വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ നിരവധി സവിശേഷതകൾ ഉണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നതും ഉപയോഗിക്കാൻ കുടുതൽ രസകരവുമായ ഫീച്ചറുകൾ പുതിയ അപ്ഡേറ്റുകളിലൂടെ കൊണ്ടുവരാനും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. ലോകത്ത് ആകമാനം 2 ബില്ല്യൺ ആളുകളാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ടിപ്സ് ആണ് നമ്മളിന്ന് നോക്കുന്നത്.

 

നീല ടിക്കുകൾ ഹൈഡ് ചെയ്യാം

നീല ടിക്കുകൾ ഹൈഡ് ചെയ്യാം

മെസേജുകൾക്ക് അടുത്തായി കാണുന്ന നീല ടിക്ക് നമ്മൾ അയച്ച മെസേജ് അത് ലഭിച്ച ആൾ ഓപ്പൺ ചെയ്തോ എന്ന് കാണാൻ വേണ്ടിയുള്ളതാണ്. ഇതുപോലെ നമുക്ക് വരുന്ന മെസേജുകൾ ഓപ്പൺ ചെയ്യുമ്പോൾ ഇതിലും നീല ടിക്ക് കാണാം. ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് ഓഫ് ചെയ്യാം. ഇതിനായി നിങ്ങളുടെ റീഡ് റസിപ്റ്റ്സ് ഓഫ് ചെയ്യുകയാണ് വേണ്ടത്. ഇതിനാി സെറ്റിങ്സ് -> അക്കൗണ്ട് -> പ്രൈവസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് "റീഡ് റസീപ്റ്റ്സ്" ബോക്സ് അൺചെക്ക് ചെയ്യുക. ഇത് ഓഫ് ചെയ്താലും ഗ്രൂപ്പ് ചാറ്റിനുള്ള റീഡ് റസീപ്റ്റ് ഫീച്ചർ ഓഫ് ആകില്ല.

വാട്സ്ആപ്പ് ചാറ്റ് ഡീലീറ്റ് ചെയ്യാതെ തന്നെ ഒളിപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രംവാട്സ്ആപ്പ് ചാറ്റ് ഡീലീറ്റ് ചെയ്യാതെ തന്നെ ഒളിപ്പിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

പ്രൊഫൈൽ പിക്ച്ചർ ഹൈഡ് ചെയ്യാം
 

പ്രൊഫൈൽ പിക്ച്ചർ ഹൈഡ് ചെയ്യാം

നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചർ എല്ലാവരെയും കാണിക്കേണ്ട എന്നാണെങ്കിൽ ഇത് ഹൈഡ് ചെയ്ത് വയ്ക്കാൻ വഴികളുണ്ട്. ഇതിനായി സെറ്റിങ്സ് തിരഞ്ഞെടുക്കുക അതിന് ശേഷം അക്കൗണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പ്രൈവസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ലഭിക്കുന്ന പ്രൊഫൈൽ ഫോട്ടോ ഓപ്ഷനിൽ ടാപ്പുചെയ്യുക. ഇതിൽ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ലഭിക്കും: 'എവരിവൺ', 'മൈ കോൺടാക്റ്റ്സ്', 'നോബഡി'. നിങ്ങളുടെ കോൺടാക്റ്റുകളിൽ നമ്പർ സേവ് ചെയ്തിരിക്കുന്ന ആളുകൾക്ക് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണാം എന്നാണെങ്കിൽ 'മൈകോൺടാക്റ്റ്സ്' തിരഞ്ഞെടുക്കുക.

