ഗൂഗിൾ മീറ്റിൽ വീഡിയോ കോളിങ്ങിനിടെ നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് മാറ്റാം; അറിയേണ്ടതെല്ലാം

|

ഇപ്പോൾ വര്‍ക്ക് ഫ്രം ഹോം ആയതിനാൽ വീഡിയോ കോണ്‍ഫറസിംഗ് പ്ലാറ്റ്‌ഫോമുകളായ സൂം, ഗൂഗിള്‍ മീറ്റ് (Google Meet) എന്നിവയാണ് ഓൺലൈൻ മീറ്റിംഗിനും കോൺഫറൻസിങിനും മറ്റും കൂടുതലായി ഉപയോഗിച്ചുവരുന്നത്. ഗൂഗിൾ മീറ്റിന്റെ ഈ പുതിയ സവിശേഷത ഉപയോക്താക്കൾക്ക് വീഡിയോ കോളുകൾ ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ ലഭ്യമാക്കുന്നു. മാസങ്ങൾക്ക് മുമ്പ് സൂം പോലുള്ള വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകൾക്ക് ഈ സവിശേഷത ഇതിനകം തന്നെ ലഭ്യമായിരുന്നു. ഓഫീസ് സ്‌പെയ്‌സുകൾ, ലാൻഡ്‌സ്‌കേപ്പുകൾ, ബാക്ക്‌ട്രോപ്പുകൾ എന്നിവ ബാക്ക്‌ഗ്രൗണ്ടായി സജ്ജമാക്കാൻ കഴിയുന്ന നിരവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൊവിഡ് കാരണം ഓഫീസില്‍ ജോലി ചെയ്യുന്നവരില്‍ പലരും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

ഗൂഗിൾ മീറ്റ്
 

ഗൂഗിൾ മീറ്റ് വഴി വീഡിയോ കോള്‍ ചെയ്യുമ്പോൾ വ്യത്യസ്തമായ ബാക്ക്ഗ്രൗണ്ട് ടെംപ്ലെയ്റ്റുകള്‍ സജ്ജീകരിക്കാവുന്ന സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. വിവിധ ബാക്ക്ഗ്രൗണ്ടുകള്‍ വീഡിയോ കോള്‍ ആരംഭിക്കുന്നതിന് മുൻപായി ക്രമീകരിക്കാവുന്നതാണ്. എല്ലാത്തിനുംപുറമെ, നിങ്ങളുടെ സ്വന്തം ചിത്രവും ഇതിൽ ബാക്ക്ഗ്രൗണ്ടായി ക്രമീകരിക്കാവുന്നതാണ്.

ബാക്ക്ഗ്രൗണ്ട് ബ്ലർ ഓപ്ഷൻ

വീട്ടിൽ നിന്ന് ജോലിചെയ്യുന്ന അവസ്ഥ കുറഞ്ഞത് കുറച്ച് മാസമെങ്കിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വീഡിയോ കോൺഫറൻസിംഗ് അപ്ലിക്കേഷനുകളിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇഷ്‌ടാനുസൃത ബാക്ക്ഗ്രൗണ്ട് സവിശേഷത. ഒരു ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കാ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ ബാക്ക്ഗ്രൗണ്ട് ബ്ലർ ഓപ്ഷനും ഗൂഗിൾ മീറ്റിൽ ലഭ്യമാണ്. നിലവിൽ, ഡെസ്‌ക്ടോപ്പ്, ലാപ്‌ടോപ്പ് വഴി ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഗോപ്രോ ഹീറോ9 ബ്ലാക്ക് ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ

ഗൂഗിൾ മീറ്റിൽ ഇഷ്‌ടാനുസൃത ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കുന്നതെങ്ങനെ ?

ഗൂഗിൾ മീറ്റിൽ ഇഷ്‌ടാനുസൃത ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കുന്നതെങ്ങനെ ?

1. ഗൂഗിള്‍ മീറ്റ് തുറന്ന് 'സെലക്ട് എ മീറ്റിംഗ്' തിരഞ്ഞെടുത്ത ശേഷം ചേഞ്ച് ബാക്ക്ഗ്രൗണ്ട് ക്ലിക്ക് ചെയ്ത ശേഷം നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് മീറ്റിംഗിൽ ജോയിൻ ചെയ്യാവുന്നതാണ്.

2. ഒരു വീഡിയോ കോളിനിടെയാണ് ബാക്ക്ഗ്രൗണ്ട് മാറ്റേണ്ടതെങ്കില്‍ താഴെ വലത് കോണിലുള്ള മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്ത് ബാക്ക്ഗ്രൗണ്ട് ചേഞ്ച് ചെയ്യാവുന്നതാണ്. വീഡിയോ ഓഫ് ചെയ്തിരിക്കുകയാണെങ്കില്‍ ഈ സമയത്ത് വീഡിയോ തനിയെ ഓണ്‍ ആകുന്നതാണ്.

3. മുന്‍കൂട്ടി അപ്ലോഡ് ചെയ്ത ഒരു ബാക്ക്ഗ്രൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിനായി ടെംപ്ലെയ്റ്റ് ലിസ്റ്റ് ഓപ്ഷനുകളില്‍ നിന്നും തിരഞ്ഞെടുക്കുവാൻ സാധിക്കും. ബാക്ക്ഗ്രൗണ്ടിനായി നിങ്ങളുടെ സ്വന്തം ചിത്രം അപ്ലോഡ് ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ആഡ് ബട്ടണ്‍ അമർത്തി ചിത്രം തിരഞ്ഞെടുക്കാവുന്നതാണ്.

ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

 കസ്റ്റം ബാക്ക്ഗ്രൗണ്ട് സംവിധാനം
 

ഗൂഗിള്‍ മീറ്റില്‍ മാത്രമല്ല ഗൂഗിള്‍ മീറ്റ് എസന്‍ഷ്യല്‍സ്, ബിസിനസ് സ്റ്റാര്‍ട്ടര്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ബിസിനസ് പ്ലസ്, എന്റര്‍പ്രൈസ് എസന്‍ഷ്യല്‍സ്, എന്റര്‍പ്രൈസ് സ്റ്റാന്‍ഡേര്‍ഡ്, എന്റര്‍പ്രൈസ് പ്ലസ്, എന്റര്‍പ്രൈസ് ഫോര്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് കസ്റ്റം ബാക്ക്ഗ്രൗണ്ട് സംവിധാനം ഗൂഗിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ, ഈ സവിശേഷത മാക്ക്, വിൻഡോസ്, ക്രോം ഒഎസ് എന്നിവയ്‌ക്കായി ലഭ്യമാകും. ഇത് പിന്നീട് ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഈ വർഷാവസാനം, ഒരു പ്രത്യേക ഓർഗനൈസേഷൻ യൂണിറ്റിലെ പങ്കാളികൾക്ക് ബാക്ക്ഗ്രൗണ്ട് മാറ്റാൻ കഴിയുമോ ഇല്ലയോ എന്ന് നിയന്ത്രിക്കാൻ അഡ്‌മിനെ അനുവദിക്കുന്ന ഒരു സവിശേഷതയും ഗൂഗിൾ ഇതിൽ അവതരിപ്പിക്കും.

Most Read Articles
Best Mobiles in India

English summary
The new feature of Google Meet will allow its users to choose custom backgrounds during calls or to choose from existing ones. This functionality was already available months ago on video-conferencing apps such as Zoom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X