യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ഹാക്കുകൾ

|

യൂട്യൂബിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ അഭിരുചികൾക്കനുസരിച്ചുള്ള കണ്ടൻറുകളുടെ വൻ ശേഖരത്തിലൂടെ നമ്മെ അതിശയിപ്പിക്കുകയാണ് ഇന്ന് യൂട്യൂബ്. ആവശ്യമുള്ളതെന്തും വീഡിയോ രൂപത്തിൽ ഇന്ന് യൂട്യൂബ് ലഭ്യമാക്കുന്നു. യൂട്യൂബിൽ നമുക്ക് പലർക്കും അറിയാത്ത പല ഹാക്കുകളും ചെയ്യാൻ സാധിക്കും ഇതിലൂടെ യൂട്യൂബ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും.

തേർഡ് പാർട്ടി ഡെവലപ്പർമാർ
 

തേർഡ് പാർട്ടി ഡെവലപ്പർമാരുടെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി ചീറ്റുകളും ട്രിക്കുകളും ഉണ്ടായിട്ടുണ്ട്. അവയിൽ പലതും നിങ്ങൾക്ക് യൂട്യൂബിൽ ഉപയോഗിക്കാൻ സാധിക്കും. യൂട്യൂബിലുള്ള ഔദ്യോഗിക നിയന്ത്രണങ്ങളെ അനായാസം മറികടക്കാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. സാധാരണ ശല്യമായി തോന്നുന്ന നിയന്ത്രണങ്ങളെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ആപ്പുകളെയാണ്. ഇവ യൂട്യൂബിൽ പലതരം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

YTCutter (വെബ്)

YTCutter (വെബ്)

ധാരാളം ഉപയോഗങ്ങളുള്ള ഒരു ടൂളാണ് YTCutter. നിങ്ങൾ യൂട്യൂബിൽ നിന്ന് ചിലപ്പോഴൊക്കെ വീഡിയോയുടെ ഒരു ഭാഗം മാത്രം ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കും. ഈ അവസരങ്ങളിൽ YTCutter ടൂൾ നിങ്ങളെ സഹായിക്കും. ഈ വെബ് ആപ്ലിക്കേഷന് യൂസർ ഫ്രണ്ട്ലി ഇന്റർഫേസാണ് ഉള്ളത്. യൂട്യൂബ് URL കോപ്പി പേസ്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ സേവ് നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് സ്റ്റാർട്ട് ക്ലിക്കുചെയ്യുക, ട്രിമ്മിംഗ് നിർത്താൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതിന് സ്റ്റോപ്പ് കൊടുക്കുക. വീഡിയോയിലെ ടൈംസ്റ്റാമ്പുകൾ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ക്ലിപ്പ് പ്രിവ്യൂ ചെയ്യാനും വീഡിയോ എത്ര സെക്കൻഡ് ആണെന്ന് അറിയാനും കഴിയും. നിങ്ങളുടെ ക്ലിപ്പ് ഓഡിയോ ഫയൽ, GIF അല്ലെങ്കിൽ MP4 ഫയലായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

യൂട്യൂബ് ക്യാപ്ഷൻ (വെബ്)

യൂട്യൂബ് ക്യാപ്ഷൻ (വെബ്)

അപ്‌ലോഡർ അപ്‌ലോഡുചെയ്‌തതോ യൂട്യൂബ് ഓട്ടോമാറ്റിക്കായി സൃഷ്‌ടിച്ചതോ ആയ ക്ലോസ്ഡ് ക്യാപ്ഷനുകളുമായി നിരവധി യൂട്യൂബ് വീഡിയോകൾ വരുന്നുണ്ട്. ബിൽഡ് ഇൻ ടൈംസ്റ്റാമ്പുകൾ അടങ്ങുന്ന റീഡബിൾ ടെക്സ്റ്റായി എല്ലാ ക്യാപ്ഷനുകളും ഡൗൺലോഡ് ചെയ്യാൻ യൂട്യൂബ് ക്യാപ്ഷൻ നിങ്ങളെ അനുവദിക്കുന്നു. ഇതിനായി ചെയ്യേണ്ടത് യൂട്യൂബ് ലിങ്ക് കോപ്പി ചെയ്ത് യൂട്യൂബ് ക്യാപ്ഷനിൽ പേസ്റ്റ് ചെയ്ത് സെർച്ച് ഐക്കണിൽ ക്ലിക്കുചെയ്യുക.

