നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണിൽ ഗൂഗിൾ പ്ലേയ് സ്റ്റോർ എങ്ങനെ ലോക്കുചെയ്യാം ?

|

സ്മാർട്ട്‌ഫോണുകളിലെ പ്രധാന ഡ്രൈവിംഗ് ഫേംവെയറായി ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം മാറി കഴിഞ്ഞു. ആപ്പിളിന് പുറമെ മറ്റ് പ്രമുഖ ടെക് ബ്രാൻഡുകളും അവരുടെ സ്മാർട്ട്‌ഫോണുകളുടെ മികച്ച പ്രവർത്തനത്തിനായി ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുത്തു. പുതിയ സവിശേഷതകൾ ചേർത്തുകൊണ്ട് ഈ ഗൂഗിൾ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നു. അടുത്തിടെയായി ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചേർത്ത ഉപയോഗപ്രദമായ സവിശേഷതകളിൽ ഡാർക്ക് മോഡ്, ജെസ്റ്റർ അടിസ്ഥാനമാക്കിയുള്ള നാവിഗേഷൻ, ഡിജിറ്റൽ ക്ഷമത എന്നിവ ഉൾപ്പെടുന്നു.

 

ഗൂഗിൾ പ്ലേയ് സ്റ്റോർ

ആൻഡ്രോയിഡ് അപ്ലിക്കേഷനുകളുടെ വിപണന കേന്ദ്രമായി പ്രവർത്തിക്കുന്ന പ്ലേയ് സ്റ്റോർ അപ്ലിക്കേഷനും ഗൂഗിൾ സംയോജിപ്പിച്ചു. നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് ഏതെങ്കിലും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ ഗൂഗിൾ പ്ലേയ് സ്റ്റോർ ഉപയോഗപ്പെടുത്തേണ്ടതായി വരുന്നു. യുഐ നന്നായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ ഡൗൺലോഡ് വലിപ്പം, റേറ്റിംഗുകൾ, ഉപയോക്തൃ അവലോകനങ്ങൾ എന്നിവ പോലുള്ള അപ്ലിക്കേഷൻ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാനാകും. പുതിയതായി അവതരിപ്പിച്ച അപ്ലിക്കേഷൻറെ ആധികാരികത തീരുമാനിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

എക.കെയർ അപ്ലിക്കേഷനിൽ കോവിഡ്-19 വാക്സിൻ സ്ലോട്ടുകൾ എങ്ങനെ ബുക്ക് ചെയ്യാം?എക.കെയർ അപ്ലിക്കേഷനിൽ കോവിഡ്-19 വാക്സിൻ സ്ലോട്ടുകൾ എങ്ങനെ ബുക്ക് ചെയ്യാം?

നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണിൽ ഗൂഗിൾ പ്ലേയ് സ്റ്റോർ എങ്ങനെ ലോക്കുചെയ്യാം ?
 

എല്ലാ വിഭാഗം അപ്ലിക്കേഷനുകൾക്കുമായുള്ള ഒരു പ്ലാറ്റ്‌ഫോമാണ് ഗൂഗിൾ പ്ലേയ് സ്റ്റോർ. സോഷ്യൽ മീഡിയ മുതൽ ജീവിതശൈലി, ഗെയിമിംഗ് വരെ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകൾ ഇതിൽ നിന്നും ലഭിക്കും. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത 18+ വയസിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകളും ഉണ്ട്. എന്നാൽ, 18+ മുകളിലുള്ളവർക്ക് മാത്രം എന്നുള്ള മുന്നറിയിപ്പ് നൽകിയിട്ടും എല്ലാവർക്കും ഏത് അപ്ലിക്കേഷനും ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും. നിങ്ങളുടെ കുട്ടി സ്മാർട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഏറ്റവും വലിയ ആശങ്ക ഇതാണെങ്കിൽ, ഈ അപ്ലിക്കേഷനുകൾ ആക്‌സസ്സ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ കഴിയാത്തവിധം ഒരു ലോക്ക് ക്രമീകരിക്കുവാൻ സാധിക്കും. 'രക്ഷാകർതൃ നിയന്ത്രണങ്ങൾ' (Parental Control) സജ്ജമാക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. ഇത് എങ്ങനെ സജ്ജീകരിക്കാമെന്ന് നമുക്ക് നോക്കാം.

ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ സൗജന്യമായി നേടാം?ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ സൗജന്യമായി നേടാം?

ഗൂഗിൾ പ്ലേയ് സ്റ്റോറിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ എങ്ങനെ ക്രമീകരിക്കാം?

ഗൂഗിൾ പ്ലേയ് സ്റ്റോറിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ എങ്ങനെ ക്രമീകരിക്കാം?

  • ഘട്ടം 1: രക്ഷാകർതൃ നിയന്ത്രണങ്ങൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്ന സ്മാർട്ട്‌ഫോണിലെ ഗൂഗിൾ പ്ലേയ് സ്റ്റോർ അപ്ലിക്കേഷനിലേക്ക് പോകുക.
  • ഘട്ടം 2: മുകളിൽ ഇടത് കോണിൽ കാണുന്ന മെനു ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: ഇപ്പോൾ സെറ്റിങ്‌സ് ടാബ് തുറക്കുക.
  • ഘട്ടം 4: "Parental Control" ഓപ്ഷൻ തിരഞ്ഞെടുത്ത് ഈ സെറ്റിങ്സിൽ ടോഗിൾ ചെയ്യുക.
  • ഘട്ടം 5: ടോഗിൾ ടാബിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ, നിങ്ങളോട് ഒരു സെക്യൂരിറ്റി പിൻ സജ്ജമാക്കാൻ ആവശ്യപ്പെടും. നിങ്ങളുടെ കുട്ടിക്ക് എളുപ്പത്തിൽ ചിന്തിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ ഒരു പിൻ നൽകുക.
  • ഘട്ടം 6: നിങ്ങൾക്ക് അപ്ലിക്കേഷനുകളിലും, സിനിമകളികളിലും, ഗെയിമുകളിലും ഇതുപോലെ സെക്യൂരിറ്റി പിൻ സജ്ജമാക്കാൻ കഴിയും.
  • നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണിൽ ഗൂഗിൾ പ്ലേയ് സ്റ്റോർ ലോക്ക് ചെയ്യ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യകിച്ചും, നിങ്ങളുടെ വീട്ടിൽ സ്മാർട്ഫോൺ എടുത്ത് കളിക്കുന്ന ഒരു കുട്ടിയുണ്ടെങ്കിൽ. അറിഞ്ഞുകൂടാതെ ഗൂഗിൾ പ്ലേയ്‌ സ്റ്റോറിൽ കയറി കൈകാര്യം ചെയ്യുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അതൊഴിവാക്കാൻ ഗൂഗിൾ പ്ലേയ് സ്റ്റോർ ലോക്ക് ചെയ്യ്ത് സൂക്ഷിക്കുക.

Most Read Articles
Best Mobiles in India

English summary
Google has also integrated the Play Store app, which acts as an app store for Android devices. You must go to the Google Play Store in order to install any app on your smartphone. The user interface is well-designed, and you can check app details like download size, ratings, and user reviews.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X