ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണ് ?

|

ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് നിങ്ങൾക്ക് ധാരാളം ചിലവേറിയ ഉപകരണങ്ങൾ ആവശ്യമാണെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാൽ, കാര്യങ്ങൾ നേരെ മറിച്ചാണ്. സത്യം പറഞ്ഞാൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിനാവശ്യമായ ഏതാനും വസ്‌തുക്കൾ നിങ്ങളുടെ കൈയിൽ തന്നെയുണ്ടാകും. നമ്മൾ സാധാരണ യൂട്യൂബിൽ കാണുന്ന മറ്റുള്ള വോൾഗർമാർ അപ്ലോഡ് ചെയ്യുന്ന വീഡിയോ ക്ലിപ്പുകൾ കാണുമ്പോൾ അതിൻറെ വ്യക്തത കാരണം നമ്മൾ ചിന്തിക്കുന്നത് എത്ര വിലയുള്ള ക്യാമറയായിരിക്കും ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്നായിരിക്കും. ഇത്രയും ക്വാളിറ്റി കൂടിയ വിഡിയോകൾ ലഭിക്കുന്നത് വെറും വിലകൂടിയ ക്യാമറകൾ കൊണ്ടുമാത്രമല്ല, അത് ഷൂട്ട് ചെയ്യുന്ന രീതി കൊണ്ടും കൂടിയാണ്. ഒരു യൂട്യൂബ് ചെന്നാൽ പ്രൊഫഷണലായി ചെയ്യുന്നതിന് ആവശ്യമായ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നിവയെ കുറിച്ച് നമുക്ക് ഇവിടെ നോക്കാം.

 

ക്യാമറ

ക്യാമറ

ആദ്യം മനസ്സിൽ വരുന്നത് ഒരു ക്യാമറ തന്നെയാണ്. യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് നിങ്ങൾക്ക് ഒരു വിലകൂടിയ വലിയ ക്യാമറ ആവശ്യമാണെന്ന് ധാരാളം ആളുകൾ കരുതുന്നു. നിങ്ങളുടെ കയ്യിലുള്ള ഫോൺ അല്ലെങ്കിൽ വെബ്‌ക്യാം അല്ലെങ്കിൽ ക്യാമറ തുടങ്ങിയവ ഉപയോഗിച്ച് നിങ്ങൾക്ക് ഷൂട്ട് ആരംഭിക്കാൻ കഴിയും. നല്ല റെസല്യൂഷനിൽ ചിത്രങ്ങളും മറ്റും പകർത്താൻ സ്മാർട്ട്ഫോണുകൾക്ക് കഴിയും. വലിയ ക്യാമറ ഇല്ലാത്തത് ഒരു പ്രശ്‌നമല്ല. ചില വലിയ യൂട്യൂബ് ചാനലുകൾ തുടക്കം കുറിച്ചത് അവരുടെ സ്മാർട്ഫോണുകളിൽ നിന്നുമാണ്. അതുപോലെതന്നെ, ക്യാമറ വെക്കുവാൻ ഒരു ട്രൈപോഡും പലപ്പോഴായി ആവശ്യമായി വന്നേക്കാം.

കമ്പ്യൂട്ടർ

കമ്പ്യൂട്ടർ

വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ കൈകാര്യം ചെയ്യാൻ കഴിയുന്ന കമ്പ്യൂട്ടർ നിങ്ങൾക്ക് ആവശ്യമാണ്. കഴിഞ്ഞ 10 വർഷത്തെ കമ്പ്യൂട്ടറുകൾക്ക് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കാൻ കഴിയും. എന്നാൽ വീഡിയോ എഡിറ്റിംഗ് ചുമതല കൈകാര്യം ചെയ്യുന്നതിൽ വേഗതയേറിയ ആധുനിക കമ്പ്യൂട്ടറുകൾ വേഗത്തിൽ കാര്യങ്ങൾ പൂർത്തീകരിക്കുന്നു. യൂട്യൂബർമാർക്കായുള്ള മികച്ച കമ്പ്യൂട്ടറുകൾ ഇന്ന് കുറഞ്ഞ വിലയിൽ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടേത് ഒരു ഗെയിമിങ് ലാപ്ടോപ്പ് ആണെങ്കിലും ഈ കാര്യത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

ഷൂട്ട് ചെയ്യുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലം
 

ഷൂട്ട് ചെയ്യുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലം

ധാരാളം യൂട്യൂബർമാർ വീട്ടിൽ തന്നെ ഷൂട്ടിംഗ് നടത്തുന്നു. ചെറിയ മാറ്റങ്ങൾ മുറിയിൽ വരുത്തിയാണ് കൂടുതൽ ആളുകളും ഷൂട്ട് ചെയ്യുന്നത്. ചെയ്യുന്ന വീഡിയോയുടെ ഉള്ളടക്കത്തിന് അനുസരിച്ച് ബാക്ക്ഗ്രൗണ്ട് ഒരുക്കുന്നു. അതുപോലെ, വീഡിയോ നല്ല രീതിയിൽ ബറൈറ്നെസ്സ് ആൻഡ് റെസല്യൂഷൻ ബാലൻസ് ചെയ്യ്ത് കിട്ടുവാൻ വോൾടേജ് കുറഞ്ഞ നല്ല വെളിച്ചം നൽകുന്ന ബൾബുകൾ ഉപയോഗിക്കുക.

എഡിഷൻ സോഫ്റ്റ്വെയറുകൾ

എഡിഷൻ സോഫ്റ്റ്വെയറുകൾ

ഫൂട്ടേജ് മുറിച്ച് ശരിയായ ക്രമത്തിൽ സ്ഥാപിക്കുന്നതിനായി നിങ്ങൾക്ക് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ആവശ്യമാണ്. ആപ്പിളിനും മൈക്രോസോഫ്റ്റിനും അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അടിസ്ഥാന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ഉണ്ട്, അവ നിങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയും: വിൻഡോസ് മൂവി മേക്കർ, ഐമോവി എന്നിവയാണ് അവയിൽ ചിലത്. വിൻഡോസിനും മാക്കിനുമുള്ള ഡാവിഞ്ചി റിസോൾവിൻറെ ബേസിക് എഡിഷൻ സൗജന്യമാണ്.

മൈക്രോഫോൺ

മൈക്രോഫോൺ

ഷൂട്ട് ചെയ്യുന്ന വീഡിയോ ക്ലിപ്പുകൾക്ക് മികച്ച ശബ്‍ദം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. പറയുന്ന കാര്യങ്ങൾ വ്യക്തമായി കേൾക്കുവാൻ സാധിച്ചില്ലെങ്കിൽ ആ വീഡിയോ തീർച്ചയായും ഒരു പരാജയമായിരിക്കും. വിഷ്വലുകൾ പോലെത്തന്നെ സൗണ്ടും പ്രധാനപ്പെട്ടതാണ്. നേരെ സൗണ്ട് റെക്കോർഡ് ചെയ്യപ്പെട്ടില്ലെങ്കിൽ അത് നല്ല രീതിയിൽ നിങ്ങൾ ചെയ്യുന്ന വീഡിയോയെ ബാധിക്കും. അതിനാൽ, മൈക്രോഫോൺ എന്ന ഡിവൈസിന് പരമാവധി പ്രാധാന്യം നൽകുക.

Most Read Articles
Best Mobiles in India

English summary
Most people tend to believe that in order to get started, you need a lot of (expensive) equipment. That isn't the case at all. In fact, I believe you already have the majority of the necessary equipment. Before I go into the exact hardware and software modifications that will make things even more professional, let's take a look at the bare minimum.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X