Just In
- 31 min ago
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- 1 hr ago
VI: തിരിച്ചെത്തുമോ വിഐ? വിഐയും 4ജിയും പിന്നെ കുറച്ച് സ്വപ്നങ്ങളും
- 2 hrs ago
സാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാം
- 3 hrs ago
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും
Don't Miss
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Movies
ഞങ്ങളും മനുഷ്യരാണെന്ന് മറക്കുന്നു, ആദ്യം മാനസികമായി തളർന്നു ഇപ്പോൾ ശീലമായി; മനസ് തുറന്ന് പ്രിയ വാര്യർ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Automobiles
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- Sports
ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷര്‍ ഡികെ മാത്രമല്ല! വേറെയുമുണ്ട് കേമന്മാര്
- News
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം, അങ്കോർവാട്ട് ക്ഷേത്രം പുതുക്കിപ്പണിയാൻ വീണ്ടും ഇന്ത്യ
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
നെറ്റ്ഫ്ലിക്സിലും പ്രൈമിലും ഹോട്ട്സ്റ്റാറിലുമുള്ള ഈ ഓപ്ഷന്റെ നേട്ടങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ
നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും പോലെയുള്ള OTT പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. അതിനാൽ തന്നെ സിനിമകളോ സീരീസുകളോ ഡൌൺലോഡ് ചെയ്യുന്നതിനെക്കുറിച്ച് വലുതായി ആലോചിക്കാറില്ല. എന്നാൽ ഇങ്ങനെ സിനിമകളും സീരീസുകളും ഡൌൺലോഡ് ( ഈ പ്ലാറ്റ്ഫോമുകളിൽ തന്നെ ഓഫ്ലൈൻ മോഡിലേക്ക് ) ചെയ്യുന്നത് ഉപയോഗപ്രദം ആകുന്ന സാഹചര്യങ്ങളും ഉണ്ട്.

പ്രത്യേകിച്ചും യാത്ര പോകുമ്പോഴും മറ്റും ഇത് ഒരുപാട് ഗുണം ചെയ്യുന്നു. യാത്രയ്ക്കിടെ ഇന്റർനെറ്റ് ആക്സസ് ലഭിക്കുന്നതും, ഉണ്ടെങ്കിൽ തന്നെ മതിയായ കവറേജ് ലഭിക്കുന്നതും ഒക്കെ ബുദ്ധിമുട്ട് ആകുന്നതുമായ സാഹചര്യങ്ങൾ ഉണ്ട്. ഇത്തരം സമയങ്ങളിൽ ഒടിടി കണ്ടന്റ് ഓഫ്ലൈൻ മോഡിലേക്ക് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത് ഏറെ ഉപയോഗപ്രദമാണ്.
ജിയോ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന പ്ലാനുകൾ

Netflix, Disney Plus Hotstar and Amazon Prime Video എന്നിവ പോലുള്ള OTT പ്ലാറ്റ്ഫോമുകൾ തങ്ങളുടെ വരിക്കാരെ അവരുടെ പ്രിയപ്പെട്ട കണ്ടന്റ് ഡൗൺലോഡ് ചെയ്യാനും അവർക്ക് ആവശ്യമുള്ളപ്പോൾ അത് സ്ട്രീം ചെയ്യാനും അനുവദിക്കുന്നു. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നും ഉയർന്ന റെസല്യൂഷനിൽ സിനിമകളോ ഷോകളോ സീരീസുകളോ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വഴികൾ അറിയാൻ തുടർന്ന് വായിക്കുക.

നെറ്റ്ഫ്ലിക്സ്
നെറ്റ്ഫ്ലിക്സ് തങ്ങളുടെ യൂസേഴ്സിന് കണ്ടന്റ് ഓഫ്ലൈൻ മോഡിലേക്ക് ഡൌൺലോഡ് ചെയ്യുന്നതിനുള്ള സൌകര്യം നൽകുന്നുണ്ട്. എന്നാൽ എല്ലാ സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ടാബ്ലെറ്റിലും ഈ ഓഫ്ലൈൻ ഡൌൺലോഡ് ഫീച്ചർ ലഭ്യമല്ല. ഫീച്ചറിലേക്ക് ആക്സസ് ഉള്ള ഡിവൈസുകളും വ്യവസ്ഥകളും അറിയാൻ തുടർന്ന് വായിക്കുക.
അറിയാമോ ഈ അടിപൊളി വെബ്സൈറ്റുകളെക്കുറിച്ച്?

