വാച്ച് പോലെ ധരിക്കാൻ കഴിയുന്ന സ്മാർട്ഫോൺ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ ഇതാ.....

|

സ്മാര്‍ട് ഫോണ്‍ എന്ന സാങ്കേതിക ഉത്പന്നത്തെ ഇന്ന് വിവിധ രൂപങ്ങളിലും ഭാവങ്ങളിലും, കാണുവാൻ കഴിയും. രൂപം മാറുന്നതിനനുസരിച്ച് കൂടുതൽ സവിശേഷതകൾ വന്നു ചേരുന്നു. എന്നാൽ, അനുദിനം പുതിയ മേഖലകളിലേക്ക് കൈയേറ്റം നടത്തി കൊണ്ടിരിക്കുന്ന സാങ്കേതികത അനവധി കാര്യങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്നത്.

വാച്ച് പോലെ ധരിക്കാൻ കഴിയുന്ന സ്മാർട്ഫോൺ ആഗ്രഹിക്കുന്നുണ്ടോ ?

 

ഒന്ന് ചുറ്റും കണ്ണോടിച്ചാൽ അറിയാം എന്തൊക്കെയാണ് സാങ്കേതികത വരുത്തിയ മാറ്റങ്ങൾ. വിരൽത്തുമ്പ് ഒന്ന് ചലിപ്പിച്ചാൽ അനവധി കാര്യങ്ങളാണ് സ്മാർട്ഫോൺ വഴി ചെയ്യുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ, വാച്ചുപോലെ കൈയിൽ ധരിച്ച് നടക്കാവുന്ന സ്മാർട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നു.

മണിക്കൂറില്‍ 600 മൈല്‍ വേഗത: ഇന്ത്യയുടെ ഹൈപ്പര്‍ലൂപ്പ് സ്വപ്‌നത്തിന് നെവേദ മരുഭൂമിയില്‍ ചിറകുമുളയ്ക്കുന്നു

ഇപ്പോള്‍ അരങ്ങേറിയ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദർശിപ്പിച്ച പരീക്ഷണ ഉപകരണങ്ങളില്‍ ഒന്നാണ് നൂബിയ കമ്പനിയുടെ ആല്‍ഫാ (Nubia Alpha), കൈയ്യില്‍ ധരിച്ച് നടക്കാവുന്ന ഒരു സ്മാർട്ട്ഫോണ്‍. ഒരു ഫിറ്റ്‌നെസ് ടെസ്റ്ററായും ഇതു ഉപയോഗിച്ച് ചുവടുകളുടെ എണ്ണമെടുക്കുകയും ഹൃദയമിടിപ്പ് അളക്കുവാനും, എത്ര കലോറി ഉപയോഗിച്ചെന്നറിയുവാനും സാധിക്കും. സാധാരണ സിം, ഇലക്ട്രോണിക് സിം എന്നിവ സ്വീകരിക്കുന്ന മോഡലും നൂബിയ വിപണയിൽ കൊണ്ടുവന്നിട്ടുണ്ട്.

നൂബിയ ആല്‍ഫാ

നൂബിയ ആല്‍ഫാ

4 ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനാണ് ഇതിന്റെ മുഖ്യ ഡിസ്‌പ്ലെ. സ്‌ക്രീനിലെ കണ്ടെന്റ് കാണാൻ കഴിയുന്ന രീതിയില്‍ അഡ്ജസ്റ് ചെയ്തു വയ്ക്കാം. ഈ സ്മാർട്ട്ഫോണിൽ ടച്‌സ്‌ക്രീനിന്റെ സേവനം, ആംഗ്യങ്ങളിലൂടെയുള്ള സംഭാക്ഷണം എന്നിവ ലഭ്യമാണ്. കൈയിൽ ധരിച്ച് വാച്ച് പൊലെ ഉപയോഗിക്കാവുന്ന ഒരു അടിപൊളി സ്മാർട്ഫോൺ തന്നെയാണ് ഇതും. എന്നാൽ വന്നിരിക്കുന്ന പ്രധാന വ്യത്യസ്തത എന്നത്, ഇതൊരു ഫോൾഡബിൾ സ്മാർട്ഫോണാണ്. വാച്ച് പോലെ തന്നെ കൈയ്യിൽ ധരിച്ച് നടക്കാം. വളരെയധികം ശ്രദ്ധയാകർഷിക്കുന്ന ഒരു ഡിസൈനാണ് ഇതിന്റേത്.

