Just In
Don't Miss
- News
'മുസ്ലീം ലീഗും ശിവസേനയും സഖ്യകക്ഷികളായ മതേതര പാർട്ടി', കോൺഗ്രസിനെ പരിഹസിച്ച് അമിത് ഷാ!
- Finance
കർഷകർക്കുള്ള 6000 രൂപ പദ്ധതി, ആധാറും ബാങ്ക് അക്കൌണ്ടും ബന്ധിപ്പിച്ചില്ലെങ്കിൽ അവസാന ഗഡു ലഭിക്കി
- Movies
വിജി തമ്പിയുടെ മകളുടെ വിവാഹ ചടങ്ങിലേക്ക് സുരേഷ് ഗോപിയുടെ സര്‍പ്രൈസ് എന്‍ട്രി! വൈറല്‍ വീഡിയോ
- Sports
പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
- Automobiles
വാഹന വിപണി പ്രതിസന്ധിയിൽ തന്നെ നവംബറിലെ വിൽപ്പന റിപ്പോർട്ട് പുറത്തു വിട്ട് ടൊയോട്ട
- Lifestyle
വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
ഇന്ത്യയിൽ ഡിസ്നി+ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം
ഡിസ്നി തങ്ങളുടെ ഓൺലൈൻ സ്ട്രീമിംങ് പ്ലാറ്റ്ഫോമായ ഡിസ്നി + സേവനം തിരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, നെതർലാന്റ്സ് എന്നിവിടങ്ങളിലാണ് ഡിസ്നി+ നിലവിൽ ലഭ്യമാകുന്നത്. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലെ വിപണിയിലും കമ്പനി തങ്ങളുടെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം വൈകാതെ എത്തിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, റോക്കു, ആമസോൺ ഫയർ ടിവി സ്റ്റിക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഡിസ്നി+ സേവനം ഇപ്പോൾ ലഭ്യമാണ്.

നിലവിൽ ഡിസ്നി+ സേവനം കമ്പനി 6.99 ഡോളർ നിരക്കിലാണ് ലഭ്യമാക്കുന്നത്. അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 500 രൂപയാണ് സബ്ക്രിപ്ഷൻ ചാർജ്ജ്. സ്റ്റാർ വാർസ് സീരീസിന്റെ ആദ്യ എപ്പിസോഡ്, 'ദി മണ്ടലോറിയൻ' ഉൾപ്പെടെ ഒറിജിനൽ കണ്ടൻറുകൾ ഡിസ്നി + വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് ഡിസ്നി, പിക്സാർ, മാർവൽ എന്നിവയുടെ ഷോകളും 'സിംസൺസിൻറെ മുപ്പത് എപ്പിസോഡുകളും ഈ പ്ലാറ്റ്ഫോമിൽ നിന്നും ലഭ്യമാകും.

എന്തായാലും ഡിസ്നി+ സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമായി തുടങ്ങും എന്ന കാര്യത്തിൽ കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ഐപിഎൽ സീസണിനുശേഷം ഹോട്ട്സ്റ്റാർ ഡിസ്നിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിനോട് ചേർന്ന് ആരംഭിക്കാൻ ഡിസ്നി പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച വാർത്ത ഹോട്ട്സ്റ്റാർ ഇതിനകം തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ട് വഴി സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സിനും പ്രൈമിനും ഭീഷണിയായി ഡിസ്നി പ്ലസ് സ്ട്രീമിങ് സർവ്വീസ് ആരംഭിച്ചു

തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഡിസ്നി+ സേവനം ആരംഭിക്കുന്ന കാര്യം ഹോട്ട്സ്റ്റാറും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. സ്ട്രീമിംഗ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ലോഞ്ച് തിയ്യതി വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നും ഹോട്ട്സ്റ്റാർ ട്വിറ്ററിൽ കുറിക്കുന്നു. "ഞങ്ങൾ ഡിസ്നി + ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, കാത്തിരിക്കുക" എന്നാണ്. പിക്സർ, മാർവൽ ആരാധകർക്ക് സന്തോഷിക്കാനുള്ള വാർത്ത തന്നെയാണിത്.

എങ്ങനെ കണക്ട് ചെയ്യാം
ഇന്ത്യയിൽ ഡിസ്നി+ ലഭിക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
സ്റ്റെപ്പ് 1: ആദ്യം നിങ്ങൾ APKPure അല്ലെങ്കിൽ APKMirror വെബ്സൈറ്റിലേക്ക് പോവുക. തുടർന്ന് ഡിസ്നി + ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഡൌൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2: ഡിസ്ന+ ആപ്പ് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി ഒരു VPN ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യണം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം, നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ലെങ്കിൽ കാനഡ സെർവറിലേക്ക് കണക്റ്റുചെയ്യണം.
സ്റ്റെപ്പ് 3: സെർവർ കണക്ട് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അപ്ലിക്കേഷൻ തുറന്ന് അക്കൗണ്ട് സെറ്റ് ചെയ്യാൻ സാധിക്കും. അക്കൌണ്ട് സെറ്റ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഒരാഴ്ചത്തേക്ക് ഒരു സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. സേവനം തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അധിക തുക നൽകി സബ്ക്രിപ്ഷൻ പുതുക്കണം.

ലഭ്യമാകുന്ന കണ്ടൻറുകൾ
ഡിസ്നി+ സ്ട്രിമിങ് സർവ്വീസിലൂടെ അവഞ്ചേഴ്സ് സീരീസ്, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക് സീരീസ്, ദി സിംപ്സൺസ്, അവതാർ എന്നിവയുൾപ്പെടെ നിരവധി സവിശേഷ കണ്ടൻറുകൾ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സ്റ്റാർ വാർസ് സ്റ്റോറി ബേസ്ഡ് ടിവി ഷോയായ മണ്ടലോറിയൻ, ദി ക്ലോൺ വാർസ്, ദി ഫാൽക്കൺ ആൻഡ് വിന്റർ സോൾജിയർ, എംസിയുവിൽ നിന്നുള്ള ഹൌക്കി എന്നിവപോലുള്ള നിരവധി ഒറിജിനൽ കണ്ടൻറുകളും കമ്പനി ഉപയോക്താക്കൾക്കായി നൽകും.
കൂടുതൽ വായിക്കുക: പ്രാങ്ക് വീഡിയോ പണിയായി, പ്രേതവേഷം കെട്ടിയ യൂട്യൂബർമാർ പൊലീസ് പിടിയിൽ

സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ
എക്സ്ബോക്സ് വൺ, പ്ലേസ്റ്റേഷൻ 4, ആപ്പിൾ ടിവി, ഫയർ ടിവി, ആൻഡ്രോയിഡ് ഉപകരണങ്ങൾ, ഐഒഎസ് ഉപകരണങ്ങൾ, ഐപാഡോസ് ഉപകരണങ്ങൾ, സാംസങ് ടിവികൾ, എൽജി ടിവികൾ, ക്രോംകാസ്റ്റ്, വെബ് ബ്രൗസറുകൾ എന്നിവയുൾപ്പെടെ നിരവധി ഡിവൈസുകളിൽ ഡിസ്നി പ്ലസ് സപ്പോർട്ട് ചെയ്യുന്നു. ഇത്തരം ഡിവൈസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ സ്ട്രീമിങ് രംഗത്തെ ഈ പുതിയ വമ്പൻ കമ്പനിയുടെ സേവനങ്ങൾ ആസ്വദിക്കാം.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090