പുതിയ ടിവി വാങ്ങുന്നോ?, ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്മാർട്ട് ടിവികൾ ഇവയാണ്

|

സ്മാർട്ട് ടിവികൾ നമ്മുടെ വീടുകളിലെ അവശ്യ ഉപകരണങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന കാലമാണ് ഇത്. തിയ്യറ്ററുകൾ ഇല്ലാത്തതിനാൽ നമ്മളെല്ലാം ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകൾ കാണുന്നുണ്ട്. ഓൺലൈനായി വീഡിയോകൾ സ്ട്രീം ചെയ്യാൻ സഹായിക്കുന്ന സ്മാർട്ട് ടിവികൾ വീടുകളിൽ ആവശ്യമുള്ള ഡിവൈസായി മാറുന്നതും അതുകൊണ്ട് തന്നെയാണ്. സ്മാർട്ട്ഫോൺ പോലെ ആപ്പുകൾ ഡൌൺലോഡ് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കുന്നവയാണ് സ്മാർട്ട് ടിവികൾ.

 

സ്മാർട്ട് ടിവി

ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി ഏറെ സജിവമായ കാലഘട്ടമാണ് ഇത്. എല്ലാ മുൻനിര ഇലക്ട്രോണിക്സ് ബ്രാന്റുകലും മികച്ച സ്മാർട്ട് ടിവികൾ ഇന്ന് വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ മികച്ച 10 സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. എൽജി, റെഡ്മി, സോണി, ടിസിഎൽ, ഐഫൽകോൺ, സാംസങ് തുടങ്ങിയ സ്മാർട്ട് ടിവികളാണ് ഈ പട്ടികയിൽ ഉള്ളത്.

എൽജി 164സെമി 4കെ അൾട്രാ എച്ചഡി സ്മാർട്ട് ഒലെഡ് ടിവി

എൽജി 164സെമി 4കെ അൾട്രാ എച്ചഡി സ്മാർട്ട് ഒലെഡ് ടിവി

എൽജി 164സെമി 4കെ അൾട്രാ എച്ചഡി സ്മാർട്ട് ഒലെഡ് ടിവിയുടെ സ്ക്രീൻ വലിപ്പം 65 ഇഞ്ച് ആണ്. 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള ഈ ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റും എൽജി നൽകിയിട്ടുണ്ട്. ഓഡിയോയുടെ കാര്യത്തിലും ഈ ടിവി മികച്ചതാണ്. 40 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ ആണ് ഇതിൽ ഉള്ളത്. 4 എച്ച്ഡിഎംഐ പോർട്ടുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾഒക്ടോബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

സോണി ബ്രാവിയ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി
 

സോണി ബ്രാവിയ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

സോണി ബ്രാവിയ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവിയിൽ പേര് സൂചിപ്പിക്കുന്നത് പോലെ 43 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. ഈ സ്ക്രീനിന് 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനും സോണി നൽകിയിട്ടുണ്ട്. 50 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 20 വാട്ട്സ് ഓഡിയോ ഔട്ട്പുട്ടും ഈ ടിവിയിൽ ഉണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകളാണ് ടിവിയിൽ കണക്ടിവിറ്റിക്കായി നൽകിയിട്ടുള്ളത്.

എൽജി 139സെമി 4കെ യുഎച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

എൽജി 139സെമി 4കെ യുഎച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

എൽജി 139സെമി 4കെ യുഎച്ച്ഡി സ്മാർട്ട് എൽഇഡി ടിവിക്ക് 55 ഇഞ്ച് വലിപ്പമാണ് ഉള്ളത്. 4കെ അൾട്രാ എച്ച്ഡി (3840x2160) റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഇതിൽ 50 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 20 വാട്ട്സ് ഓഡിയോ ഔട്ട്പുട്ടുള്ള സ്മാർട്ട് ടിവിയിൽ കണക്ടിവിറ്റി ഓപ്ഷനുകളായ 3 എച്ച്ഡിഎംഐ പോർട്ടുകളും എൽജി നൽകിയിട്ടുണ്ട്.

സാംസങ് 138 സെമി ക്രിസ്റ്റൽ 4കെ അൾട്രാ എച്ച്ഡി എൽഇഡി ടിവി

സാംസങ് 138 സെമി ക്രിസ്റ്റൽ 4കെ അൾട്രാ എച്ച്ഡി എൽഇഡി ടിവി

സാംസങ് 138 സെമി ക്രിസ്റ്റൽ 4കെ അൾട്രാ എച്ച്ഡി എൽഇഡി ടിവിയിൽ 55 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഉള്ളത്. 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റും സാംസങ് നൽകിയിട്ടുണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോയുള്ള ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളാണ് ഉള്ളത്.

