ടിക്ക് വാച്ച് പ്രോ 3 എൽടിഇ വേരിയൻറ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

മൊബ്വോയിയുടെ ടിക്ക് വാച്ച് പ്രോ 3 (TicWatch Pro 3) സ്മാർട്ട് വാച്ച് ഇപ്പോൾ ജർമ്മനിയിലും യുകെയിലും ഒരു എൽടിഇ വേരിയന്റിൽ ലഭ്യമാണ്. ടിക്ക് വാച്ച് പ്രോ 3 എൽടിഇയിലെ ഇൻബിൽറ്റ് സെല്ലുലാർ നെറ്റ്‌വർക്ക് ഉപയോക്താക്കളെ വൈ-ഫൈയിലേക്ക് കണക്റ്റ് ചെയ്യാതെ തന്നെ അവരുടെ സ്മാർട്ട് വാച്ചിൽ ഡാറ്റ ആക്‌സസ് ചെയ്യാൻ അനുവദിക്കും. ടിക്ക് വാച്ച് പ്രോ 3 ജിപിഎസ് സെപ്റ്റംബറിൽ അവതരിപ്പിച്ചു. എൽടിഇ കണക്റ്റിവിറ്റിക്കുള്ള സപ്പോർട്ട് കൂടാതെ ഈ ഏറ്റവും പുതിയ വേരിയന്റിന് മുമ്പത്തെ മോഡലിന്റെ സവിശേഷതകളുമയാണ് വരുന്നത്.

ടിക്ക് വാച്ച്പ്രോ 3
 

ടിക്ക് വാച്ച്പ്രോ 3 ജിപിഎസിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 SoC പ്രോസസർ, 10 ലധികം വർക്ക് ഔട്ട് മോഡുകൾ, 72 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ടിക്ക് വാച്ച്പ്രോ 3യുടെ 4ജി / എൽടിഇ-സപ്പോർട്ട് വേരിയൻറ് ട്വിറ്ററിലൂടെ മൊബ്വോയ് പ്രഖ്യാപിച്ചു. ഫോണിൽ നിന്ന് അകലെയാണെങ്കിലും വൈ-ഫൈ ശ്രേണിയിലല്ലെങ്കിലും ഉപയോക്താക്കൾക്ക് സ്മാർട്ട് വാച്ചിലെ ഡാറ്റ, മിനിറ്റ്, ടെക്സ്റ്റ് എന്നിവ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. കാരിയറിന്റെ വൺനമ്പർ പ്രോഗ്രാമിലൂടെ എൽടിഇ എഡിഷൻ വോഡഫോണുമായി പൊരുത്തപ്പെടുമെന്ന് മൊബ്‌വോയ് പറഞ്ഞു.

ടിക്ക് വാച്ച് പ്രോ 3 എൽടിഇ: വില

ടിക്ക് വാച്ച് പ്രോ 3 എൽടിഇ: വില

ടിക്ക് വാച്ച് പ്രോ 3 എൽടിഇയുടെ വില ജർമ്മനിയിൽ യൂറോ 359.99 (ഏകദേശം 32,00 രൂപ), യുകെയിൽ 329.99 യൂറോ (ഏകദേശം 29, 400 രൂപ) എന്നിങ്ങനെ വരുന്നു. ഷാഡോ ബ്ലാക്ക് കളർ വേരിയന്റിൽ ഇത് ലഭ്യമാണ്. ഒരൊറ്റ 1 ജിബി റാം + 8 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഇത് വിപണിയിൽ വരുന്നത്. ഈ ഏറ്റവും പുതിയ വേരിയൻറ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്ന് മോബ്‌വോയ് വ്യക്തമാക്കി. താരതമ്യപ്പെടുത്തുമ്പോൾ, ടിക്ക് വാച്ച് പ്രോ 3 ജിപിഎസിന് ഇന്ത്യയിൽ 27,999 രൂപയാണ് വില വരുന്നത്.

ടിക്ക് വാച്ച് പ്രോ 3 എൽടിഇ സവിശേഷതകൾ

ടിക്ക് വാച്ച് പ്രോ 3 എൽടിഇ സവിശേഷതകൾ

മുൻപ് സൂചിപ്പിച്ചതുപോലെ, ടിക്ക് വാച്ച് പ്രോ 3 എൽടിഇക്ക് ടിക്ക് വാച്ച് പ്രോ 3 ജിപിഎസിന്റെ അതേ സവിശേഷതകളുണ്ട്. അത് സെപ്റ്റംബറിൽ അവതരിപ്പിച്ച് ഒക്ടോബറിൽ ഇന്ത്യയിലെത്തി. 454x454 പിക്‌സൽ റെസല്യൂഷനുള്ള 1.4 ഇഞ്ച് റെറ്റിന അമോലെഡ് ഡിസ്‌പ്ലേയാണ് മോബ്‌വോയിയുടെ സ്മാർട്ട് വാച്ചിന്റെ സവിശേഷത. ഡിസ്പ്ലേ ഓട്ടോമാറ്റിക് ബ്രൈറ്റ്നെസ് അഡ്ജസ്റ്റ്മെൻറിനൊപ്പം വരുന്നു. ഇത് കൈത്തണ്ടയുടെ ഒരു ഫ്ലിക്ക് ഉപയോഗിച്ച് ഉണർത്താൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് ഗൂഗിൾ വെയർ ഒഎസിൽ പ്രവർത്തിക്കുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 SoC പ്രോസസറാണ് ടിക്ക് വാച്ച് പ്രോ 3 എൽടിഇയുടെ കരുത്ത്. 577 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 SoC പ്രോസസർ
 

പ്രകടനവും ബാറ്ററി കാര്യക്ഷമതയും തമ്മിൽ മാറാൻ നിങ്ങളെ അനുവദിക്കുന്നതിന് ടിക്ക് വാച്ച് പ്രോ 3 എൽടിഇ സ്മാർട്ട് മോഡും എസൻഷ്യൽ മോഡും വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് മോഡിന് കീഴിൽ, സ്മാർട്ട് വാച്ചിന് 72 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയും. എസൻഷ്യൽ മോഡ് 45 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്നതാണ് ഈ ഡിവൈസ്. ഐപി 68-റേറ്റഡ് ചേസിസ് വരുന്ന ടിക്ക് വാച്ച് പ്രോ 3 എൽടിഇ വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസാണ്.

ടിക്ക് വാച്ച് പ്രോ 3 എൽടിഇ

ടിക്ക് വാച്ച് പ്രോ 3 എൽടിഇ പ്രീലോഡ് ചെയ്തത് ടിക് എക്സെർസൈസ് എന്ന ആപ്ലിക്കേഷനിൽ പത്തിലധികം വർക്ക്ഔട്ട് മോഡുകൾ ഉൾക്കൊള്ളുന്നു. ഹാർട്ട്ബീറ്റ് വേരിയബിളിറ്റി, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ, സ്ട്രെസ് ലെവലുകൾ എന്നിവ പോലുള്ളവ ട്രാക്കുചെയ്യാൻ കഴിയുന്ന ടിക്ഓക്സിജൻ, ടിക്സെൻ, ടിക്ബ്രീത്ത്, ടിക്ഹിയറിംഗ് പോലുള്ള ആപ്ലിക്കേഷനുകളും ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Without having to connect to Wi-Fi, the built-in cellular network on TicWatch Pro 3 LTE will allow users to access data on their smartwatch. TicWatch Pro 3 GPS was released in September and the new version has the same features and specifications as the previous edition.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X