ഐഒഎസ് 9.0 ഉം അതിന് ശേഷമുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ് എന്നിവയിൽ നെറ്റ്ഫ്ലിക്സിന്റെ ഓഫ്ലൈൻ ഡൌൺലോഡ് മോഡ് ലഭ്യമാണ്. ആൻഡ്രോയിഡ് 4.4.2 ഉം അതിന് ശേഷമുള്ള വേർഷനുകളിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ടാബ്ലെറ്റുകളിലും നെറ്റ്ഫ്ലിക്സിന്റെ ഓഫ്ലൈൻ ഡൌൺലോഡ് മോഡ് യൂസ് ചെയ്യാൻ കഴിയും.

- ആമസോൺ ഫയർ ടാബ്ലെറ്റ് ഫയർ ഒഎസ് 4.0 ഉം അതിന് ശേഷമുള്ള വേർഷനുകളിലും നെറ്റ്ഫ്ലിക്സിന്റെ ഓഫ്ലൈൻ ഡൌൺലോഡ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്.
- വിൻഡോസ് 10 ( വേർഷൻ 1709 അല്ലെങ്കിൽ പുതിയത് ), വിൻഡോസ് 11 ടാബ്ലെറ്റ്, കമ്പ്യൂട്ടർ എന്നിവയിലും നെറ്റ്ഫ്ലിക്സിന്റെ ഓഫ്ലൈൻ ഡൌൺലോഡ് മോഡ് ലഭ്യമാക്കിയിട്ടുണ്ട്.
- സെലക്റ്റഡ് ആയിട്ടുള്ള ക്രോംബുക്ക്, ക്രോംബോക്സ് മോഡലുകളിലും നെറ്റ്ഫ്ലിക്സ് ഓഫ്ലൈൻ ഡൌൺലോഡ് ഓപ്ഷൻ ലഭ്യമാണ്.
3,499 രൂപയ്ക്ക് 14 ദിവസം ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കിടിലൻ സ്മാർട്ട് വാച്ച്

നെറ്റ്ഫ്ലിക്സിൽ സിനിമകൾ / സീരീസ് ഡൗൺലോഡ് ചെയ്യാൻ, നെറ്റ്ഫ്ലിക്സ് ആപ്പ് തുറന്ന് "ഡൗൺലോഡ്സ്" ടാബിൽ ടാപ്പ് ചെയ്താൽ മതി. നിങ്ങൾ വിൻഡോസ് 10 അല്ലെങ്കിൽ വിൻഡോസ് 11 ആണ് ഉപയോഗിക്കുന്നതെങ്കിൽ, നെറ്റ്ഫ്ലിക്സ് ആപ്പ് തുറന്ന് മെനു ഓപ്ഷൻ സെലക്റ്റ് ചെയ്യുക. നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസിനെ ആശ്രയിച്ച്, "See What You Can Download", "Find Something to Download", "Find More to Download" അല്ലെങ്കിൽ "Available for Download" തുടങ്ങിയ ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ കഴിയും.

ഇപ്പോൾ ആവശ്യമുള്ള ടിവി ഷോ അല്ലെങ്കിൽ സിനിമ സെലക്റ്റ് ചെയ്യുക. അതിന്റെ ഡിസ്ക്രിപ്ഷൻ പേജിൽ ടാപ്പ് ചെയ്യുക, തുടർന്ന് താഴേക്ക് ഫേസ് ചെയ്തിരിക്കുന്ന അമ്പടയാളത്തിൽ ടാപ്പ് ചെയ്യുക. എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യുന്നതിന് നിങ്ങൾ ഓരോ എപ്പിസോഡിന്റെയും മുന്നിലുള്ള അമ്പടയാളത്തിൽ നേരിട്ട് ടാപ്പ് ചെയ്യേണ്ടതുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് എല്ലാ എപ്പിസോഡുകളും ഒറ്റയടിക്ക് ഡൗൺലോഡ് ചെയ്യാനുള്ള സീസൺ ഓപ്ഷൻ ലഭിക്കും.
പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

