Just In
- 58 min ago
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- 14 hrs ago
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- 15 hrs ago
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- 17 hrs ago
199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
Don't Miss
- News
സൗദിയില്‍ നിന്ന് കൊടുത്തുവിട്ട 57 ലക്ഷത്തിന്റെ സ്വര്‍ണമെത്തിയില്ല; ജലീലിനെ കൊല്ലാനുള്ള കാരണങ്ങള്‍
- Lifestyle
ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം
- Travel
ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ എത്തി, വില 12,999 രൂപ മാത്രം
മുൻനിര ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ വിയു പുതിയ പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ ടെലിവിഷൻ 32-ഇഞ്ച് വലുപ്പമുള്ള ഒറ്റ ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. 64-ബിറ്റ് ക്വാഡ് കോർ പ്രോസസറാണ് ഈ ടിവിക്ക് കരുത്ത് നൽകുന്നത്. 500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുള്ള ടിവിയിൽ 60Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് ഉള്ളത്. 20W ടോട്ടൽ ഔട്ട്പുട്ടുള്ള രണ്ട് സ്പീക്കറുകളും ഇതിൽ നൽകിയിട്ടുണ്ട്. ഡോൾബി ഓഡിയോ സപ്പോർട്ടും ഡിടിഎസ് ട്രൂസറൗണ്ട് ഓഡിയോ സാങ്കേതികവിദ്യയും ടിവയിൽ ഉണ്ട്.

ഏറ്റവും ശ്രദ്ധേയമായ കാര്യം വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എന്നതാണ്. സ്മാർട്ട് റിമോട്ട് ഒടിടി കീകളുമായിട്ടാണ് വരുന്നത്. ഈ സ്മാർട്ട് ടിവി യൂട്യൂബ്, നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്നുള്ള ഡിസ്കവറി ആന്റ് ലോഞ്ച് (DIAL) സപ്പോർട്ട് ചെയ്യുന്നു. പ്രൈമറി ഡിവൈസുകളിൽ നിന്നും ടിവിയിലേക്ക് മീഡിയ ആപ്പുകൾ ലോഞ്ച് ചെയ്യാൻ ആളുകളെ ഇത് സഹായിക്കുന്നു. ഈ സ്മാർട്ട് ടിവിയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
ക്രിപ്റ്റോകറൻസി ബിൽ 2022; ആശങ്കകളും പ്രതീക്ഷകളും

വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി: വില, ലഭ്യത
പുതിയ വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി ഇന്ത്യയുടെ ഇന്ത്യയിലെ വില 12,999 രൂപയാണ്. ഇത്രയും കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ടിവി ലഭ്യമാക്കുന്നു എന്നത് വിയുവിന്റെ വിപണിയിലെ വില കുറഞ്ഞ സ്മാർട്ട് ടിവി വിഭാഗത്തിൽ ജനപ്രിതി നേടാൻ സഹായിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ സ്മാർട്ട് ടിവി വിൽപ്പനയ്ക്കെത്തുന്നത്. തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട് ടിവി വാങ്ങുന്ന ആളുകൾക്ക് ഫ്ലിപ്പ്കാർട്ട് ക്യാഷ്ബാക്കും നൽകുന്നുണ്ട്. ഈ സ്മാർട്ട് ടിവിക്ക് ഒരു വർഷത്തെ ഡൊമസ്റ്റിക്ക് വാറന്റിയും വിയു നൽകുന്നു.

വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി: സവിശേഷതകൾ
വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവിയിൽ 178-ഡിഗ്രി വ്യൂവിംഗ് ആംഗിൾ, 60Hz റിഫ്രഷ് റേറ്റ്, 300 നിറ്റ്സ് വരെ ബ്രൈറ്റ്നസ് എന്നിവയുള്ള 32-ഇഞ്ച് (1,366x768 പിക്സൽസ്) ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ടിവിക്ക് ഫ്രെയിംലെസ് ഡിസൈനും ഉണ്ട്. ഓൺ-സ്ക്രീൻ ചിത്രങ്ങളിലെ ഡിറ്റൈൽസും ദൃശ്യതീവ്രതയും വർദ്ധിപ്പിക്കുന്ന ഒരു അഡാപ്റ്റീവ് കോൺട്രാസ്റ്റ് സവിശേഷതയും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്. മാലി-470 ജിപിയുവിനൊപ്പം 64-ബിറ്റ് ക്വാഡ് കോർ പ്രോസസറാണ് ഈ വിയു സ്മാർട്ട് ടിവിക്ക് കരുത്ത് നൽകുന്നത്. 1 ജിബി റാമും 4 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്.
ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ പുതിയ വിയു പ്രീമിയം 32 സ്മാർട്ട് ടിവിയിൽ ഡോൾബി ഓഡിയോ സപ്പോർട്ടുള്ള 20W സ്പീക്കറുകൾ ഉണ്ട്. ഈ സ്പീക്കറുകളിൽ നിന്ന് മികച്ച സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കാൻ ഡിടിഎസ് ട്രൂസറൗണ്ട് സാങ്കേതികവിദ്യയും ടിവിയിൽ നൽകിയിട്ടുണ്ട്. ഈ ടിവി എക്സ്റ്റേണൽ ഓഡിയോ സംവിധാനങ്ങൾക്കുള്ള സപ്പോർട്ട് നൽകുന്നു. ഉപയോക്താക്കൾക്ക് ഓഡിയോ റിട്ടേൺ ചാനൽ (ARC), ഓക്സ് ഇൻപുട്ട് വഴി കൂടുതൽ ഡിവൈസുകൾ കണക്റ്റുചെയ്യാം. സിംഗിൾ-ബാൻഡ് 2.4GHz സപ്പോർട്ടുള്ള വൈഫൈ IEEE 802.11b/g/n, രണ്ട് യുഎസ്ബി പോർട്ടുകൾ, രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു എവി ഇൻപുട്ട്, ഒരു ഓഡിയോ ജാക്ക് എന്നിവയും ഈ സ്മാർട്ട് ടിവിയിൽ കണക്റ്റിവിറ്റിക്കായി ഉണ്ട്.

വിയു പ്രീമിയം 32 സ്മാർട്ട് ടിവിയിൽ വിഷ്വൽ ഇല്ലാതെ പാട്ട് മാത്രം പ്ലേ ചെയ്യാൻ ഓഡിയോ-ഓൺലി മോഡ് ഉണ്ട്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, യൂട്യൂബ് മ്യൂസിക്ക്, ബ്രൗസർ, ആപ്പുകൾ, ഇന്റർനെറ്റ് ബ്രൗസർ എന്നിവയിലേക്കുള്ള ആക്സസിനായുള്ള ഒടിടി കീകൾ ഉള്ള മികച്ചൊരു റിമോട്ടും സ്മാർട്ട് ടിവിയ്ക്കൊപ്പം ഉണ്ട്. മിനിമം ഊർജ്ജ ഉപയോഗം ഉറപ്പാക്കി ഡിവൈസിന്റെ ബ്രൈറ്റ്നസ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ-പ്രിസം അറേയും എൽഇഡിയും ഈ ടിവിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് വിയു അവകാശപ്പെടുന്നു.
30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ നിർബന്ധമായും നൽകണമെന്ന് ടെലിക്കോം കമ്പനികളോട് ട്രായ്
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999