ഷവോമി എംഐ ബാൻഡ് 5 ഏപ്രിൽ 3 ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിവെയറബിൾസ് വിഭാഗത്തിൽ ശക്തമായ സാന്നിധ്യമായി മാറിയത് എംഐ ബാൻഡ് സീരീസ് പുറത്തിറക്കികൊണ്ടാണ്. ഫിറ്റ്‌നെസ് ട്രാക്കർ ബാൻഡ് വിപണിയിൽ ജനപ്രീതിയാർജ്ജിക്കാൻ കഴിഞ്ഞ വർഷം പുറത്തിറക്കിയ എംഐ ബാൻഡ് 4ന് സാധിച്ചു. അതിന് മുമ്പ് പ്രീമിയം സ്മാർട്ട് വാച്ചുകളിൽ മാത്രം കണ്ടിരുന്ന രണ്ട് പ്രീമിയം സവിശേഷതകളാണ് ഈ ബാൻഡ് ഉപയോക്താക്കൾക്കായി ലഭ്യമാക്കിയത്.

ഉൽ‌പ്പന്നങ്ങൾ‌
 

ഒരേ വിഭാഗത്തിൽ മികച്ച ഉൽ‌പ്പന്നങ്ങൾ‌ കൊണ്ടുവന്ന് വിപണിയിലെ മത്സരത്തിൽ കരുത്ത് തെളിയിക്കാനും മറ്റ് കമ്പനികളെ പിന്നിലാക്കാനുമുള്ള ഷവോമിയുടെ തന്ത്രം ഫിറ്റ്നസ് ബാൻഡിന്റെ കാര്യത്തിലും തുടരുന്നു. എംഐ ബാൻഡ് 4ന്റെ വിജയത്തിന് ശേഷം ഇപ്പോഴിതാ എംഐ ബാൻഡ് 5 പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വെയറബിൾ മാർക്കറ്റിൽ എംഐ ബാൻഡ് 4ലൂടെ നേടിയെടുത്ത ആധിപത്യം ഉറപ്പിക്കലാണ് ബാൻഡ് 5ലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.

ഓൺലൈൻ ലോഞ്ച്

ഒരു ഓൺലൈൻ ലോഞ്ച് ഇവന്റ് നടത്തുന്നതിനെ കുറിച്ച് ഷവോമി അറിയിപ്പ് തന്നിരുന്നു. പക്ഷേ ഈ ഇവന്റിൽ ഏതൊക്കെ ഉത്പന്നങ്ങളാണ് പുറത്തിറക്കുക എന്ന കാര്യം കമ്പനി വ്യക്തമാക്കിയിരുന്നില്ല. സൂചനകൾ അനുസരിച്ച് വെയറബിൾ വിപണിക്ക് ഷവോമി ലോഞ്ച് ഇവന്റിൽ പ്രതീക്ഷിക്കാൻ ഒരുപാട് ഉണ്ട്. എംഐ ബാൻഡ് 5 ഉൾപ്പെടെ ഈ പരിപാടിയിൽ രണ്ട് വെയറബിളുകൾ കമ്പനി അവതരിപ്പിക്കുമെന്നാണ് സൂചന. ഗൂഗിൾ വെയർ ഒഎസിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ സ്മാർട്ട് വാച്ചുകളും കുട്ടികൾക്കുള്ള സ്മാർട്ട് വെയറബിളുകളും ഇവന്റിൽ വച്ച് പുറത്തിറക്കും.

കൂടുതൽ വായിക്കുക: ഷവോമി, റെഡ്മി, പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വില വർദ്ധിപ്പിക്കുന്നു; കാരണം ഇതാണ്

എംഐ ബാൻഡ് 5

എംഐ ബാൻഡ് 5 നെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തന്നെ നിലവിൽ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഷവോമി ഈ പുതിയ ബാൻഡിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. എഐ ബാൻഡ് 4 നെക്കാൾ പല നിലയിൽ മികച്ചതായിരിക്കും മി ബാൻഡ് 5 എന്നാണ് റിപ്പോർട്ടുകൾ. എംഐ ബാൻഡ് 5 ഒരു വലിയ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുകയെന്നും ഗ്ലോബൽ പതിപ്പ് പേയ്‌മെന്റ് അപ്ലിക്കേഷനുകളെ അടക്കം സപ്പോർട്ട് ചെയ്യുന്നവയായിരിക്കുമെന്നും ഡിസ്പ്ലേയിൽ മെസേജുകൾ കാണാൻ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ബാൻഡ് 4
 

നിലവിൽ എംഐ ബാൻഡ് 4 ഇന്ത്യയിൽ 2,299 രൂപയ്ക്ക് ലഭ്യമാണ്. എംഐ ബാൻഡ് 3i എന്നറിയപ്പെടുന്ന വിലകുറഞ്ഞ പതിപ്പ് ഇന്ത്യയിൽ 1,299 രൂപയ്ക്ക് ലഭ്യമാകും. എംഐ ബാൻഡ് 5 പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ എംഐ ബാൻഡ് 4 ന് വില കുറയാൻ സാധ്യതകളുണ്ട്. അതല്ലെങ്കിൽ എംഐ ബാൻഡ് 4 നേക്കാൾ കൂടിയ വിലയ്ക്ക് പ്രീമിയം ബാൻഡ് എന്ന നിലയിലായിരിക്കും ബാൻഡ് 5 പുറത്തിറക്കുക.

സ്മാർട്ട് വാച്ചുകൾ

ഷവോമി സ്മാർട്ട് വാച്ചുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും അവയൊന്നും ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല. എംഐ വാച്ച് ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഷവോമി സ്മാർട്ട്‌ഫോൺ വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ സ്മാർട്ട്ഫോൺ ബ്രാന്റ് കൂടിയാണ് ഷവോമി.

കൂടുതൽ വായിക്കുക: 4കെ റെസല്യൂഷനുള്ള ഷവോമിയുടെ എംഐ ടിവി 4എസ് 65 ഇഞ്ച് അവതരിപ്പിച്ചു

Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi has a strong foothold in the wearables segment with its Mi Band series. Last year’s Mi Band 4 was a gamechanger for fitness trackers and it brought a couple of premium features that were previously limited to only premium smartwatches. Despite the competition bringing equally good products in the same category, Xiaomi kept its stronghold in the affordable wearable segment. Now, it seems that Xiaomi is getting ready to come with a new fitness tracker to succeed the Mi Band 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X