3,000 രൂപയ്ക്ക് താഴെ വില വരുന്ന മികച്ച സ്മാർട്ട് ഗാഡ്‌ജെറ്റുകളുമായി എംഐ ഫാൻ ഫെസ്റ്റിവൽ 2021

|

ഷവോമിയുടെ വെബ്‌സൈറ്റിൽ എംഐ ഫാൻ ഫെസ്റ്റിവൽ 2021 സെയിൽ ആരംഭിച്ചു. ഇവിടെ അവരുടെ ഉൽപ്പന്നങ്ങളിൽ ചിലതിന് മികച്ച ഓഫറുകളും നൽകുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ വരുന്ന ഷവോമിയുടെ ചില ജനപ്രിയ ഉൽപ്പന്നങ്ങളിൽ നിങ്ങൾക്ക് നേടുവാൻ കഴിയുന്ന എല്ലാ ഡീലുകളുടെയും ഒരു ലിസ്റ്റ് ഇവിടെ നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ബജറ്റ് വിലയിൽ ഇപ്പോൾ ഷവോമിയുടെ പ്രോഡക്റ്റുകൾ ഈ സെയിലിൽ നിങ്ങൾക്കായി ലഭ്യമാക്കിയിരിക്കുകയാണ്. വിൽപ്പന സമയത്ത് നിങ്ങൾക്ക് 3,000 രൂപയിൽ താഴെ വിലയ്ക്ക് ലഭിക്കുന്ന കുറച്ച് ഷവോമി ഗാഡ്‌ജെറ്റുകളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിൽ കുറച്ച് ഫിറ്റ്നസ് ട്രാക്കറുകൾ, സ്മാർട്ട് ബൾബുകൾ, കുറച്ച് ഓഡിയോ പ്രോഡക്റ്റുകൾ എന്നിവ ഉൾപ്പെടുന്നു. വിൽപ്പന സമയത്ത് 3,000 രൂപയിൽ താഴെ വില നൽകി നിങ്ങൾക്ക് ഇവ വാങ്ങാൻ കഴിയും. ഷവോമിയുടെ എംഐ ഫാൻ ഫെസ്റ്റിവൽ 2021 ഏപ്രിൽ 13 ന് അവസാനിക്കുന്നു.

 

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽമോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

1,199 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ബാൻഡ്

1,199 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ബാൻഡ്

1,199 രൂപയ്ക്ക് റെഡ്മി സ്മാർട്ട് ബാൻഡ് ഇവിടെ ലഭ്യമാണ്. ഈ റെഡ്മി സ്മാർട്ട് ബാൻഡ് ഫിറ്റ്‌നെസ് ട്രാക്കർ കുറഞ്ഞ വിലയ്ക്ക് ആദ്യമായി സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പറ്റിയ അവസരമാണ്.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

എംഐ സ്മാർട്ട് ബാൻഡ് 4

എംഐ സ്മാർട്ട് ബാൻഡ് 4

ആരോഗ്യപരിപാലനം വളരെയേറെ ഗൗരവമായി കാണുന്നവർക്ക് ഈ സ്മാർട്ട് വാച്ച്-എസ്‌ക് 1,999 രൂപയിൽ ലഭിക്കും. എംഐ സ്മാർട്ട് ബാൻഡ് 4 തികച്ചും കുറഞ്ഞ വിലയ്ക്കാണ് വരുന്നത്. ഇതിൽ വരുന്ന നിരവധി വാച്ച് ഫെയ്സുകളിൽ നിന്നും നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് തിരഞ്ഞെടുക്കാം.

എംഐ സ്മാർട്ട് എൽഇഡി ബൾബ്
 

എംഐ സ്മാർട്ട് എൽഇഡി ബൾബ്

നിങ്ങളുടെ വീടിന് അനുയോജ്യമായതും വളരെ രസകരവുമായ ഒരു പ്രോഡക്റ്റാണ് എംഐ സ്മാർട്ട് എൽഇഡി ബൾബ്. ഒരു വോയ്‌സ് അസിസ്റ്റന്റും വൈ-ഫൈ കണക്ഷനും ഉപയോഗിച്ച് നിങ്ങൾക്ക് ലൈറ്റുകൾ നിയന്ത്രിക്കുവാൻ കഴിയും. നിങ്ങൾക്ക് ബറൈറ്നെസ്സ് അളവ് ക്രമീകരിക്കാൻ പോലും ഇതിൽ സാധിക്കുന്നതാണ്.

റിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുംറിയൽ‌മി ജിടി 5ജി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തും

2,999 രൂപയുടെ കോംബോ ഓഫറിൽ എംഐ സ്മാർട്ട് സ്പീക്കറും എൽഇഡി ബൾബും

2,999 രൂപയുടെ കോംബോ ഓഫറിൽ എംഐ സ്മാർട്ട് സ്പീക്കറും എൽഇഡി ബൾബും

ഇനി പറയുന്നത് ഒരു കോംബോ ഓഫാറാണ്. അതായത്, എംഐ സ്മാർട്ട് സ്പീക്കറും എൽഇഡി ബൾബും വരുന്ന 2,999 രൂപയുടെ ഈ കോംബോ ഒരു സ്മാർട്ട് ഹോം സ്റ്റാർട്ടർ കിറ്റായി നിങ്ങൾക്ക് ലഭിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ് വരുന്ന മികച്ച നിലവാരമുള്ള സ്പീക്കറാണ് എംഐ സ്മാർട്ട് സ്പീക്കർ.

2,299 രൂപയ്ക്ക് എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി

2,299 രൂപയ്ക്ക് എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി

2,299 രൂപയ്ക്ക് എംഐ ട്രൂ വയർലെസ് ഇയർഫോൺസ് 2 സി വയർലെസ് ഇയർഫോൺ ഈ സെയിലിൽ ലഭ്യമാണ്. ഒരൊറ്റ ചാർജിൽ ഇതിന് 5 മണിക്കൂർ പ്ലേയ്‌ബാക്ക് ടൈം ലഭിക്കുന്നു. കേസുമായി നിങ്ങൾക്ക് 20 മണിക്കൂർ വരെ പ്ലേയ്‌ബാക്ക് ടൈം നേടാവുന്നതാണ്. ഇത് ഇൻ-ഇയർ ഡിറ്റക്ഷൻ സപ്പോർട്ട് ചെയ്യുകയും, വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറും വരുന്നുണ്ട്.

സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംസാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
Xiaomi's Mi Fan Festival 2021 sale has started on the company's website, and there are some fantastic deals to be had. We've compiled a list of all the discounts available on some of Xiaomi's most popular items in a variety of categories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X