ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ വരുന്ന റേസർ ഹമ്മർഹെഡ് ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

|

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനൊപ്പം റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകളും ഗെയിമിംഗിനായി കുറഞ്ഞ ലേറ്റൻസി മോഡും അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, റേസറിന്റെ ഏറ്റവും പുതിയ ഇയർബഡുകൾ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ബഡുകളാണ്, കൂടാതെ ഹൈ ക്വാളിറ്റി സൗണ്ട് ഉറപ്പാക്കാൻ ടിഎച്ച്എക്സ് സർട്ടിഫൈഡ് ഓഡിയോയും ഉണ്ട്. ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകൾ ഒരു ഇൻ-ഇയർ രൂപകൽപ്പനയിൽ വരികയും നിരവധി ഇയർ ടിപ്പുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇയർബഡുകളിൽ ടച്ച് കൺട്രോളുകളും ഒപ്പം ബ്ലൂടൂത്ത് v5.1 വരുന്നു. ഒരൊറ്റ ചാർജിൽ നാല് മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാക്കുന്ന ഇതിൻറെ ചാർജിംഗ് കേസിന് 16 മണിക്കൂർ സമയം കൂടി ചേർക്കാൻ കഴിയും.

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് ഇയർബഡുകൾ
 

ഗുണനിലവാരമുള്ള ഓഡിയോയും ഇഷ്ടാനുസൃതമാക്കാവുന്ന ഫിറ്റും ആഗ്രഹിക്കുന്ന ദൈനംദിന ഉപയോക്താക്കൾക്കും മൊബൈൽ ഗെയിമർമാർക്കും ഒരു ‘മികച്ച' മൊബൈൽ ആക്‌സസ്സറിയാണ് ഈ പുതിയ ഇയർബഡുകൾ. റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകൾ കഴിഞ്ഞ വർഷത്തെ മോഡലായ റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് ഇയർബഡുകളുടെ അപ്‌ഗ്രേഡാണ്. ഇത് 10,000 രൂപയ്ക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ വില

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ വില

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകൾക്ക് യുഎസിൽ 199.99 ഡോളർ (ഏകദേശം 14,800 രൂപ) വിലയുണ്ട്. ഒരു കാരാബിനർ ക്ലിപ്പിനൊപ്പം റേസർ ടിഎച്ച്എസ് ടിപിയു വരുന്ന കേസും ഇയർബഡുകൾക്കൊപ്പം 29.99 ഡോളർ വിലയ്ക്ക് ലഭ്യമാണ് (ഏകദേശം 2,200 രൂപ). റേസർ ടിഎച്ച്എസ് കേസിനൊപ്പം റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോയും 214.99 ഡോളറിന് (15,900 രൂപ) സ്വന്തമാക്കരുവാൻ ഒരു ഓപ്ഷനുണ്ട്. ഇയർബഡുകളുടെ ആഗോളവിപണിയിൽ എപ്പോൾ ലഭ്യമാകുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ സവിശേഷതകൾ

റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ സവിശേഷതകൾ

10 എംഎം ഡ്രൈവറുകൾ വരുന്ന ഈ ഇയർബഡുകളിൽ 20Hz മുതൽ 20KHz ഫ്രീക്വൻസി റെസ്പോൺസ് റേഞ്ചും ഉണ്ട്. അവർക്ക് രണ്ട് ബീംഫോർമിംഗ് ഓമ്‌നിഡയറക്ഷണൽ മൈക്രോഫോണുകളും ബ്ലൂടൂത്ത് വി 5.1 ഉം വരുന്നു. റേസർ ഹമ്മർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകൾക്ക് ഗെയിമിംഗ് മോഡ് ഉണ്ട്. ഇത് ഗെയിംപ്ലേ സമയത്ത് ലേറ്റൻസി 60 മില്ലി സെക്കൻഡ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് വളരെ വേഗത്തിൽ റിയാക്ഷൻ ടൈം നൽകുമെന്ന് കമ്പനി പറയുന്നു.

ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ
 

അകത്തുനിന്നും പുറത്തുനിന്നുമുള്ള അനാവശ്യവുമായ ശബ്‌ദം ഇല്ലാതാക്കുവാൻ ഇയർബഡുകൾ ഹൈബ്രിഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഉപയോഗിക്കുന്നു. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനൊപ്പം ക്വിക്ക് അറ്റൻഷൻ മോഡിനുമിടയിൽ ടോഗിൾ ചെയ്യാൻ ഹമ്മർഹെഡ് പ്രോയിലെ ടച്ച് പ്രവർത്തനക്ഷമമാക്കിയ നിയന്ത്രണങ്ങൾ ഉപയോക്താക്കളെ അനുവദിക്കുന്നു. ചാർജിംഗ് കേസിനൊപ്പം, ഈ ഹെഡ്‍ഫോൺ 20 മണിക്കൂർ വരെ നീണ്ടുനിൽക്കും.

ആറ് ജോഡി സിലിക്കൺ ഇയർ ടിപ്പുകൾ

ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകൾക്കായി ഒരു പ്രത്യേക സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷനും ഇയർബഡുകളുണ്ട്. വിയർപ്പ്, സ്പ്ലാഷ് പ്രൊട്ടക്ഷൻ എന്നിവയ്ക്കായി റേറ്റുചെയ്ത ഐപിഎക്‌സ് 4 ആണ് ഹാമർഹെഡ് ട്രൂ വയർലെസ് പ്രോ ഇയർബഡുകൾ. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് കേബിൾ, ചാർജിംഗ് കേസ്, ആറ് ജോഡി സിലിക്കൺ ഇയർ ടിപ്പുകൾ, ഒരു ജോഡി കംപ്ലൈ പ്രീമിയം ഫോം ടിപ്പുകൾ എന്നിവയുമായാണ് ഈ ഡിവൈസ് വരുന്നത്.

Most Read Articles
Best Mobiles in India

English summary
Razer Hammerhead True Wireless Pro earbuds have been introduced with active noise cancellation and a gaming low-latency mode. Razer's new earbuds are true wireless stereo (TWS) headphones, as the name implies, and have THX-certified audio to guarantee high-quality sound.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X