യൂട്യൂബ് റാബിറ്റ് ഹോൾ (ക്രോം)
 

യൂട്യൂബ് റാബിറ്റ് ഹോൾ (ക്രോം)

പ്രോഡക്ടീവായ യൂട്യൂബ് അനുഭവത്തിനും കണ്ടൻറുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാനുമായി സമാന സ്വഭാവമുള്ള വീഡിയോകളെ യൂട്യൂബ് സജഷനുകളായും മറ്റും നൽകാരുണ്ട്. യൂട്യൂബിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിന് ഇത് കാരണമാവുന്നു. നിങ്ങൾ കണ്ട വീഡിയോയ്ക്ക് സമാനമായ വീഡിയോകളുടെ ലിങ്ക് ലഭിക്കുന്നതും കമൻറ് ബോക്സ് വിസിബിൾ ആവുന്നതും ഇതുകൊണ്ടാണ്. ഇത്തരം ഡിസ്ട്രാക്ഷനുകളെ ഇല്ലാതാക്കാൻ യൂട്യൂബ് റാബിറ്റ് ഹോളിൻറെ സഹായി തേടാവുന്നതാണ്. ഇത് സജസ്റ്റ് ചെയ്യുന്ന കണ്ടൻറുകളെ കാണാതാക്കുകയും കമൻറുകളും ലൈവ്സ്ട്രീം ചാറ്റുകളും ഹൈഡ് ചെയ്യുകയും ചെയ്യുന്നു. ഒരു വീഡിയോയുടെ അവസാനം "യു മൈറ്റ് ഓൾസോ ലൈക്ക്" എന്ന സജഷൻവാൾ കാണാതാക്കുകയും ചെയ്യുന്നു. ഇത് ബാനർ ടൈപ്പ് പരസ്യങ്ങളും നീക്കംചെയ്യുന്നു. നിങ്ങൾക്ക് ലഭിക്കുന്നത് വീഡിയോയും സെർച്ച്ബോക്സും മാത്രമാണ്. നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്‌ത ചാനലുകൾ ഇതിലൂടെ തുടർന്നും ബ്രൗസുചെയ്യാനാകും.

സ്പോൺസർബ്ലോക്ക് (ക്രോം, ഫയർഫോക്സ്)

സ്പോൺസർബ്ലോക്ക് (ക്രോം, ഫയർഫോക്സ്)

സ്പോൺസേർഡ് സെഗ്‌മെന്റുകൾ ഒഴിവാക്കുകാനുള്ള സംവിധാനമാണ് ഇത്. പരസ്യങ്ങൾ ഒഴിവാക്കാൻ യൂട്യൂബ് പ്രീമിയം നിങ്ങളെ അനുവദിക്കുന്നുവെങ്കിലും വീഡിയോയുടെ അകത്ത് ക്രിയേറ്റർ തന്നെ ഉൾപ്പെടുത്തിയ സ്പോൺസർമാരിൽ നിന്നുള്ള മെസേജുകൾ തടയാൻ യൂട്യൂബ് പ്രിമിയത്തിന് കഴിയില്ല. ഒരു വീഡിയോയ്ക്കുള്ളിലെ "ദിസ് വീഡിയോ സ്പോൺസേഡ് ബൈ" എന്നത് ഒഴിവാക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രൗഡ് സോഴ്‌സ്ഡ് എക്സ്റ്റൻഷനാണ് സ്‌പോൺസർബ്ലോക്ക്. ഇത് മികച്ച യൂട്യൂബിങ് അനുഭവം തന്നെ നൽകുന്നു.

യൂട്യൂബ് ഡെക്കേഡ് (വെബ്)

യൂട്യൂബ് ഡെക്കേഡ് (വെബ്)

യൂട്യൂബിൻറെ ഡിഫോൾട്ട് ഹോം പേജിലൂടെയല്ലാതെ മറ്റ് ഒരു രീതിയിലുള്ള ബ്രൌസിങിന് ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. പത്ത് വർഷം മുമ്പ് യൂട്യൂബിൽ അപ്‌ലോഡുചെയ്‌ത ഏറ്റവും ജനപ്രിയമായ ചില വീഡിയോകൾ കാണാൻ നിങ്ങളെ ഈ സംവിധാനം സഹായിക്കും. യൂട്യൂബ് ഡെക്കേഡ് എല്ലാ ദിവസവും എട്ട് പുതിയ വീഡിയോകൾ ആഡ് ചെയ്യുന്നു. സംഗീതം, കോമഡി, ഫിലിം ആൻഡ് ആനിമേഷൻ, വിനോദം, വാർത്ത, രാഷ്ട്രീയം, കായികം, വളർത്തുമൃഗങ്ങൾ, മൃഗങ്ങൾ, ഗെയിമിംഗ് എന്നീ വിഭാഗങ്ങളിലാണ് വീഡിയോ ലഭ്യമാവുക.

Best Mobiles in India

English summary
There is an arsenal of tricks and cheats that is result of the collective effort of third-party developers that you can use to get the most out of YouTube. Say goodbye to restrictions. While there are tweaks and sites that fix common annoyances, there are those that focus on making YouTube make it more fun. A few apps that enhance your YouTube experience have been listed below:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more