ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് 'ലെനോവോ ഈഗോ' വീണ്ടും വിപണിയിലേക്ക്

|

ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് 'ലെനോവോ ഈഗോ' വീണ്ടും വിപണിയിലേക്ക്. ആദ്യമായി വിപണിയിലെത്തിയപ്പോള്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നതായും അതിവേഗം സ്‌റ്റോക്ക് കഴിയുന്ന വിധം ആവശ്യക്കാരുണ്ടായെന്ന് ലെനോവോ പറയുന്നു. ലഭിച്ചിരുന്ന സ്വികാര്യത തന്നെയാണ് ഈ വാച്ചിനെ പ്രശസ്‌തമാക്കിയതെന്നും കമ്പനി അഭിപ്രയപ്പെടുന്നു.

ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് 'ലെനോവോ ഈഗോ' വീണ്ടും വിപണി

 

1999 രൂപയ്ക്കാണ് ലെനോവോ ഈഗോ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. ഓൺലൈൻ വിപണന കേന്ദ്രങ്ങളായ ക്രോമയിലും ഫ്‌ലിപ്കാര്‍ട്ടിലും ഇത് ലഭ്യമാണ്. 20 ദിവസം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാണ് ഈ വാച്ചിൻറെ പ്രധാന സവിശേഷത. ഹൃദയ സ്പന്ദന നിരക്ക്, നടത്തം, ഉറക്കം, ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്ന ഫിറ്റ്നസ് സവിശേഷതകൾ ഈ വാച്ചിനുണ്ട്. 42 ഗ്രാം ഭാരമുള്ള ലോനോവോ ഈഗോ 50 മീറ്റര്‍ ആഴം വരെ വാട്ടര്‍ റസിസ്റ്റന്റുമാണ്.

ലെനോവോ ഈഗോ

ലെനോവോ ഈഗോ

ഈ സ്മാർട്ട് വാച്ചിൻറെ സ്ക്രീനിൽ ഒരൊറ്റ ടാപ്പുപയോഗിച്ച് ചിത്രം എടുക്കാൻ ഉപയോക്താവിനെ പ്രാപ്തമാക്കുന്ന വിദൂര ക്യാമറ സവിശേഷതയും ഇതിലുണ്ട്. സ്മാർട്ട് വാച്ച് എല്ലാ ഐ.ഓ.എസ്, ആൻഡ്രോയിഡ് ഫോണുകൾക്കും അനുയോജ്യമാണ്, കൂടാതെ ഡിജിറ്റൽ സ്മാർട്ട് വാച്ചിലേക്ക് കണക്റ്റുചെയ്യുന്നതിന് ഉപയോക്താക്കൾ ലെനോവോ ലൈഫ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

ഇ.ജി.ഒയുടെ സവിശേഷത

ഇ.ജി.ഒയുടെ സവിശേഷത

വ്യായാമങ്ങൾ ചെയ്യുമ്പോൾ സുരക്ഷിതമായി കെട്ടിവയ്ക്കാൻ ശേഷിയുള്ള മോടിയുള്ള കറുത്ത റബ്ബർ ബക്കിൾ സ്ട്രാപ്പാണ് സ്മാർട്ട് വാച്ചിൽ വരുന്നത്. 42 എംഎം ആന്റി-ഷൈൻ റിഫ്ലക്ടീവ് ഡിസ്പ്ലേ, നൈറ്റ് ലൈറ്റ് മോഡ് എന്നിവയാണ് ഇ.ജി.ഒയുടെ സവിശേഷത.

ഡിജിറ്റല്‍ സ്മാര്‍ട് വാച്ച്

ഡിജിറ്റല്‍ സ്മാര്‍ട് വാച്ച്

ദൈനംദിന പ്രവൃത്തികളെയും ശാരീരിക ആരോഗ്യത്തെയും ഏറെ സ്വാധിനിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ചിന്റെ നിര്‍മാണം. ഹൃദയത്തിന്റെ കരുത്ത് അളക്കാനും ഭക്ഷണശൈലി ക്രമീകരിക്കാനും വ്യായാമം പറഞ്ഞു നല്‍കാനുമെല്ലാം ഇവനു കഴിയും. കൂടാതെ ഉറക്കം അളന്ന് രാവിലെ കൃത്യമായ നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും.

Most Read Articles
Best Mobiles in India

English summary
But the Lenovo Ego is packed with features like constant heart-rate tracking, pedometer as well as being swim-proof, which is all interesting to see in a budget device. The Lenovo Life app can be used to connect the watch to your smartphone and I had no problems syncing the watch with the app, which was good to see.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X