ഓലെഡ് ഡിസ്‌പ്ലെ

ഓലെഡ് ഡിസ്‌പ്ലെ

ഈ റിസ്റ്റ് ഫോണിന് രണ്ടു വലിയ ബട്ടണുകളുമുണ്ട്. ഓണ്‍-ഓഫ് ചെയ്യാനും അടുത്തത് മുൻപിലത്തെ

മെനുവിലേക്കു പോകാനുള്ള ബാക്ക് ബട്ടണുമാണ്. ഇവയുടെ എതിര്‍വശത്താണ് സ്പീക്കര്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. മുന്നിലുള്ള 5എം.പി ക്യാമറ ഉപയോഗിച്ച് തരക്കേടില്ലാത്ത സെല്‍ഫികളും എടുക്കാം. ഈ ഫോണിന്റെ പല സവിശേഷതകളും സ്മാര്‍ട് വാച്ചുകളില്‍ ലഭ്യമാണ്.

 നൂബിയ ആല്‍ഫാ: സവിശേഷതകള്‍
 

നൂബിയ ആല്‍ഫാ: സവിശേഷതകള്‍

സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രൊസസര്‍, 1ജി.ബി റാം, 8 ജി.ബി സ്റ്റോറേജ്, 500 എം.എ.എച്ച് ബാറ്ററി. ഈ ഫോണിന്റെ പ്രധാന നേട്ടമെന്നത് ഫോൾഡബിൾ ഡിസ്‌പ്ലെയാണ്. 100,000 വളച്ചു കൈയ്യില്‍ കെട്ടാമെന്നാണ് നൂബിയ പറയുന്നത്. 510 ഡോളറാണ് ഇതിന്റെ വില (36,301രൂപ). ഈ റിസ്റ്റ് സ്മാർട്ട്ഫോണ്‍ ഏപ്രിലില്‍ വിപണിയിലെത്തും.

നൂബിയ കമ്പനി

നൂബിയ കമ്പനി

ഈ വെയറബിൾ സ്മാർട്ട്ഫോണിന്റെ ആദ്യ പതിപ്പ് ഒരു ബ്ലൂടൂത്ത് വേരിയന്റായിരിക്കും. ഇത് യൂറോപ്പിലും വടക്കേ അമേരിക്കയിലും ഇപ്പോൾ ലഭ്യമായിട്ടുണ്ടാകും. ഈ.എസ്.ഐ.എം വേരിയന്റ് ഡാറ്റ കണക്ടിവിറ്റി യുടെ വില 44,431 രൂപയാണ്, ഇതിന്റെ സ്വർണ്ണ നിറത്തിലുള്ള പതിപ്പിന് 52,524 രൂപയാണ്.

നുബി ഒരു സ്മാർട്ട്ഫോൺ കൊണ്ട് വന്ന ആദ്യത്തെ കമ്പനി അല്ല. 2016-ൽ ലെനോവോ ഒരു ഫോൾഡബിൾ ഫോൺ ഇറക്കിയിരുന്നു, അതും വാച്ച് പൊലെ ധരിക്കാവുന്ന ഒരു സ്മാർട്ഫോൺ തന്നെയാണ്. ഇപ്പോൾ ടി.സി.എൽ ഒരു സ്മാർട്ഫോൺ വാച്ച് വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Running a custom OS, the device can be controlled using gestures. For instance, gestures include air controls, which allow the user to scroll through, or backtrack out of a menu just through hand gestures. Using "clever UI shortcuts, taping on the display takes a photo, while long-pressing records a video".

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X