കിടിലൻ ഫീച്ചറുകളുമായി ഷവോമിയുടെ സ്മാർട്ട് കണ്ണട പുറത്തിറങ്ങി

|

ഷവോമി പുതിയ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കി. മികച്ച സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട് കണ്ണട വിപണിയിലെത്തിയിരിക്കുന്നത്. ചൈനീസ് വിപണി ലക്ഷ്യമിട്ടാണ് ഷവോമി ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 15ന് പ്രധാനപ്പെട്ടൊരു ആഗോള ഇവന്റ് നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്മാർട്ട് ഗ്ലാസ് സൈലന്റ് ലോഞ്ച് ചെയ്തത്. നാളെ നടക്കുന്ന ഇവന്റിൽ വച്ച് ടാബ്‌ലെറ്റ്സ് അടക്കമുള്ള പ്രൊഡക്ടുകൾ ഷവോമി അവതരിപ്പിക്കും.

 

ഷവോമി സ്മാർട്ട് ഗ്ലാസസ്

ഷവോമി സ്മാർട്ട് ഗ്ലാസസ്

ചൈനീസ് വിപണിയിലാണ് ഷവോമി പുതിയ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കിയത്. മികച്ച സവിശേഷതകളുള്ള ഈ വെയറബിൾസ് ഫോണുമായി കണക്ട് ചെയ്യാം. ഒരു മൈക്രോലെഡ് ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഷവോമിയുടെ ഈ കൺസെപ്റ്റ് ഗ്ലാസുകൾക്ക് നോട്ടിഫിക്കേഷനുകൾ കാണിക്കുവാനും ഫോട്ടോ എടുക്കാനും കോളുകൾ വിളിക്കാനും ലൈവായി ട്രാൻസലേഷൻ ചെയ്യുന്ന ടെലിപ്രോംപ്റ്ററായി പ്രവർത്തിക്കാനും കഴിയും എന്നതാണ് ശ്രദ്ധേയം. ഇവ കാണാൻ സാധാരണ സൺഗ്ലാസുകൾ പോലെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്ന് സ്മാർട്ട് ഗ്ലാസ് ആണ് ധരിച്ചിരിക്കുന്നത് എന്ന കാര്യം മറ്റുള്ളവർ മനസിലാക്കില്ല.

എയർടെൽ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി നൽകുന്നു, ഇത് നേടുന്നത് എങ്ങനെഎയർടെൽ ആമസോൺ പ്രൈം ആക്സസ് സൌജന്യമായി നൽകുന്നു, ഇത് നേടുന്നത് എങ്ങനെ

സ്മാർട്ട് കണ്ണടകൾ
 

ഷവോമി സ്മാർട്ട് കണ്ണടകൾക്ക് 51 ഗ്രാം ഭാരമാണ് ഉള്ളത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഷവോമി സ്മാർട്ട് ഗ്ലാസസ് ബാക്ക്ലൈറ്റിംഗിനായി മൈക്രോലെഡുകൾ ഉപയോഗിക്കുന്നു. ഇതിൽ നൽകിയിട്ടുള്ള മോണോക്രോം ഡിസ്പ്ലേയ്ക്ക് 2 ദശലക്ഷം നിറ്റ് പീക്ക് ബ്രൈറ്റ്നസ് ഉണ്ട്. ഡിസ്പ്ലേ ചിപ്പ് 2.3 എംഎം x 2.02എംഎം അളവിലാണ് ഉള്ളത്. ഇത് കണ്ണടയുടെ ഫ്രെയിമിനുള്ളിൽ തന്നെ ഡിസ്പ്ലേയെ ഉൾക്കൊള്ളിക്കാൻ സഹായിക്കുന്നു. ഒപ്റ്റിക്കൽ വേവ് ഗൈഡ് ലെൻസിന്റെ മൈക്രോസ്കോപ്പിക് ഗ്രേറ്റിംഗ് ഘടനയിലൂടെ മനുഷ്യന്റെ കണ്ണിലേക്ക് പ്രകാശകിരണങ്ങൾ കൃത്യമായി എത്തിക്കാൻ 180 ഡിഗ്രിയിൽ പ്രകാശം റിഫ്രാക്റ്റ് ചെയ്യുന്ന ഒപ്റ്റിക്കൽ വേവ് ഗൈഡ് സാങ്കേതികവിദ്യയും ഇതിൽ ഉണ്ട്.

