Just In
- 1 hr ago
പുതിയ മോട്ടറോള എഡ്ജ് എസ് സ്മാർട്ഫോൺ ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്
- 21 hrs ago
വിൽപ്പന ഓഫറുകളുമായി ഓപ്പോ റെനോ 5 പ്രോ 5 ജി, ഓപ്പോ എൻകോ എക്സ് വിൽപ്പന ആരംഭിച്ചു
- 23 hrs ago
ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസറുമായി ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 ലാപ്ടോപ്പുകൾ അവതരിപ്പിച്ചു
- 24 hrs ago
ഷവോമി എംഐ 10 ടി സ്മാർട്ഫോണിന് വിലയിളവ് നൽകി ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിൽ
Don't Miss
- Movies
അലംകൃതയ്ക്കൊപ്പം അവധിയാഘോഷിച്ച് പൃഥ്വിരാജ്, ഡാഡയുടേയും മകളുടേയും ചിത്രം പകര്‍ത്തി സുപ്രിയ മേനോന്
- Finance
തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വർഷം വരെ തടവ്
- Sports
ഫാന്‍സിന് ഹാപ്പി ന്യൂസ്- സ്റ്റേഡിയം തുറക്കുന്നു! ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കു അനുവദിച്ചേക്കും
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- News
മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
ഷവോമി എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോണുകൾക്ക് വൻ വിലക്കുറവ്
ഷവോമിയുടെ പുതിയ ഇയർഫോണുകൾ ഫെബ്രുവരി 25ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ ഇയർഫോണുകൾ പുറത്തിറക്കുന്നതിന് മുന്നോടിയായി കമ്പനി പഴയ എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്കിന്റെ വില വെട്ടികുറച്ചു. 1,499 രൂപ വിലയിലാണ് എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

ഇപ്പോൾ ഈ നെക്ക്ബാൻഡ് ഇയർഫോണുകൾ 1,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ, എംഐയുടെ ഓൺലൈൻ സ്റ്റോർ എന്നിവ വഴി സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ വിലക്കുറവിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ഏറെ ഉപയോക്താക്കളുള്ള ബ്ലൂടൂത്ത് ഇയർഫോൺ മോഡലുകളിൽ ഒന്നാണ് എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ.

എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺസ് ബേസിക്ക്: സവിശേഷതകൾhttps://malayalam.gizbot.com/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html?utm_source=/news/oppo-find-x2-oppo-smartwatch-expected-launch-on-march-6-016398.html&utm_medium=search_page&utm_campaign=elastic_search
ഷവോമി എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്സിന്റെ സവിശേഷതകളിൽ ഐപിഎക്സ് 4 സ്വെറ്റ് റസിസ്റ്റന്റ് റേറ്റിംഗാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിയർപ്പ് കാരണം ഇയർഫോണുകൾ കേടാവുന്ന സംഭവങ്ങൾ കൂടിവരുന്ന അവസരത്തിൽ ഈ സവിശേഷതയ്ക്ക് പ്രാധാന്യം വർദ്ധിക്കുന്നു. ഇതിനൊപ്പം സ്പ്ലാഷ് പ്രൂഫ് കൂടിയാണ് ഇത്.
കൂടുതൽ വായിക്കുക: ഓപ്പോ ഫൈൻഡ് X2, ഓപ്പോ സ്മാർട്ട് വാച്ച് എന്നിവ മാർച്ച് 6ന് പുറത്തിറങ്ങും

ഡൈനാമിക് ബാസ്, സെക്യുർ ഫിറ്റ് ബഡ്സ്, ബ്ലൂടൂത്ത് 4.1, ഒറ്റ ചാർജിൽ 9 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് എന്നിവ ഈ ഇയർഫോണിന്റെ മറ്റ് സവിശേഷതകളാണ്. 58 ഡിഗ്രി മൈക്രോ ടിൽറ്റഡ് സ്പോർട്സ് ഡിസൈനാണ് ഇയർഫോണിൽ നൽകിയിരിക്കുന്നത്. സെറ്റ് ചെയ്യാവുന്ന ഇയർ ഹുക്കും ഇതിൽ നൽകിയിരിക്കുന്നു. ഈ നെക്ക്ബാൻഡ് ഇയർഫോണിന്റെ ഭാരം 13.6 ഗ്രാം ആണ്. ദീർഘകാല ഉപയോഗത്തിനായി നിർമ്മിച്ച ഭാരം കുറഞ്ഞ രൂപകൽപ്പനയാണ് ഇയർഫോണിനുള്ളതെന്ന് എംഐ അവകാശപ്പെടുന്നു.

വെള്ള, കറുപ്പ് നിറങ്ങളിൽ എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ ലഭ്യമാണ്. രണ്ട് ഇയർബഡുകളും ഒരു വയറിലൂടെ ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ വോളിയം റോക്കർ മൊഡ്യൂളും നൽകിയിട്ടുണ്ട്. സിവിസി ഡിജിറ്റൽ നോയിസ് ക്യാൻസലേഷൻ, ഫോണിലേക്ക് ഓട്ടോമാറ്റിക്കായി വീണ്ടും കണക്റ്റ് ചെയ്യാനുള്ള സംവിധാനം, 10 മീറ്റർ വരെ ബ്ലൂടൂത്ത് പരിധി, ലോ റേഡിയേഷൻ കോളുകൾ, കുറഞ്ഞ പവർ ഉപഭോഗം, സ്മാർട്ട് 2-ഇൻ -1 കണക്ഷൻ എന്നിവയാണ് ഹെഡ്ഫോണിന്റെ മറ്റ് സവിശേഷതകൾ.

അഞ്ച് ജോഡി സിലിക്കൺ ഇയർബഡുകളുടെ ഒരു നിരയും ഇയർഫോണിനൊപ്പം ലഭിക്കും. ഇത് ഉപയോക്താക്കളുടെ ചെവിയുടെ വലുപ്പത്തിന്റെ തിരഞ്ഞെടുക്കാനും സൌകര്യപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്നു. 120 എംഎഎച്ച് ലിഥിയം അയൺ പോളിമർ ബാറ്ററിയാണ് ഇതിലുള്ളത്. ഈ ബാറ്ററി 260 മണിക്കൂർ സ്റ്റാൻഡ്ബൈ സമയം നൽകുന്നു.

എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ 2 മണിക്കൂർ സമയത്തിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് ഷവോമിയുടെ അവകാശപ്പെടുന്നു. എംഐ സ്പോർട്സ് ബ്ലൂടൂത്ത് ഇയർഫോൺ ബേസിക്ക് സപ്പോർട്ട് നൽകുന്ന ബ്ലൂടൂത്ത് പ്രോട്ടോക്കോളുകളിൽ എച്ച്എഫ്പി, എ 2 ഡിപി, എച്ച്എസ്പി, എവിആർസിപി എന്നിവ ഉൾപ്പെടുന്നു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190