20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ ഒക്ടോബറിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്‌ഫോണുകൾ

റെഡ്മി 126 സെമി 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

റെഡ്മി 126 സെമി 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി

റെഡ്മി 126 സെമി 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവിയുടെ സ്ക്രീൻ വലുപ്പം 50 ഇഞ്ച് ആണ്. 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള സ്ക്രീനിന് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. 30 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോയുള്ള ഈ ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളാണ് റെഡ്മി നൽകിയിട്ടുള്ളത്.

ഐഫൽകോൺ 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

ഐഫൽകോൺ 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

ഐഫൽകോൺ 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവിക്ക് 55 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഉള്ളത്. 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള സ്ക്രീനിന് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഐഫൽകോൺ നൽകിയിട്ടുണ്ട്. 30 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോയും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളാണ് ടിവിയിൽ നൽകിയിട്ടുള്ളത്.

ഹിസെൻസ് 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

ഹിസെൻസ് 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

ഹിസെൻസ് 55 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവിയുടെ സ്ക്രീൻ വലുപ്പം 55 ഇഞ്ചാണ്. 4കെ അൾട്രാ എച്ച്ഡി (3840x2160) സ്ക്രീനാണ് ഈ ടിവിയിൽ ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഇത്. 102 വാട്ട്സ് ഔട്ട്പുട്ട്
ഓഡിയോ സപ്പോർട്ടുള്ള ടിവിയിൽ 3 എച്ച്ഡിഎംഐ പോർട്ടുകളും ഉണ്ട്.

മലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾമലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾ

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി

ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവി

ഇന്ത്യയിലെ ജനപ്രീയ സ്മാർട്ട് ടിവി ബ്രാന്റായ ടിസിഎൽ പുറത്തിറക്കിയ ടിസിഎൽ 40 ഇഞ്ച് ഫുൾ എച്ച്ഡി ടിവിക്ക് പേര് സൂചിപ്പിക്കുന്നത് പോലെ 40 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഉള്ളത്. ഫുൾ എച്ച്ഡി (1920x1080) റസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഇത്. 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ സപ്പോർട്ട് ചെയ്യുന്ന ഈ സ്മാർട്ട് ടിവിയിൽ 2 എച്ച്ഡിഎംഐ പോർട്ടുകളും ടിസിഎൽ നൽകിയിട്ടുണ്ട്.

കൊഡാക് 65 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

കൊഡാക് 65 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവി

കൊഡാക് 65 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവിയുടെ സ്ക്രീൻ വലിപ്പം പേര് സൂചിപ്പിക്കുന്നത് പോലെ 65 ഇഞ്ച് ആണ്. 4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള സ്ക്രീനിന് 60 ഹെർട്സ് റിഫ്രഷ് റേറ്റും കൊഡാക്ക് നൽകിയിട്ടുണ്ട്. 30 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ സപ്പോർട്ടുള്ള ഈ സ്മാർട്ട് ടിവിക്ക് മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളാണ് കമ്പനി നൽകിയിട്ടുള്ളത്.

സാൻയോ കൈസൺ സീരീസ് 43 ഇഞ്ച് ടിവി

സാൻയോ കൈസൺ സീരീസ് 43 ഇഞ്ച് ടിവി

സാൻയോ കൈസൺ സീരീസ് 43 ഇഞ്ച് ടിവിയിൽ 43 ഇഞ്ച് സ്ക്രീനാണ് ഉള്ളത്. ഫുൾ എച്ച്ഡി (1920x1080) സ്ക്രീനാണ് ഇത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ സ്ക്രീനിൽ ഉണ്ട്. 20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ സപ്പോർട്ടുള്ള ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളാണ് ഉള്ളത്.

നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്നറിയാൻ ഗൂഗിൾ സഹായിക്കുംനിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്നറിയാൻ ഗൂഗിൾ സഹായിക്കും

Most Read Articles
Best Mobiles in India

English summary
Here are the best 10 smart TVs in the Indian market. The list includes smart TVs such as LG, Redmi, Sony, TCL and Samsung.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X