ആൻഡ്രോയിഡ് ടിവി സപ്പോർട്ട്, 4 കെ സവിശേഷതയുമായി നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 അവതരിപ്പിച്ചു

|

4 കെ സ്ട്രീമിംഗ് സവിശേഷതയുള്ള പുതിയ ആൻഡ്രോയിഡ് ടിവിയിൽ പ്രവർത്തിക്കുന്ന സ്ട്രീമിംഗ് ബോക്സായ നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 (Nokia Streaming Box 8000) വിശദാംശങ്ങൾ റിപ്പോർട്ടുകൾ വെളിപ്പെടുത്തി കഴിഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെ വരുന്ന രാജ്യങ്ങളിൽ ചില പ്രോഡക്റ്റുകൾ വിൽക്കാൻ നോക്കിയ ബ്രാൻഡിന് ലൈസൻസ് നൽകിയ ഓസ്ട്രിയൻ കമ്പനിയായ സ്ട്രീംവ്യൂ ജിഎംബിഎച്ച് ആണ് സ്ട്രീമിംഗ് ബോക്സ് 8000 വികസിപ്പിച്ചെടുത്തത്. നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 ന് യൂറോ 100 (ഏകദേശം 8,800 രൂപ) വിലയുണ്ട്. കൂടാതെ, ആൻഡ്രോയിഡ് ടിവിയിലൂടെ 4 കെ സ്ട്രീമിംഗിനെ സപ്പോർട്ട് ചെയ്യുന്നു. അതിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ എന്നിവയുൾപ്പെടെയുള്ള പ്രധാന ആപ്ലിക്കേഷനുകൾ ഇതിൽ വരുന്നു.

നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000: വിലയും ലഭ്യതയും
 

നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000: വിലയും ലഭ്യതയും

യൂറോ 100 (ഏകദേശം 8,800 രൂപ) വിലയുള്ള നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 ആൻഡ്രോയിഡ് ടിവിയാണ് നൽകുന്നതെന്ന് ജർമ്മൻ പ്രസിദ്ധീകരണമായ 'ഗോലെം ഡി' റിപ്പോർട്ട് ചെയ്യ്തു. ആൻഡ്രോയിഡ് പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ട്രീമിംഗ് ബോക്സ് 8000 വികസിപ്പിച്ചെടുത്തത് സ്ട്രീംവ്യൂ ജിഎം‌ബി‌എച്ചാണ്. ഇത് നിലവിൽ യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ നോക്കിയ ബ്രാൻഡിന് കീഴിൽ തിരഞ്ഞെടുത്ത ഇലക്ട്രോണിക് പ്രോഡക്റ്റ് വിഭാഗങ്ങൾ വിപണനം ചെയ്യുന്നതിനുള്ള അവകാശമുണ്ട്. നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 നിലവിൽ ഈ വിപണികളിൽ മാത്രമേ ലഭ്യമാകൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

നോക്കിയ മീഡിയ സ്ട്രീമർ

ഇന്ത്യയ്ക്കുള്ള നോക്കിയ ബ്രാൻഡിംഗ് അവകാശങ്ങൾ നിലവിൽ ഫ്ലിപ്കാർട്ടിൽ നിയന്ത്രിതമാണ്. സമാനമായ ഒരു പ്രോഡക്റ്റ് നോക്കിയ മീഡിയ സ്ട്രീമർ 3,499 രൂപയ്ക്ക് ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കി. . നോക്കിയ ബ്രാൻഡ് നാമത്തിൽ ഇന്ത്യയിൽ സ്മാർട്ട് ടിവികളും ഫ്ലിപ്കാർട്ട് വില്പന നടത്തുന്നു.

ബജറ്റ് വിലയുമായി എൽജി ഡബ്ല്യു 11, ഡബ്ല്യു 31, ഡബ്ല്യു 31 പ്ലസ് സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 സവിശേഷതകൾ

നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000 സവിശേഷതകൾ

യഥാർത്ഥ സ്ട്രീമിംഗ് ഡിവൈസും അതിന്റെ റിമോട്ട് ഉൾപ്പെടെയുള്ള പ്രൊഡക്ടിന്റെ ചിത്രങ്ങൾ ഗോലെം ഡിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തുന്നു. യൂട്യൂബിനും ഗൂഗിൾ പ്ലേയ്ക്കും പുറമേ ആമസോൺ പ്രൈം വീഡിയോയ്ക്കും നെറ്റ്ഫ്ലിക്സിനുമായി റിമോട്ടിന് ഹോട്ട്കീകളുണ്ടെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. സൂചിപ്പിച്ച ആപ്ലിക്കേഷനുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്ന് പറയുന്നുണ്ട്. എച്ച്ഡിആർ സവിശേഷതയെക്കുറിച്ച് വിവരങ്ങൾ പരാമർശിച്ചിട്ടില്ലെങ്കിലും ഈ ഡിവൈസ് 4 കെ സ്ട്രീമിംഗിനെ സപ്പോർട്ട് ചെയ്യും. ഡോൾബി വിഷൻ അല്ലെങ്കിലും എച്ച്ഡിആർ 10 ഫോർമാറ്റെങ്കിലും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുവാൻ സാധ്യതയുണ്ട്.

ആൻഡ്രോയിഡ് ടിവി, നോക്കിയ സ്ട്രീമിംഗ് ബോക്സ് 8000
 

ആൻഡ്രോയിഡ് ടിവി ഗൈഡിൽ നിന്നുള്ള ഒരു ട്വീറ്റ് സവിശേഷതകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി. ഈ സ്ട്രീമിംഗ് ഡിവൈസ് ഒരു അംലോജിക് എസ് 905 എക്സ് 3 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ, ആൻഡ്രോയിഡ് ടിവി 10ൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഇഥർനെറ്റ് പോർട്ട്, എച്ച്ഡിഎംഐ തുടങ്ങിയ പോർട്ടുകൾക്കായി ഉൾപ്പെടുത്തിയ അഡാപ്റ്റർ വരുന്ന ഒരു പവർ സോക്കറ്റിന് പുറമെ ഡിജിറ്റൽ ഓഡിയോ ഔട്ട്, എവി ഔട്ട്, യുഎസ്ബി ടൈപ്പ്-എ, യുഎസ്ബി ടൈപ്പ്-സി എന്നിവയും വരുന്നു.

Most Read Articles
Best Mobiles in India

English summary
The Streaming Box 8000 was established by the Austrian company StreamView GmbH, which licenced the Nokia brand name in certain regions, including Europe, Africa and the Middle East, to market certain categories of goods.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X