ഫോൺ, വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യാൻ മൂന്ന് വഴികൾ

|

കോൾ റെക്കോർഡിങ് ആപ്പുകൾ സ്ഥിരമായി ഫോണിൽ സൂക്ഷിക്കുന്നവരല്ല നാം. എങ്കിലും അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്ന് തോന്നുന്ന നിമിഷങ്ങളുമുണ്ട്. പ്രത്യേകിച്ചും പ്രധാനപ്പെട്ട ചില ഫോൺ കോളുകൾ കിട്ടുമ്പോൾ. കോൾ ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരിക്കും റെക്കോർഡ് ചെയ്യുന്ന കാര്യം ഓർക്കുന്നത്. എന്നാൽ ഈ ഓപ്ഷൻ നേരത്തെ സെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ റെക്കോർഡിങ് സാധിക്കുകയും ഇല്ല. ചിലർ കോൾ ചെയ്യാൻ കൂടുതലായും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ആകാം. നിലവിൽ പക്ഷെ കോൾ റെക്കോർഡിങ് ഓപ്ഷൻ വാട്സ്ആപ്പിൽ ലഭ്യമല്ല. ഇത് കാരണം തേർഡ് പാർട്ടി റെക്കോർഡിങ് ആപ്പുകളെ ആശ്രയിക്കേണ്ടിയും വരുന്നു. നിങ്ങളുടെ ഫോൺ കോളുകളും വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാൻ വിവിധ മാർഗങ്ങൾ ലഭ്യമാണ്. അവയെപ്പറ്റി വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

 

ഇൻ ബിൽറ്റ് റെക്കോർഡറുകൾ

ഇൻ ബിൽറ്റ് റെക്കോർഡറുകൾ

ചില സ്‌മാർട്ട്‌ഫോണുകളിൽ കോൾ റെക്കോർഡിങ് ഫീച്ചർ ഇൻ ബിൽറ്റ് ആയി തന്നെ കാണാവുന്നതാണ്. അതിനാൽ തന്നെ ഒരു തേർഡ് പാർട്ടി ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നില്ല. ഇത് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. വൺപ്ലസിന്റെ നേറ്റീവ് ഫോൺ ആപ്പിൽ തന്നെ കോൾ റെക്കോർഡിങ് ഫീച്ചർ കാണാവുന്നതാണ്. ആപ്പിലെ സെറ്റിങ്സ് സെക്ഷനിൽ നിന്നും കോൾ റെക്കോർഡിങ് ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ കോളും പ്രത്യേകം പ്രത്യേകം റെക്കോർഡ് ചെയ്യാൻ താത്പര്യം ഇല്ലെങ്കിൽ ഓട്ടോ റെക്കോർഡിങ് ചെയ്യാനും ഓപ്ഷൻ ഉണ്ട്. റെക്കോർഡ് ചെയ്യുന്ന സമയത്ത് കോളിന്റെ മറു വശത്ത് ഉള്ള ആളിന് അറിയാൻ കഴിയില്ല. എല്ലാ കോളുകളും റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് "ഓട്ടോ റെക്കോർഡിങ് റേഞ്ച്" സെക്ഷന് കീഴിലുള്ള "സ്പെസിഫിക് റെക്കോർഡിങ് പേജ്" തിരഞ്ഞെടുക്കാം. തുടർന്ന് നിങ്ങൾക്ക് റെക്കോർഡ് ചെയ്യേണ്ട കോൺടാക്റ്റുകൾ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ " അൺനോൺ കോളേഴ്സ്" ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ 13000 രൂപയിൽ താഴെ വിലയിൽ വാങ്ങാംഈ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ആമസോണിലൂടെ 13000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

സാംസങ്
 

സാംസങ് ഉപയോക്താക്കൾക്ക് കമ്പനിയുടെ നേറ്റീവ് ഫോൺ ആപ്പ് ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഗാലക്സി സ്‌മാർട്ട്‌ഫോണിൽ ഫോൺ ആപ്പ് തുറക്കുക, മൂന്ന് ഡോട്ടുകളുള്ള ബട്ടണിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക, തുടർന്ന് "റെക്കോർഡ് കോൾസ്" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ശേഷം "ഓട്ടോ റെക്കോർഡ് കോൾസ്" ഓൺ ആക്കുക.

ഗൂഗിൾ ഫോൺ ആപ്പ് വഴി

ഗൂഗിൾ ഫോൺ ആപ്പ് വഴി

കോൾ റെക്കോർഡിങ് ഫീച്ചർ നൽകാത്ത ഫോണുകൾ ഉപയോഗിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് നോക്കാം. യൂസേഴ്സിന് പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിളിന്റെ ഫോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. അത് തുറന്ന് മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ( ഹാംബർഗർ ഐക്കണിൽ ) ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്ങ്സിൽ നിന്നും കോൾ റെക്കോർഡിങ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം ഓൾവെയ്സ് റെക്കോർഡ് ഓപ്ഷനിൽ നിന്നും നമ്പർ സെലക്റ്റ് ചെയ്ത് ഓൾവെയ്സ് റെക്കോർഡ് ഫീച്ചർ ഓണാക്കുക. നിങ്ങളുടെ മുൻഗണനകൾക്കനുസരിച്ച് നിങ്ങൾക്ക് എല്ലായ്പ്പോഴും മാറ്റങ്ങൾ വരുത്താനും കഴിയും.

കുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നുകുറഞ്ഞ വിലയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി 10എ, റെഡ്മി 10സി ഫോണുകൾ വരുന്നു

കോൾ റെക്കോർഡിങ്

എന്നിരുന്നാലും, ചില കണ്ടീഷനുകളും ഉണ്ട്. നിങ്ങളുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഡിവൈസ് ആൻഡ്രോയിഡ് 9 അല്ലെങ്കിൽ അതിലും പുതിയ പതിപ്പുകൾ സപ്പോർട്ട് ചെയ്യുന്നതായിരിക്കണം. കോൾ റെക്കോർഡിങ് നിയമപരമായി അനുവദനീയമായ ഒരു രാജ്യത്തോ പ്രദേശത്തോ ഉപയോക്താവ് ഉണ്ടായിരിക്കണമെന്നും ഗൂഗിൾ പറയുന്നു. കോൾ റെക്കോർഡിങ് എല്ലായിടത്തും ലഭ്യമല്ല. നിങ്ങളുടെ രാജ്യത്തെയോ പ്രദേശത്തെയോ അടിസ്ഥാനമാക്കി സവിശേഷതകൾ വ്യത്യാസപ്പെടുന്നു. വിഷമിക്കേണ്ട, ഇത് ഇന്ത്യയിൽ ലഭ്യമാണ്, എന്നാൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ദൃശ്യമായേക്കില്ല. കൂടാതെ, ഡിവൈസും നെറ്റ്വർക്ക് കാരിയറും ഈ ഫീച്ചറിനെ പിന്തുണയ്ക്കേണ്ടതുമുണ്ട്.കോൾ ആരംഭിക്കുന്നതിന് മുമ്പ്, കോൾ റെക്കോർഡ് ചെയ്‌തതായി മറുവശത്തുള്ളവരെ അറിയിക്കുമെന്ന് ഗൂഗിൾ പറയുന്നു.

തേർഡ് പാർട്ടി ആപ്പുകൾ

തേർഡ് പാർട്ടി ആപ്പുകൾ

ഈ രണ്ട് രീതികളും നിങ്ങൾക്ക് ശരിയാകുന്നില്ലെങ്കിൽ, സ്റ്റോറിൽ നിന്നും ഒരു തേർഡ് പാർട്ടി കോൾ റെക്കോർഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സാധാരണ ഫോൺ കോളുകളും വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാൻ കഴിയുന്ന നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. "ക്യൂബ് എസിആർ" പോലെയുള്ള ആപ്പുകൾക്ക് ഓട്ടോമാറ്റിക്കായി റെക്കോർഡിങ് സെറ്റ് ചെയ്യാനും ചില കോളർമാരെ ഒഴിവാക്കാനും കഴിയും. കോൾ റെക്കോർഡിങ് മാന്വലി ഓൺ ആക്കാനുള്ള ഓപ്ഷനും ക്യൂബ് എസിആറിൽ ലഭ്യമാണ്. നിങ്ങൾക്ക് ഒരു കോൾ ലഭിക്കുമ്പോഴെല്ലാം ആപ്പ് ഒരു കോൾ റെക്കോർഡിങ് വിജറ്റ് പ്രദർശിപ്പിക്കും. ഫോണിന്റെ സെറ്റിങ്സ് സെക്ഷനിൽ നിങ്ങൾക്ക് ഈ ആപ്പിനുള്ള പെർമിഷനുകൾ പരിശോധിക്കാവുന്നതാണ്.

വോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യംവോഡാഫോൺ ഐഡിയ ഇനിയും റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയേക്കും, നഷ്ടം നികത്തുക ലക്ഷ്യം

പ്രൈവസി

ഇതിന് പുറമെ, ആൻഡ്രോയിഡ് 12 ഉപയോക്താക്കൾക്ക് ആപ്പുകളുടെ പെർമിഷൻ ഉപയോഗം പരിശോധിക്കാനും കഴിയും. ഏതെങ്കിലും ആപ്പ് പെർമിഷനുകൾ ദുരുപയോഗം ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഉപയോക്താക്കൾക്ക് മനസിലാക്കാൻ കഴിയുന്നു. ആൻഡ്രോയിഡ് 12നൊപ്പം ഗൂഗിൾ അവതരിപ്പിച്ച പ്രൈവസി ഡാഷ്ബോർഡിൽ ഇതെല്ലാം പരിശോധിക്കാവുന്നതാണ്. ഒരു തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കുമ്പോൾ ഉപയോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ്, ഡെവലപ്പറുടെ പേര്, റിവ്യൂസ്, പ്രൈവസി പോളിസി, മറ്റ് വിശദാംശങ്ങൾ എന്നിവ രണ്ട് തവണ പരിശോധിക്കുക. ശേഷം ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുക. ആപ്പ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ പെർമിഷനുകൾ മാത്രം നൽകുവാനും ശ്രദ്ധിക്കുക. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് കോളുകൾ റെക്കോർഡ് ചെയ്യാൻ താത്പര്യം ഇല്ലെങ്കിൽ, ഒരു സാധാരണ ഫോൺ കോൾ അല്ലെങ്കിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ നിങ്ങൾക്ക് ഒരു സെക്കൻഡറി സ്മാർട്ട്‌ഫോണോ മറ്റേതെങ്കിലും ഡിവൈസോ ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
We are not the ones who constantly keep call recording apps on the phone. But there are moments when it seems as if it had been done. Especially when you get some important phone calls.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X