നിങ്ങളുടെ ആമസോൺ പ്രൈം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുന്നതെങ്ങനെ ?

|

ആമസോൺ പ്രൈം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുവാൻ എളുപ്പമാണ്. ഇതിനായി നിങ്ങൾക്ക് വേണ്ടി വരുന്നത് ആകെ കുറച്ചു സമയം മാത്രമാണ്. പ്രൈം അംഗങ്ങൾക്ക് ആനുകൂല്യങ്ങളുടെ ഒരു പട്ടിക തന്നെ ആമസോൺ നൽകുന്നു. അവയിൽ ഫ്രീ വൺ-ഡേയ്, ടൂ-ഡേയ് ഡെലിവറികൾ, പതിവ് വിൽപ്പന ഇവന്റുകളിലേക്കും ലൈറ്റിംഗ് ഡീലുകളിലേക്കും നേരത്തേയുള്ള ആക്സസ്, സൗജന്യ സ്റ്റാൻഡേർഡ് ഡെലിവറികൾക്ക് മിനിമം ഓർഡർ ആവശ്യമില്ല എന്നിവ ഉൾപ്പെടുന്നു. ആമസോൺ പ്രൈമിലെ ഉപയോക്താക്കൾക്ക് യുഎസ് കമ്പനി വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങളിലേക്കും പ്രവേശനം ലഭിക്കും. ആമസോൺ പ്രൈം മ്യൂസിക്, പ്രൈം വീഡിയോ, പ്രൈം റീഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യോഗ്യതയുള്ള പ്രൈം അംഗങ്ങൾക്ക് ഒരേ ദിവസത്തെ ഡെലിവറികളും ആമസോൺ ലഭ്യമാക്കുന്നു.

 

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ

നിങ്ങളുടെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില കാരണങ്ങളുണ്ടാകാം. അതിലൊരു പ്രധാന കാരണം പ്രൈം മെമ്പർഷിപ്പിനുള്ള വിലയാണ്. ഇതിന് മൂന്ന് മാസത്തേക്ക് 329 രൂപയാണ് വില വരുന്നത്. ഇന്ത്യയിലെ ആമസോൺ ഉപഭോക്താക്കൾക്ക് പ്രതിവർഷം 999 രൂപയുമാണ് വില. യു‌എസിലെ പ്രൈം അംഗത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് അംഗത്വം വിലകുറഞ്ഞതാണെങ്കിലും ആമസോൺ പ്രൈം പ്രതിമാസം 12.99 ഡോളർ (ഏകദേശം 960 രൂപ) അല്ലെങ്കിൽ പ്രതിവർഷം 119 ഡോളർ (ഏകദേശം 8,760 രൂപ) ഈടാക്കിയേക്കും. ചുരുക്കിപ്പറഞ്ഞാൽ, പ്രൈം മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുന്ന പ്രവണത വർധിക്കുമെന്നാണ്.

ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യുവാൻ

നിങ്ങളുടെ ആമസോൺ സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യുവാൻ തീരുമാനിച്ചെങ്കിലും, നിങ്ങൾ പണം അടച്ചിട്ടുള്ള കാലയളവ് വരെ ഇത് തുടരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ഒരു വാർഷിക അംഗത്വത്തിനായി പണമടച്ചിട്ട് അത് ക്യാൻസൽ ചെയ്യ്ത ശേഷവും ആ കാലയളവ് അവസാനം വരെ തുടരും അതായത്, നിങ്ങൾ സബ്‌സ്‌ക്രൈബ് ചെയ്‌ത തീയതി മുതൽ ഒരു വർഷത്തെ കാലയളവ് വരെ. അതുപോലെ, നിങ്ങൾ ത്രൈമാസ അംഗത്വം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ സബ്സ്ക്രൈബ് ചെയ്ത തീയതി മുതൽ മൂന്ന് മാസ കാലയളവ് അവസാനിക്കുന്നതുവരെ ഇത് തുടരും. അതിനാൽ, ഒരു സബ്‌സ്‌ക്രിപ്‌ഷൻ ക്യാൻസൽ ചെയ്യുന്നത് എല്ലാം യാന്ത്രികമായി പുതുക്കുന്നതിൽ നിന്ന് തടയുന്നു.

പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ
 

എന്നാൽ, പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ തൽക്ഷണം ക്യാൻസൽ ചെയ്യുവാൻ ഉപയോക്താക്കൾക്ക് അതിന്റെ അപ്ലിക്കേഷനിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ആമസോൺ കസ്റ്റമർ കെയർ ടീമിനെ സമീപിക്കാൻ കഴിയും. അവരുടെ അടുത്ത് ഈ കാര്യം ആവശ്യപ്പെടുമ്പോൾ ശേഷിക്കുന്ന മെമ്പർഷിപ്പ് കാലയളവ് നീക്കം ചെയ്യും. നിങ്ങളുടെ കമ്പ്യൂട്ടറിൽ ആമസോൺ വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ ആപ്പ് വഴി ഏത് സമയത്തും നിങ്ങളുടെ പ്രൈം അംഗത്വം അവസാനിപ്പിക്കാൻ കഴിയും. നിങ്ങൾക്ക് അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഇവിടെ പറഞ്ഞിട്ടുണ്ട്.

നിങ്ങളുടെ ആമസോൺ പ്രൈം അംഗത്വം എങ്ങനെ ക്യാൻസൽ ചെയ്യാം ?

നിങ്ങളുടെ ആമസോൺ പ്രൈം അംഗത്വം എങ്ങനെ ക്യാൻസൽ ചെയ്യാം ?

നിങ്ങളുടെ ആമസോൺ പ്രൈം അംഗത്വം ക്യാൻസൽ എങ്ങനെ ചെയ്യാമെന്ന് ചുവടെ നൽകിയിട്ടുണ്ട്. ആമസോണിൻറെ വെബ്സൈറ്റ് വഴി പ്രൈം അംഗത്വം ക്യാൻസൽ ചെയ്യുവാൻ ഈ ഘട്ടങ്ങൾ പാലിക്കുക. എന്നാൽ, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ അതിൻറെ അപ്ലിക്കേഷനിൽ നിന്ന് എങ്ങനെ ക്യാൻസൽ ചെയ്യണമെന്ന് അടുത്തതായി പരിശോധിക്കാം.

  • Amazon.in വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • മുകളിൽ ഇടത് വശത്തായി കാണുന്ന ഹാംബർഗർ മെനു ബട്ടണിൽ ക്ലിക്കുചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • എന്നിട്ട് പ്രൈം ഓപ്ഷൻ തിരഞ്ഞെടുക്കുക
  • 'Manage membership' ലിങ്കിൽ ക്ലിക്ക് ചെയ്യുക, അപ്പോൾ ഒരു ഡ്രോപ്പ്-ഡൗൺ ലിസ്റ്റ് നിങ്ങൾക്ക് കാണാനാകും. അതിൽ 'Manage membership' ക്ലിക്ക് ചെയ്യുക.
  • 'End membership' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ അംഗത്വത്തിൽ ചേർന്നതിനുശേഷം ഡെലിവറി ഫീസുകളിൽ നിങ്ങൾ എത്രമാത്രം ലാഭിച്ചുവെന്ന് എടുത്തുകാണിക്കാൻ ആമസോൺ ഇപ്പോൾ ഒരു സ്ക്രീൻ കാണിക്കും. അതിൽ 'Continue to Cancel' ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ പ്രൈം അംഗത്വത്തിൻറെ [expiry date of your Prime membership] ബട്ടൺ സ്‌ക്രീനിൽ കാണാൻ സാധിക്കും. പുതുക്കൽ തീയതിയിലെത്തിക്കഴിഞ്ഞാൽ ഇത് നിങ്ങളുടെ പ്രൈം അംഗത്വം അവസാനിപ്പിക്കും.

Most Read Articles
Best Mobiles in India

English summary
Prime members get a slew of perks from Amazon. There are no minimum order requirements for free standard deliveries, and they include free one-day and two-day deliveries, early access to regular sale events and Lighting Deals, and no early access to regular sale events and Lighting Deals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X