എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കും

|

എംഐ വാച്ച് റിവോൾവിന് ശേഷം മറ്റൊരു സ്മാർട്ട് വാച്ച് കൂടി ഉടൻ പുറത്തിറക്കുവാൻ ഒരുങ്ങുകയാണ് ഷവോമി. ഈ സ്മാർട്ട് വാച്ചിനെ എംഐ വാച്ച് റിവോൾവ് ആക്റ്റീവ് എന്നാണ് അറിയപ്പെടുന്നത്. എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് എന്ന് അവതരിപ്പിക്കുമെന്ന് ആമസോൺ മൈക്രോസൈറ്റിൽ പറഞ്ഞിട്ടുണ്ട്. മൈക്രോസൈറ്റ് നൽകിയ വിവരങ്ങൾ അനുസരിച്ച്, ഈ സ്മാർട്ട് വാച്ച് ജൂൺ 22 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് എംഐ 11 ലൈറ്റ് സ്മാർട്ട്‌ഫോണിനൊപ്പം അവതരിപ്പിക്കും. കൂടാതെ, എംഐ വാച്ച് റിവോൾവ് ആക്റ്റീവിൻറെ ചില സവിശേഷതകളും ഡിസൈനുകളും ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

 

എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച്

എംഐ വാച്ച് റിവോൾവുമായി പുതിയ മോഡൽ താരതമ്യപ്പെടുത്തുമ്പോൾ എംഐ വാച്ച് റിവോൾവ് കൂടുതൽ അഡ്വാൻസ്ഡ് സവിശേഷതകളുമായി വരുന്നു. എന്നാൽ, എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ചിൽ മുൻഗാമിയുടേതിൽ കാണുന്ന വൃത്താകൃതിയിലുള്ള ഡയൽ ഉണ്ടെന്ന് ആമസോൺ ടീസർ സ്ഥിരീകരിച്ചു. എംഐ വാച്ച് റിവോൾവിൽ കാണാത്ത ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ് സവിശേഷതയാണ് വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ചിൻറെ മറ്റൊരു പ്രധാന പ്രത്യേകത.

എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ജൂൺ 22 ന് ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ, എംഐ വാച്ച് റിവോൾവ് ആക്റ്റീവ് നിരവധി സ്പോർട്സ് മോഡുകളും വാച്ച് ഫെയ്സുകളും നൽകും. അന്തർനിർമ്മിത ജിപിഎസ്, സ്ലീപ്പ് മോണിറ്ററിംഗ്, സ്‌ട്രെസ് മാനേജ്മെന്റ്, സ്മാർട്ട് നോട്ടിഫിക്കേഷൻ സവിശേഷത എന്നിവയും ഈ സ്മാർട്ട് വാച്ചിലുണ്ടെന്ന് സ്ഥിരീകരിച്ചു. മുൻഗാമിയെപ്പോലെ, വരാനിരിക്കുന്ന ഈ സ്മാർട്ട് വാച്ചും വ്യത്യസ്ത കളർ സ്ട്രാപ്പുകളിൽ ലഭ്യമാകും.

 ഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽ ഇന്ത്യൻ സ്മാർട്ട് ടിവി വിപണി പിടിച്ചടക്കാൻ വൺപ്ലസ് ടിവി യു1എസ്, വില 39,999 രൂപ മുതൽ

 

454 × 454 പിക്‌സൽ റെസല്യൂഷൻ, 450 നിറ്റ്സ് ബറൈറ്നെസ്സ്, കോർണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷ എന്നിവയുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ വാച്ച് റിവോൾവിനുള്ളത്. ഒരൊറ്റ ചാർജിൽ 14 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന 420 എംഎഎച്ച് ബാറ്ററിയാണ് എംഐ വാച്ച് റിവോൾവിൽ വരുന്നത്. 5 എടിഎം വാട്ടർ റെസിസ്റ്റന്റ് കൂടിയാണിത്. ഇത് കണക്കിലെടുക്കുമ്പോൾ മികച്ച ബാറ്ററി ലൈഫ്, ഐപി ഔദ്യോഗിക ഐപി റേറ്റിംഗ്, അമോലെഡ് പാനൽ തുടങ്ങിയവയും പുതിയ എംഐ വാച്ച് റിവോൾവ് ആക്റ്റിവിൽ നിന്നും പ്രതീക്ഷിക്കുന്നു.

എംഐ വാച്ച് റിവോൾവ് ആക്റ്റീവ് ഇന്ത്യയിൽ

എംഐ വാച്ച് റിവോൾവ് ആക്റ്റീവ് ഇന്ത്യയിൽ

എംഐ വാച്ച് റിവോൾവ് ഇപ്പോൾ വിൽക്കുന്നത് 9,999 രൂപയ്ക്കാണ്. എന്നാൽ, വരാനിരിക്കുന്ന സ്മാർട്ട് വാച്ചിന് എംഐ വാച്ച് റിവോൾവിനേക്കാൾ അല്പം വില കൂടുതലാണ്. കൃത്യമായി എന്ത് വില വരുമെന്ന കാര്യം അറിയുവാൻ ലോഞ്ച് നടക്കുന്നതുവരെ കാത്തിരിക്കേണ്ടതായി വരും. കൂടാതെ, എംഐ വാച്ച് റിവോൾവ് ആക്റ്റീവ് വിപണിയിൽ വൺപ്ലസ് വാച്ചിനും അമാസ്ഫിറ്റ് ടി-റെക്സ് പ്രോയ്ക്കുമെതിരെ മത്സരിക്കും. എന്നാൽ, വൺപ്ലസ് വാച്ചിൻറെ ചില പ്രധാന സവിശേഷതകൾ ഈ സീരിസിനെ മികച്ചതാക്കുന്നു. കാരണം ഇത് വൺപ്ലസ് ടിവിയുടെ റിമോട്ട് കൺട്രോളുമായി പ്രവർത്തിക്കും. ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ഉറങ്ങുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ച് തന്നെ 30 മിനിറ്റിനുള്ളിൽ ടിവി ഓഫ് ചെയ്യും.

Most Read Articles
Best Mobiles in India

English summary
Mi Watch Revolve Active will be the name of the next wristwatch, and its launch date has been announced via the Amazon webpage. The watch will be released alongside the Mi 11 Lite smartphone on June 22 at 12 p.m., according to the microsite. In addition, Amazon has validated several of the Mi Watch Revolve Active's features and look.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X