ഗ്രൂപ്പിലെ മെസേജിന് പ്രൈവറ്റായി മറുപടി നൽകാം

ഗ്രൂപ്പിലെ മെസേജിന് പ്രൈവറ്റായി മറുപടി നൽകാം

ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തന്നെ പ്രൈവറ്റ് ചാറ്റിലേക്ക് പോകാം. ഗ്രൂപ്പ് ചാറ്റുകളിലെ മെമ്പർമാർക്ക് ഗ്രൂപ്പിൽ വന്ന മെസേജിന് മറുപടി നൽകണം എന്നുണ്ടെങ്കിൽ ഐഫോൺ ഉപയോഗിക്കുന്നവർ ഗ്രൂപ്പ് ചാറ്റിലെ റിപ്ലെ കൊടുക്കേണ്ട മെസജ് അമർത്തിപ്പിടിക്കുക, മോർ ഓപ്ഷൻ ടാപ്പുചെയ്യുക, തുടർന്ന് "റിപ്ലെ പ്രൈവറ്റ്ലി" ടാപ്പ് ചെയ്യുക. നിങ്ങൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുകയാണെങ്കിൽ സ്ക്രീനിന്റെ മുകളിൽ മൂന്ന് ഡോട്ടുകളിൽ കാണുന്ന മെനു ഓപ്ഷൻ തിരഞ്ഞെടുത്ത് "റിപ്ലെ പ്രൈവറ്റ്ലി" ഓപ്ഷൻ തിരഞ്ഞെടുക്കുക.

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നു

ഗാലറിയിൽ ഫോട്ടോയും വീഡിയോയും ഡൌൺലോഡ് ആകുന്നത് നിർത്താം

ഗാലറിയിൽ ഫോട്ടോയും വീഡിയോയും ഡൌൺലോഡ് ആകുന്നത് നിർത്താം

വാട്സ്ആപ്പ് നിങ്ങളുടെ ഫോണിന്റെ ഗാലറിയിലേക്ക് ഫോട്ടോകളും വീഡിയോകളും ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നു. ഉപഭോക്താക്കളുടെ സ്റ്റോറേജും ഡാറ്റയും വൻതോതിൽ ഇതിലൂടെ നഷ്ടമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഓട്ടോ ഡൌൺലോഡ് സംവിധാനം നിങ്ങളുടെ ഫോണിൽ ഒഴിവാക്കുന്നതിനായി വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക. മീഡിയ ഓട്ടോ ഡൗൺലോഡ്സ് ഓപ്ഷനിലേക്ക് പോകുക. അവിടെ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണാം, വെൻ യൂസിങ് സെല്ലുലാർ ഡാറ്റ, വെൻ കണക്ടഡ് ടു വൈഫൈ, വെൻ റോമിങ്. ഇതിൽ ഓഡിയോ, വീഡിയോ എന്നിവയിൽ മൂന്ന് ഓപ്ഷനുകളും അൺചെക്ക് ചെയ്തുകൊണ്ട് ഓട്ടോമാറ്റിക്ക് ഡൗൺലോഡ്സ് ഒഴിവാക്കാം.

വാട്സ്ആപ്പ് കോൺടാക്ട് ബ്ലോക്ക് ചെയ്യാം

വാട്സ്ആപ്പ് കോൺടാക്ട് ബ്ലോക്ക് ചെയ്യാം

വാട്സ്ആപ്പിൽ ചില ആളുകൾ നമുക്ക് ശല്യമായി തോന്നാറുണ്ട്. ഇത്തരം കോൺടാക്ടുകളെ ബ്ലോക്ക് ചെയ്യാൻ വളരെ എളുപ്പമാണ്. മിക്ക ആളുകൾക്കും ഈ സംവിധാനം അറിയുമായിരിക്കും. ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ ആ കോൺടാക്ടിന് നിങ്ങളെ വിളിക്കാനോ മെസേജ് അയക്കാനോ നിങ്ങളുടെ സ്റ്റാറ്റസുകൾ കാണാനോ സാധിക്കില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ കോൺടാക്ട് അൺബ്ലോക്ക് ചെയ്യുകയും ചെയ്യം. ആരെയെങ്കിലും ബ്ലോക്ക് ചെയ്യേണം എന്നുണ്ടെങ്കിൽ കോൺടാക്ട് തിരഞ്ഞെടുത്ത് ഇതിന് മുകളിലെ കോൺടാക്ട് ഡീറ്റൈൽസിൽ ക്ലിക്ക് ചെയ്യുക, താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ബ്ലോക്ക് കോൺടാക്ട് ഓപ്ഷൻ കാണാം.

വാട്സ്ആപ്പ് മെസേജുകളിലെ അക്ഷരങ്ങൾ ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റുകളിലേക്ക് മാറ്റാംവാട്സ്ആപ്പ് മെസേജുകളിലെ അക്ഷരങ്ങൾ ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റുകളിലേക്ക് മാറ്റാം

Most Read Articles
Best Mobiles in India

English summary
Here are five important tips that users of the popular instant messaging app WhatsApp should be aware of.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X