുത്തതുമായ വിഭവങ്ങൾ 20 മിനിറ്റ് മിശ്രണം ചെയ്യൽ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ. 1,298 രൂപയാണ് ബ്ലെൻഡറിന്റെ വില.

ഡൈസൺ വി8 കപ്ലീറ്റ് കോർഡ് ഫ്രീ വാക്വം

ഡൈസൺ വി8 കപ്ലീറ്റ് കോർഡ് ഫ്രീ വാക്വം

വീട്ടിൽ വാങ്ങി വെക്കാവുന്ന മികച്ച ക്ലീനിങ് ഡിവൈസാണ് ഡൈസൺ വി8+ കോർഡ്-ഫ്രീ വാക്വിം. വാക്വം ക്ലീനറിൽ സോഫ്റ്റ് റോളർ ക്ലീനർ ഹെഡ് ഉണ്ട്, ഇത് പരവതാനി മുതൽ ഗ്രൗണ്ടിലെ വരെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു. ഏഴ് അധിക അറ്റാച്ച്‌മെന്റുകളും ക്രിയേറ്റീവ് ടൂളുകളുമായാണ് ഇത് വരുന്നത്. ഡൈസൺ വാക്വം ക്ലീനറിന് 27,900 രൂപയാണ് വില. വേഗത്തിൽ വീട് വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.

കിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാംകിടിലൻ ഫോട്ടോകൾ എടുക്കാൻ 108എംപി ക്യാമറയുള്ള ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം

ഫിലിപ്സ് ഹൈ എഫിഷ്യൻസി എയർ പ്യൂരിഫയർ എസി2887

ഫിലിപ്സ് ഹൈ എഫിഷ്യൻസി എയർ പ്യൂരിഫയർ എസി2887

ശ്വാസകോശ സംബന്ധമായ രോഗികൾക്ക് ഏറെ സഹായകരമാവുന്ന ഉപകരണമാണ് ഇത്. ഫിലിപ്‌സ് ഹൈ-എഫിഷ്യൻസി എയർ പ്യൂരിഫയർ AC2887 ഇന്റലിജന്റ് ഷീൽഡ് പ്യൂരിഫിക്കേഷൻ 99.97% വായുവിലൂടെയുള്ള മലിനീകരണം നീക്കം ചെയ്യുന്നു. കൂടാതെ എയറാസെൻസ് നിരീക്ഷിക്കുകയും റിയൽടൈം ന്യൂമറിക്കൽ പിഎം 2.5 ലെവലുകൾ കാണിക്കുകയും ചെയ്യുന്നു. വീട്ടിനുള്ളിലെ വായു ശുദ്ധീകരിക്കുന്നതിന് ഏറെ സഹായകരമാവുന്ന ഡിവൈസാണ് ഇത്.

Most Read Articles
Best Mobiles in India

English summary
There are many gadgets and home appliances available in the market today that help make our household chores easier. Here is the list of 6 such gadgets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X