50 ലക്ഷം രൂപ വില വരുന്ന 98 ഇഞ്ച് 8K ടി.വി അവതരിപ്പിച്ച് സോണി

|

സോണി പുതിയതായി വിപണിയിൽ കൊണ്ടുവന്നതും കമ്പനിയുടെ 2019-ലെ പ്രധാന മോഡലുമായ 98-ഇഞ്ച് ടിവിയുടെ വില 70,000 ഡോളറാണ് (ഏകദേശം 50 ലക്ഷം രൂപ).

50 ലക്ഷം രൂപ വില വരുന്ന 98 ഇഞ്ച് 8K ടി.വി അവതരിപ്പിച്ച് സോണി

 

ലക്ഷങ്ങൾ വിലമതിക്കുന്ന സോണി മാസ്റ്റര്‍ സീരിസ് സെഡ് 9ജി (Sony Master Series Z9G) എന്നു പേരിട്ടിരിക്കുന്ന ഈ ടിവിക്ക് 8കെ റെസല്യൂഷനാണുള്ളത് കൂടാതെ എച്ച്ഡിആര്‍ ടെക്‌നോളജിയും ഉൾപ്പെടുത്തിയിരിക്കുന്നു.

സോണി 98 ഇഞ്ച് 8K ടി.വി

സോണി 98 ഇഞ്ച് 8K ടി.വി

ഈ സീരിസിലെ 85-ഇഞ്ച് മോഡലിന് വില നന്നായി കുറയും, അതായത് ഏകദേശം 9.3 ലക്ഷം രൂപയില്‍ പണി തീര്‍ക്കാം. ജൂണ്‍ മുതല്‍ രണ്ടു മോഡലുകളും ലഭ്യമാക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇവയ്ക്കു പ്രവർത്തന മികവേകുന്നത് സോണിയുടെ എക്‌സ് 1 അള്‍ട്ടിമേറ്റ് പ്രോസസറാണ്. ഇത് '8കെയുടെ 33 ദശലക്ഷം പിക്‌സലുകളെ' കൈകാര്യംചെയ്യുന്നതിനായി സജ്ജമാക്കിയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു.

ബാക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ്

ബാക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ്

ടിവിക്ക് 8കെ കേന്ദ്രീകൃതമായ അല്‍ഗോരിതവുമുണ്ട്. ഇത് ഫ്രെയ്മിലുള്ള ഒരോ വസ്തുവിനെയും പരിഗണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി സ്‌ക്രീനിലെത്തിക്കുമത്രെ. ഫുള്‍ അരെ ലോക്കല്‍ ഡിമിങ്ങുള്ള ബാക് ലൈറ്റ് മാസ്റ്റര്‍ ഡ്രൈവ്, 8കെ എക്‌സ്‌റ്റെന്‍ഡെഡ് ഡൈനാമിക് റെയ്ഞ്ച് തുടങ്ങിയവയും ആപ്പിള്‍ എയര്‍പ്ലേ 2, ഹോംകിറ്റ് എന്നിവയുടെ പിന്തുണയും നല്‍കുന്നു.

 എച്ച്.ഡി.ആര്‍ ടെക്‌നോളജി
 

എച്ച്.ഡി.ആര്‍ ടെക്‌നോളജി

സാംസങ്ങിന്റെ ക്യുലെഡ് ടി.വികളിലെ ക്യു 900 സീരിസിലെ 98-ഇഞ്ച് മോഡലായ ക്യൂ900 മോഡല്‍ ഏകദേശം 70.23 ലക്ഷം രൂപ (100,000 ഡോളര്‍) നല്‍കി സ്വന്തമാക്കാം. സാംസങ് ടിവിക്കു ശക്തി പകരുന്നത് ക്വാണ്ടം പ്രോസസര്‍ 8കെ ചിപ്പാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌

ഇതിന് താഴ്ന്ന റെസല്യൂഷനുള്ള വിഡിയോയെ അപ്‌സ്‌കെയ്ല്‍ ചെയ്ത് 8കെ ആക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ അസിസിസ്റ്റന്റ്, അലക്‌സ തുടങ്ങിയ വെര്‍ച്വല്‍ അസിസ്റ്റന്റുകല്‍ ആജ്ഞ കാത്തു നില്‍ക്കും. സാംസങ്ങിന്റെ ഈ മോഡലിനു വെല്ലുവിളി ഉയര്‍ത്താനാണ് സോണി തങ്ങളുടെ അരക്കോടിയുടെ ടിവി ഇറക്കിയിരിക്കുന്നത്.

സോണിയുടെ മാസ്റ്റര്‍ സീരിസ്‌

സോണിയുടെ മാസ്റ്റര്‍ സീരിസ്‌

സോണിയുടെ മാസ്റ്റര്‍ സീരിസില്‍ വില കുറഞ്ഞ ടിവികളും പുതിയതായി ഇറക്കിയിട്ടുണ്ട്. എ9ജി, എ8ജി, എക്‌സ്850ജി, എക്‌സ്800ജി എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. 55-ഇഞ്ച് വലുപ്പമുള്ള എ9ജി 4കെ ഓലെഡ് ടിവിക്ക് ഏകദേശം 2.45 ലക്ഷം രൂപയായിരിക്കും വില. 65-ഇഞ്ച് മോഡലിന് 3.16 ലക്ഷം ഏകദേശ വില. 77-ഇഞ്ചിന് പ്രതീക്ഷിക്കുന്ന വില 5.6 ലക്ഷം രൂപയാണ്. സോണി എ8ജി ഓലെഡ് ടിവിയ്ക്ക് 1.75 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു.

8കെ സ്‌ക്രീനുകള്‍

8കെ സ്‌ക്രീനുകള്‍

ഏകദേശം 8000 വൈപുല്യമുള്ള (7680×4320 അഥവാ 4320പി)സ്‌ക്രീനുകളാണ് 8കെ. ഫുള്‍ യുഎച്ച്ഡി, എഫ്‌യുഎച്ച്ഡി, ഫുള്‍ അള്‍ട്രാ എച്ച്ഡി തുടങ്ങിയ പേരുകളുമുണ്ട്. ഡിജിറ്റല്‍ ടെലിവിഷനുകളില്‍ ഇന്ന് ഏറ്റവുമധികം റെസലൂഷനുള്ളത് 8ക സ്‌ക്രീനുകള്‍ക്കാണ്. 4കെയുടെ ഇരട്ടി റെസലൂഷനാണ് ഇവിടെ ലഭിക്കുന്നത്.

സോണി എക്‌സ് 1 അള്‍ട്ടിമേറ്റ് പ്രോസസര്‍

സോണി എക്‌സ് 1 അള്‍ട്ടിമേറ്റ് പ്രോസസര്‍

ഫുള്‍എച്ച് (1080പി)യുടെ 4 ഇരട്ടി റെസലൂഷനാണ് 4കെയ്ക്ക് ഉള്ളത്. ഇപ്പോള്‍ 8കെ റെസലൂഷനിലുള്ള കണ്ടെന്റ് കുറവാണ്. എന്നാല്‍ 2020 സമ്മര്‍ ഒളിംപിക്‌സിന് 8കെ ട്രാന്‍സ്മിഷന്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Sony is set to launch its 2019 line-up of high-end television models with its 98-inch 8K TV costing $70,000, which roughly amounts to a whopping Rs 50 lakh in India -- more than many luxury cars, including Audi A3, BMW 3 Series and Mercedes-Benz CLA cars.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X