5 എംപി ക്യാമറ

ഫോട്ടോകൾ എടുക്കുന്നതിനായ ഷവോമി സ്മാർട്ട് സൺഗ്ലാസസിന്റെ മുൻവശത്ത് 5 എംപി ക്യാമറയാണ് ഉള്ളത്. ഡ്യുവൽ ബീം-ഫോർമിങ് മൈക്കുകളും സ്പീക്കറുകളും ഉണ്ട്. ഇത് കോളുകൾ എടുത്ത് സംസാരിക്കാൻ സഹായിക്കുന്നു. ലൈവ് ഓഡിയോയെ ടെക്സ്റ്റിലേക്ക് ട്രാൻസ്ക്രിപ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിലും ഈ മൈക്ക് ഉപയോഗിക്കുന്നുണ്ട്. ഗ്ലാസസിൽ ഷവോമിയുടെ ഷവോഎഐ അസിസ്റ്റന്റും നൽകിയിട്ടുണ്ട്. ഇത് പ്രൈമറി മോഡ് ഓഫ് ഇന്ററാക്ഷൻ ആണ്. ഇത് ഫോണിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകൾ തിരഞ്ഞെടുക്കുകയും അവ ഡിസ്പ്ലേയിൽ കാണിച്ച് തരികയും ചെയ്യുന്നു. ഇൻകമിംഗ് കോളറുടെ ഫോൺ നമ്പർ അറിയിക്കാനും നാവിഗേഷനുമെല്ലാം ഇത് സഹായിക്കുന്നു.

സെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

കൺസപ്റ്റ് പ്രൊഡക്ട്

ഷവോമി സ്മാർട്ട് കണ്ണടകൾ പ്രവർത്തിക്കുന്നത് ക്വാഡ് കോർ എആർഎം പ്രൊസസറിന്റെ കരുത്തിലാണ്. മികച്ച ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്. ടച്ച്-പാഡ്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയുള്ള ഈ സ്മാർട്ട് വാച്ചിന്റെ ക്യാമറ ഓൺ ആയിരിക്കുമ്പോൾ അക്കാര്യം ക്യാമറയിൽ ഉൾപ്പെടാൻ സാധ്യതയുള്ള ആളുകളെ അറിയിക്കുന്നതിനായി ഇൻഡിക്കേറ്റർ ലൈറ്റും നൽകിയിട്ടുണ്ട്. ഇത് ഡിവൈസിനെ ദുരുപയോഗം ചെയ്യുന്നത് തടയാൻ സഹായിക്കും. ഈ പ്രൊഡക്ട് ഇപ്പോഴും കൺസപ്റ്റ് ആണ്. ഈ സ്മാർട്ട് ഗ്ലാസസിന്റെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഔദ്യോഗികമായി സ്ഥിരീകരണങ്ങൾ ഒന്നും തന്നെയില്ല.

ഷവോമി പ്രൊഡക്ടുകൾ

നാളെ നടക്കുന്ന ലോഞ്ച് ഇവന്റിൽ വച്ച് കമ്പനി ആഗോള വിപണിയിൽ ഷവോമി 11ടി സീരീസും എംഐ പാഡ് 5ഉം അവതരിപ്പിക്കുമെന്നാണഅ റിപ്പോർട്ടുകൾ. ഈ ഇവന്റിൽ വച്ച് ഷവോമി 11 ലൈറ്റ് എൻഇ 5ജി എന്ന ഡിവൈസ് കൂടി ലോഞ്ച് ചെയ്തേക്കും. ഗ്ലോബൽ ലോഞ്ച് ഇവന്റിന് ഒരു ദിവസം മുമ്പ് കമ്പനി സ്മാർട്ട് ഗ്ലസ് എന്ന കൺസെപ്റ്റ് പ്രൊഡക്ട് ഇവന്റുകളൊന്നും വയ്ക്കാതെ ലോഞ്ച് ചെയ്തത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സ്മാർട്ട്ഫോണുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റ് പ്രൊഡക്ടുകൾ പുറത്തിറക്കി ടെക് വിപണിയിൽ സജീവമാകാനുള്ള ഷവോമിയുടെ പദ്ധതികളുടെ ബാഗമാണ് പുതിയ സ്മാർട്ട് ഗ്ലാസ്.

റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്റിയൽമി 8ഐ Vs റെഡ്മി 10 പ്രൈം: ഇതിൽ മികച്ച സ്മാർട്ട്ഫോൺ ഏത്

Most Read Articles
Best Mobiles in India

English summary
Xiaomi has launched a new smart glasses. These smart glasses are launched with some great features including microLED display

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X