വായനാദിനം സ്പെഷ്യൽ: ഇന്ത്യയിലെ മികച്ച കിൻഡിൽ ഡിവൈസുകൾ

|

ഇന്ന് കേരളത്തിൽ വായനാദിനം ആചരിക്കുകയാണ്. ഈ വായനാദിനത്തിൽ നമ്മൾ പരിചയപ്പെടുന്നത് ചില കിൻഡിൽ ഡിവൈസുകളെയാണ്. പുസ്തകവായന ഡിജിറ്റൽ ആകുന്ന കാലത്ത് മിക്ക പുസ്തകപ്രേമികളും കിൻഡിൽ ഡിവൈസുകൾ സ്വന്തമാക്കുന്നുണ്ട്. നാല് കിൻഡിൽ ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

ആമസോൺ

താഴെ കൊടുത്തിട്ടുള്ള കിൻഡിലുകളുടെ ആമസോണിൽ നൽകിയിട്ടു വിലയാണ് താഴെ സൂചിപ്പിച്ചിരിക്കുന്നത്. 7000 രൂപ മുതലുള്ള വിലയിൽ കിൻഡിൽ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. വില കൂടിയ ഡിവൈസുകളും ഈ കൂട്ടത്തിൽ ഉണ്ട്.

ട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയുംട്രൻഡിങ് സ്മാർട്ട്ഫോണുകളിൽ വൺപ്ലസ് ഒന്നാം സ്ഥാനത്ത്, പിടി വിടാതെ റെഡ്മിയും പോക്കോയും

കിൻഡിൽ (10th ജനറേഷൻ), 6 ഇഞ്ച് ഡിസ്പ്ലെ വിത്ത് ബിൽറ്റ്-ഇൻ ലൈറ്റ്. വൈഫൈ

കിൻഡിൽ (10th ജനറേഷൻ), 6 ഇഞ്ച് ഡിസ്പ്ലെ വിത്ത് ബിൽറ്റ്-ഇൻ ലൈറ്റ്. വൈഫൈ

വില: 7,199 രൂപ

കിൻഡിൽ (10th ജനറേഷൻ), 6" ഡിസ്പ്ലെ വിത്ത് ബിൽറ്റ്-ഇൻ ലൈറ്റ്. വൈഫൈ വെള്ള, കറുപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാകും. 8 ജിബി റാമാണ് ഈ ഡിവൈസിൽ ഉള്ളത്. ക്രമീകരിക്കാവുന്ന ഫ്രണ്ട് ലൈറ്റ് മണിക്കൂറുകളോളം വീടിനകത്തും പുറത്തും പകലും രാത്രിയും സുഖമായി വായിക്കാൻ നിങ്ങളെ അനുവദിക്കുന്നു. സൂര്യപ്രകാശത്തിൽ പോലും പേപ്പറിലെ അക്ഷരങ്ങൾ വായിക്കുന്നത് പോലെ വായിക്കാൻ 167 പിപിഐ ഗ്ലെയർ-ഫ്രീ ഡിസ്‌പ്ലേ സഹായിക്കുന്നു. വായിക്കുന്ന ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിൽ ഉണ്ട്. വാക്കുകൾ ട്രാൻസലേറ്റ് ചെയ്യാനും വലുപ്പം ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും. നൂറുകണക്കിന് പുസ്തകങ്ങളിലേക്കും കോമിക്സിലേക്കും അൺലിമിറ്റഡ് ആക്‌സസ് നേടാൻ പ്രൈം അംഗങ്ങൾക്ക് ഇതിലൂടെ സാധിക്കും.

കിൻഡിൽ പേപ്പർ‌വൈറ്റ് (10th ജനറേഷൻ)
 

കിൻഡിൽ പേപ്പർ‌വൈറ്റ് (10th ജനറേഷൻ)

വില: 11,499 (8 ജിബി), 16,099 രൂപ (32 ജിബി)

കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ കിൻഡിൽ പേപ്പർ‌വൈറ്റ് ഡിവൈസിൽ 300 പി‌പി‌ഐ ഗ്ലെയർ ഫ്രീ ഡിസ്പ്ലേയാണ് ഉള്ളത്. സൂര്യപ്രകാശത്തിൽ പേപ്പറിലുള്ള അക്ഷരങ്ങൾ വായിക്കുന്നത് പോലെ വായിക്കാൻ സാധിക്കും. 32 ജിബി വരെ സ്റ്റോറേജ് ഉള്ളതിനാൽ ആയിരക്കണക്കിന് പുസ്തകങ്ങൾ സ്റ്റോർ ചെയ്യാൻ സാധിക്കും. വാട്ടർപ്രൂഫ് ആയതിനാൽ ഉപയോഗിക്കുന്നത് കൂടുതൽ സൌകര്യപ്രദമാണ്. മികച്ച ബാറ്ററി ബാക്ക്അപ്പും ഈ ഡിവൈസിൽ ലഭിക്കും. ബിൽറ്റ്-ഇൻ അഡ്ജറ്റബിൾ ലൈറ്റിലൂടെ ഏത് ലൈറ്റ് അവസ്ഥയിലും വായന സുഗമമായി നടത്താൻ സാധിക്കും.

വ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യം ഉണ്ടോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ക്യാമറകൾവ്ളോഗുകൾ ചെയ്ത് പണം സമ്പാദിക്കാൻ താല്പര്യം ഉണ്ടോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മികച്ച ക്യാമറകൾ

കിൻഡിൽ ഒയാസിസ് (10th ജനറേഷൻ)

കിൻഡിൽ ഒയാസിസ് (10th ജനറേഷൻ)

വില: 21,999 രൂപ മുതൽ

7 ഇഞ്ച് ഡിസ്പ്ലേയുള്ള കിൻഡിൽ ഒയാസിസ് (10th ജനറേഷൻ) മികച്ചൊരു ഡിവൈസാണ്. ഇത് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. ഷാംപെയിൻ ഗോൾഡ് 32ജിബി വൈഫൈ മോഡലിന് 24,999 രൂപയാണ് വില. ഗ്രാഫൈറ്റ്, 32 ജിബി, വൈഫൈ + സൌജന്യ 4ജി മോഡലിന് 28,999 രൂപയാണ് വില. ഗ്രാഫൈറ്റ് 32 ജിബി വൈഫൈ മോഡലിന് 21,999 രൂപയാണ് വില. ഉയർന്ന റെസല്യൂഷനുള്ള ഡിവൈസിന്റെ ഡിസ്‌പ്ലേയ്ക്ക് 300 പിപിഐ ബ്രൈറ്റ്നസ് ഉണ്ട്. ഇൻബിൾഡ് ഇൻ അഡ്ജസ്റ്റബിൾ വാം ലൈറ്റ്, പേജ് ടേൺ ബട്ടൺ, എർണോണോമിക് ഡിസൈൻ എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. ഇത് വാട്ടർപ്രൂഫ് ഡിവൈസാണ്.

കിൻഡിൽ പേപ്പർ‌വൈറ്റ് 3ജി (7th ജനറേഷൻ)

കിൻഡിൽ പേപ്പർ‌വൈറ്റ് 3ജി (7th ജനറേഷൻ)

വില: 13,999 രൂപ

6 ഇഞ്ച് ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. ബിൽറ്റ്-ഇൻ ലൈറ്റ് ഉള്ള ഉയർന്ന റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഇത്. 4 ജിബി റാമും വൈ-ഫൈയും സൌജന്യ 3ജിയും ഈ ഡിവൈസിൽ ഉണ്ട്. വെള്ള, കറുപ്പ് നിറങ്ങളി കിൻഡിൽ ലഭ്യമാകും. 300 പിപിഐ വരെ ബ്രൈറ്റ്നസ് ഉള്ള ഡിസ്പ്ലെയാണ് ഇത്. അതുകൊണ്ട് തന്നെ പേപ്പർ വായിക്കുന്ന അതേ അനുഭവത്തിൽവായിക്കാൻ സാധിക്കും. ഇൻബിൾഡ് അഡ്ജസ്റ്റബിൾ ലൈറ്റും ഡിവൈസിൽ ഉണ്ട്. മികച്ച ബാറ്ററി ബാക്ക് അപ്പും ഡിവൈസിൽ ഉണ്ട്.

മികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾമികച്ച രീതിയിൽ സൂം ചെയ്യാവുന്ന ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Today is Reading Day in Kerala. On this reading day we are listing to some Kindle devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X