ആമസോൺ പ്രൈം വീഡിയോ
ആമസോൺ പ്രൈം വീഡിയോയും തങ്ങളുടെ യൂസേഴ്സിന് ഓഫ്ലൈൻ ഡൌൺലോഡ് ഓപ്ഷൻ നൽകുന്നു. ഫയർ ടാബ്ലെറ്റ്, ഐഒഎസ്, ആൻഡ്രോയിഡ്, മാക്ഒഎസ്, വിൻഡോസ് 10 എന്നിവയിൽ എല്ലാം ഓഫ്ലൈൻ ഡൌൺലോഡ് സൌകര്യം ലഭിക്കുന്നു. ഓഫ്ലൈൻ സ്ട്രീമിങിനായി ആമസോൺ പ്രൈം വീഡിയോ ഡൌൺലോഡ് ചെയ്യാൻ ആദ്യം ആമസോൺ പ്രൈം വീഡിയോ ആപ്പ് ഓപ്പൺ ചെയ്യണം. തുടർന്ന് നിങ്ങൾ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ടൈറ്റിൽ കണ്ടെത്തുക.

തുടർന്ന് ടൈറ്റിലിന് താഴെയുള്ള ഡൌൺവേർഡ് ആരോയിൽ ടാപ്പ് ചെയ്യുക. നെറ്റ്ഫ്ലിക്സിലേത് പോലെ തന്നെ ഇവിടെയും നിങ്ങൾക്ക് പ്രത്യേകം പ്രത്യേകം എപ്പിസോഡുകൾ ഡൌൺലോഡ് ചെയ്യാൻ കഴിയും. ഹോംപേജിന്റെ ഏറ്റവും താഴെയായി കാണുന്ന മൈ സ്റ്റഫ് ടാബിൽ ടാപ്പ് ചെയ്താൽ ഡൌൺലോഡ് ആയിട്ടുള്ള ടൈറ്റിലുകൾ ( സിനിമകളും സീരീസുകളും ) കാണാൻ കഴിയും.
പെറ്റിയടയ്ക്കാൻ ഓടി നടക്കേണ്ട; ട്രാഫിക് ഇ-ചലാൻ ഓൺലൈനായി അടയ്ക്കാം

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ
മാർവൽ മുതൽ സ്റ്റാർ വാർസ് ഫ്രാഞ്ചൈസി വരെയുള്ള മികച്ച ഷോകളും സിനിമകളും ഒക്കെ കാണാൻ കഴിയുന്ന മികവുറ്റ ഒടിടി പ്ലാറ്റ്ഫോം ആണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും തങ്ങളുടെ യൂസേഴ്സിന് ഓഫ്ലൈൻ ഡൌൺലോഡ് ഓപ്ഷൻ നൽകുന്നുണ്ട്. കണ്ടന്റ് എപ്പോൾ വേണമെങ്കിലും ഡൌൺലോഡ് ചെയ്യാനും എപ്പോൾ വേണമെങ്കിലും കാണാനും സാധിക്കും.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഓഫ്ലൈനിലേക്ക് ഉള്ളടക്കം ഡൌൺലോഡ് ചെയ്യാൻ ആദ്യം ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യണം. തുടർന്ന് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട സിനിമയോ ഷോയോ സെലക്റ്റ് ചെയ്യുക. അവയുടെ ടൈറ്റിലിൽ നൽകിയിരിക്കുന്ന ഡൌൺലോഡ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. ഓരോ എപ്പിസോഡിനും മുന്നിലുള്ള ഡൌൺവേർഡ് ഫേസിങ് ആരോ ടാപ്പ് ചെയ്യുക.
സ്മാർട്ട് വാച്ചിലൂടെ ഫാസ്ടാഗിലെ പണം തട്ടാൻ പറ്റുമോ?, വീഡിയോയ്ക്ക് പിന്നിലെ സത്യം

ഇത്തരത്തിൽ ഓരോ എപ്പിസോഡും ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഡൌൺലോഡ് ചെയ്ത ടൈറ്റിലുകൾ കണ്ടെത്താൻ മുകളിൽ ഇടത് കോണിൽ ഉള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്യുക ( ഹാംബർഗർ ഐക്കൺ ). ഈ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നതെങ്കിലും ഇത് പോലെയുള്ള മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിലും സമാനമായ ഓപ്ഷൻ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086