നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

|

സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം തന്നെ അവയ്ക്ക് സുരക്ഷാ പ്രശ്നങ്ങളും വർധിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ധാരാളം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അവരുടെ അക്കൌണ്ടുകൾ ഹാക്ക് ചെയ്യപ്പെടുക എന്നത്. കഴിഞ്ഞ കുറച്ച് മാസത്തിനിടെ തന്നെ നിരവധി ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സൈബർ കുറ്റവാളികൾ സാധാരണയായി ലക്ഷ്യമിടുന്നത് ധാരാളം ഫോളോവേഴ്‌സുള്ള ട്വിറ്റർ അക്കൗണ്ടുകളെയാണ്. മോഷ്ടിച്ച ക്രെഡൻഷ്യലുകളും സ്‌കാം ലിങ്കുകളും ഉപയോഗിച്ചാണ് ഹാക്കിങ് നടത്താറുള്ളത്.

 

ട്വിറ്റർ

സാമ്പത്തിക നേട്ടങ്ങൾക്കായി സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനു പുറമേ ഹാക്കർമാർ അവരുടെ ഹാക്കിങ് കരുത്ത് കാണിക്കാനും മറ്റുമായി പ്രശസ്തരുടെ പോലും ട്വിറ്റർ ഹാൻഡിലുകൾ ഹാക്ക് ചെയ്യാറുണ്ട്. ട്വിറ്റർ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താനും ട്വിറ്റർ ഹാൻഡിലുകളിലൂടെ ഇമെയിൽ കണ്ടന്റുകളും ഡാറ്റാബേസ് വിവരങ്ങളും മറ്റ് സെൻസിറ്റീവ് ഡാറകളും അപ്‌ലോഡ് ചെയ്യാനും കഴിയും. ഇത്തരം പശ്ചാത്തലത്തിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉപയോക്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഏഴ് കാര്യങ്ങളാണ് സുരക്ഷിതമായി ട്വിറ്റർ ഉപയോഗിക്കാൻ ചെയ്യേണ്ടത്. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം.

ബൂസ്റ്റർ വാക്സിന്റെ പേരിലും തട്ടിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകബൂസ്റ്റർ വാക്സിന്റെ പേരിലും തട്ടിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ശക്തമായ പാസ്‌വേഡ്

ശക്തമായ പാസ്‌വേഡ്

ട്വിറ്ററിനായി പ്രത്യേകമായുള്ള ദീർഘവും ശക്തവുമായ പാസ്‌വേഡ് ഉണ്ടാക്കുകയും ഈ പാസ്‌വേഡ് മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ശക്തമായ പാസ്‌വേഡിൽ ഇംഗ്ലീഷ് വലിയക്ഷരം, ചെറിയക്ഷരം, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുത്താം. നിങ്ങളുടെ എല്ലാ ലോഗിൻ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു പാസ്‌വേഡ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാം. പാസ്‌വേഡിൽ വ്യക്തിഗത വിവരങ്ങളായ ഫോൺ നമ്പർ, ജനനത്തീയതി മുതലായവയോ ഊഹിക്കാൻ സാധിക്കുന്ന വാക്കുകളോ പ്രത്യേക ക്രമത്തിലുള്ള നമ്പരുകളോ അക്കങ്ങളോ ഉപയോഗിക്കരുത്.

ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക
 

ടു ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക

ട്വിറ്റർ അക്കൗണ്ടിനുള്ള അധിക സുരക്ഷയാണ് ടു ഫാക്ടർ ഓതന്റിക്കേഷൻ. ഓതന്റിക്കേഷൻ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പാസ്‌വേഡിന് പുറമേ ഒരു സെക്യൂരിറ്റി കോഡോ സെക്യൂരിറ്റി കീയോ ഉപയോഗിക്കാം. ട്വിറ്റർ ഉപയോക്താവിന് സെക്യൂരിറ്റി സെറ്റിങ്സിൽ നിന്നും ഈ ഫീച്ചർ എനേബിൾ ചെയ്യാൻ സാധിക്കും. ഈ ഫീച്ചർ എനേബിൾ ചെയ്തതിന് ശേഷം ഉപയോക്താവിന് ട്വിറ്റർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഒരു കോഡ് വേണ്ടി വരും. ആപ്പ് വഴിയുള്ള ലോഗിൻ ഓതന്റിക്കേഷനോ ഫിസിക്കൽ സെക്യൂരിറ്റി കീ എന്നിവയോ ഇതിനായി നൽകാം.

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രംവോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

ഫിഷിംഗ് സൂക്ഷിക്കുക

ഫിഷിംഗ് സൂക്ഷിക്കുക

ട്വിറ്ററിലെ ട്വീറ്റുകളും ഇമെയിലുകളും നേരിട്ടുള്ള മെസേജുകളും ഉപയോഗിച്ച് ഹാക്കർമാർ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കും. സംശയാസ്പദമായ ലിങ്കുകൾ കിട്ടിയിട്ടുണ്ടെങ്കിൽ അവ ഓപ്പൺ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകളിലൂടെ നമ്മുടെ ക്രഡൻഷ്യൽസ് അടക്കമുള്ള ഡാറ്റ ചോർത്തുന്ന രീതിയാണ് ഫിഷിങ്. അതുകൊണ്ട് തന്നെ ലോഗിൻ വിവരങ്ങൾ നൽകുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക.

