ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി ഇന്ത്യയിലെത്തി, വില 19,999 രൂപ

|

ഇൻഫിനിക്സിന്റെ പുതിയ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ എത്തി. 32 ഇഞ്ച്, 43 ഇഞ്ച് സ്മാർട്ട് ടിവികൾ നേരത്തെ രാജ്യത്ത് അവതരിപ്പിച്ച കമ്പനിയുടെ പുതിയ സ്മാർട്ട് ടിവിക്ക് 40 ഇഞ്ച് സ്ക്രീൻ വലിപ്പമാണ് ഉള്ളത്. ഈ സ്മാർട്ട് ടിവിയിൽ ബെസെൽ-ലെസ് ഫ്രെയിം-ലെസ് ഡിസൈനാണ് ഉള്ളത്. ഇത് വളരെ ആകർഷകമായ ഡിസൈൻ ആണ്. മികച്ച കാഴ്ചാനുഭവത്തിനായി ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്. ഡോൾബി ഓഡിയോ സപ്പോർട്ടും ഈ സ്മാർട്ട് ടിവിക്ക് നൽകിയിട്ടുണ്ട്.

 

ഇൻഫിനിക്സ്

ഇൻഫിനിക്സ് ഉപഭോക്താക്കളുടെ വിനോദ ആവശ്യകതകളോട് പൊരുത്തപ്പെടുന്ന ഉൽപ്പന്നങ്ങൾ നിരന്തരം നവീകരിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നുവെന്ന് ഇൻഫിനിക്സ് ഇന്ത്യ സിഇഒ അനീഷ് കപൂർ പറഞ്ഞു. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത 32 ഇഞ്ച്, 43 ഇഞ്ച് ടിവികൾ വിപണിയിൽ മികച്ച പ്രതികരണമാണ് നേടിയത്. ഫ്ലിപ്കാർട്ടിൽ 4.2-സ്റ്റാർ റേറ്റിങും ഈ സ്മാർട്ട് ടിവിക്ക് ലഭിച്ചുവെന്നും കമ്പനി ഇപ്പോൾ ഏറ്റവും പുതിയ 40 ഇഞ്ച് FHD ഡിസ്പ്ലേ സ്മാർട്ട് ടിവി അവതരിപ്പിക്കുകയാണ് എന്നും അനീഷ് കപൂർ വ്യക്തമാക്കി.

ബാറ്റിൽഗ്രൌണ്ട്സിന് വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങിബാറ്റിൽഗ്രൌണ്ട്സിന് വെല്ലുവിളിയായി കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ സീസൺ 6 പുറത്തിറങ്ങി

ഗൂഗിൾ ആപ്പുകൾ

ഹാർഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും ഈ സമന്വയം മികച്ച കാഴ്ച അനുഭവം മാത്രമല്ല വീടിന്റെയോ ഓഫീസ് സ്പൈസിന്റെയോ ഇന്റീരിയറുകളെയും മനോഹരമാക്കുന്നുവെന്നും ഉപയോക്താക്കൾക്ക് 5000+ ഗൂഗിൾ ആപ്പുകൾ ആക്സസ് ചെയ്യാനും അവരുടെ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് സ്‌ക്രീനുകൾ എന്നിവ ടിവിയിലേക്ക് കണക്ട് ചെയ്യാനും സാധിക്കുമെന്നും അനീഷ് വ്യക്തമാക്കി. ഇൻഫിനിക്സ് എക്സ്1 സ്മാർട്ട് ടിവി സീരീസ് സ്റ്റൈലിലും സ്‌പെസിഫിക്കേഷനുകളിലും വിട്ടുവീഴ്ച ചെയ്യാത്തവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി: വിലയും ലഭ്യതയും
 

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി: വിലയും ലഭ്യതയും

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവിക്ക് ഇന്ത്യയിൽ 19,999 രൂപയാണ് വില വരുന്നത്. ഈ സ്മാർട്ട് ടിവി ഓഗസ്റ്റ് 8 മുതൽ ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും. ഈ വിലയ്ക്ക് വലിയ സ്ക്രീനുള്ള ടിവി ലഭിക്കുന്ന എന്നത് ഉപയോക്താക്കളെ ആകർഷിക്കും എന്ന കാര്യം ഉറപ്പാണ്. ഇന്ത്യൻ വിപണിയിൽ ആ ആൻഡ്രോയിഡ് സ്മാർട്ട് ടിവി തരംഗം ഉണ്ടാക്കും.

വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നുവാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി: സവിശേഷതകൾ

ഇൻഫിനിക്സ് എക്സ്1 40 ഇഞ്ച് ആൻഡ്രോയിഡ് സ്മാർട്ട് ടിവി: സവിശേഷതകൾ

പുതിയ ഇൻഫിനിക്സ് എക്സ്1 സ്മാർട്ട് ടിവിയിൽ 40 ഇഞ്ച് സ്‌ക്രീൻ ബ്ലൂ ലൈറ്റ് റിഡക്ഷൻ ടെക്‌നോളജി നൽകിയിട്ടുണ്ട്. ഇത് ടിവിയിൽ നിന്ന് പുറപ്പെടുവിക്കുന്ന ദോഷകരമായ നീല രശ്മികൾ കുറയ്ക്കുന്നു. എച്ച്ഡിആർ 10 സപ്പോർട്ടുമായിട്ടാണ് ഇൻഫിനിക്സ് എക്സ്1 വരുന്നത്. വ്യക്തമായ ശബ്ദം നൽകുന്ന ഡോൾബി ഓഡിയോയ്ക്കൊപ്പം 24 ഡബ്ല്യു ബോക്സ് സ്പീക്കറുകളും ടിവിയിൽ നൽകിയിട്ടുണ്ട്. ഇൻഫിനിക്സ് സ്മാർട്ട് ടിവിക്ക് 1 ജിബി റാമും 8 ജിബി റോമുമാണ് ഉള്ളത്. ഈ ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയാടെക് 64 ബിറ്റ് ക്വാഡ് കോർ ചിപ്‌സെറ്റാണ്. ഇൻബിൾഡ് ക്രോംകാസ്റ്റും ഈ സ്മാർട്ട് ടിവിയിൽ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Infinix launches new smart TV in India. Company introduced the 40-inch TV to the Infinix X1 Series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X