സോഷ്യൽ എഞ്ചിനീയറിംഗ് ടെക്നിക്കുകൾ സൂക്ഷിക്കുക

സോഷ്യൽ എഞ്ചിനീയറിംഗ് ടെക്നിക്കുകൾ സൂക്ഷിക്കുക

ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ യൂസർനെയിമോ പാസ്‌വേഡോ തേർഡ് പാർട്ടി ആപ്പുകളിൽ നൽകാതിരിക്കുക എന്നത്. കൂടുതൽ ഫോളോവേഴ്സിനെയോ പണത്തിനോ ആയി ഏതെങ്കിലും തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാം എന്നത് തെറ്റായ ധാരണയാണ്. ഇത്തരം ചതികളിൽ അകപ്പെട്ട് നമ്മുടെ ലോഗിൻ വിവരങ്ങൾ എവിടെയും നൽകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

സുരക്ഷിതമായ ഡിവൈസുകളിൽ മാത്രം ലോഗിൻ ചെയ്യുക

സുരക്ഷിതമായ ഡിവൈസുകളിൽ മാത്രം ലോഗിൻ ചെയ്യുക

ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും ആന്റി-വൈറസ് സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌ത സുരക്ഷിതമായ ഡിവൈസുകളിൽ മാത്രമേ ട്വിറ്റർ ലോഗിൻ ചെയ്യാൻ പാടുള്ളു. കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ മുതലായവയിൽ എല്ലാം ട്വിറ്റർ ആക്‌സസ് ചെയ്യുമ്പോൾ നമ്മുടെ ഡിവൈസുകൾ ഇതിനകം മാൽവെയർ പിടിപെട്ടതോ സുരക്ഷാ വീഴ്ച്ചയുള്ളതോ അല്ലാ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷിതമായ ഡിവൈസുകളിൽ മാത്രമേ സുരക്ഷിതമായി ലോഗിൻ ചെയ്ത് ട്വിറ്റർ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അല്ലാത്ത പക്ഷം നമ്മുടെ ലോഗിൻ ക്രഡൻഷ്യലുകളും മറ്റു ഡാറ്റയും ഹാക്കർമാർക്ക് ആക്സസ് ചെയ്യാൻ സാധിക്കും.

ട്വിറ്ററിൽ നിന്നുള്ള അലേർട്ടുകൾ ശ്രദ്ധിക്കുക

ട്വിറ്ററിൽ നിന്നുള്ള അലേർട്ടുകൾ ശ്രദ്ധിക്കുക

ഒരു ഉപയോക്താവ് ആദ്യമായി ഒരു പുതിയ ഡിവൈസിൽ നിന്നും ട്വിറ്റർ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ അക്കൗണ്ടിന്റെ അധിക സുരക്ഷയ്ക്കായി ട്വിറ്റർ ഉപയോക്താവിന് ഒരു പുഷ് നോട്ടിഫിക്കേഷനോ ഇമെയിലോ അയയ്ക്കും. ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ അഡ്രസ് മാറ്റുമ്പോൾ അക്കൗണ്ടിൽ മുമ്പ് ഉപയോഗിച്ച ഇമെയിൽ വിലാസത്തിലേക്ക് ട്വിറ്റർ ഒരു നോട്ടിഫിക്കേഷൻ നൽകും. അക്കൗണ്ടിൽ സുരക്ഷാ വിട്ടുവീഴ്ച സംഭവിക്കുന്ന സാഹചര്യത്തിൽ അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഈ അലേർട്ടുകൾ സഹായിക്കും.

സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക

ലോഗിൻ ചെയ്യാൻ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കുന്ന നിരവധി തേർഡ് പാർട്ടി ആപ്പുകൾ ഉണ്ട്. ഉപയോക്താക്കൾ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാനായി അവരുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് ആക്സസ് നൽകുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം. ഉപയോക്താക്കളുടെ ട്വിറ്റർ അക്കൗണ്ടിലേക്ക് ആക്‌സസ് ഉള്ള ആപ്പുകൾ നിരീക്ഷിക്കുന്നത് നല്ലതാണ്. അക്കൗണ്ട് സെറ്റിങ്സിലെ ആപ്പ് ടാബിൽ കയറി ഓരോ ആപ്പുകളിലേക്കും നൽകിയിട്ടുള്ള ആക്സസുകൾ കാണാൻ സാധിക്കും. മറ്റുള്ള ആപ്പുകളിലേക്ക് ആക്സസ് ലഭിക്കാൻ ട്വിറ്റർ ലോഗിൻ വിവരങ്ങൾ നൽകാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത്തരത്തിൽ ലോഗിൻ ചെയ്താൽ തേർഡ് പാർട്ടി ആപ്പുകൾ നമ്മുടെ ലോഗിൻ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles
Best Mobiles in India

English summary
There are a lot of cases where Twitter accounts are being hacked. Here are seven things to keep in mind to not let your Twitter account hacked.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X