ഫോണിലെ സ്റ്റോറേജ് സ്പേസ് നിറയുന്നുവോ; പരിഹാരം ഇതാ

|

ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും സ്മാർട്ട്ഫോണുകൾക്ക് 64 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ ഫോൺ സ്റ്റോറേജ് നിറയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറില്ല. എന്നിരുന്നാലും ഫോൺ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുമുണ്ട്. സ്മാർട്ട്ഫോണുകളുടെ സുഗമമായുള്ള പ്രവർത്തനം ഉറപ്പ് വരുത്താൻ ഫോണിൽ സ്റ്റോറേജ് സ്പേസ് ഒഴിച്ചിടുക പ്രധാനവുമാണ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കിയിടാൻ ചില മാർഗങ്ങൾ ഉണ്ട്. അവയേക്കുറിച്ച് അറിയാൻ താഴേക്ക് വായിക്കുക.

 

ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ സംരക്ഷിക്കുക

ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ സംരക്ഷിക്കുക

ഫോട്ടോകളും വീഡിയോകളും നിങ്ങളുടെ ഫോണിലെ ഏറ്റവും കൂടുതൽ സ്പേസ് ഉപയോഗിക്കുന്ന ഫയലുകളാണ്. ഇത്തരം ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസ് പോലുള്ള ക്ലൗഡ് സ്‌റ്റോറേജ് സേവനങ്ങൾ ഉപയോഗിച്ച് ഓൺലൈനിൽ സൂക്ഷിക്കാൻ ശ്രമിക്കുക. എല്ലാ ഗൂഗിൾ അക്കൗണ്ടുകളിലും 15 ജിബി സൗജന്യ സ്റ്റോറേജ് ലഭ്യമാണ്. ഒരിക്കൽ ഇങ്ങനെ സൂക്ഷിച്ച ഫോട്ടോകളും വീഡിയോകളും സ്മാർട്ട്ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാനും മറക്കരുത്. വെഫൈയുടെയോ മൊബൈൽ ഡാറ്റയുടെയോ സഹായത്തോടെ ഇങ്ങനെ ബാക്കപ്പ് ചെയ്ത ഫയലുകൾ കാണാനും കഴിയും.

700 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ700 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ബിഎസ്എൻഎൽ എന്നിവയുടെ കിടിലൻ ബ്രോഡ്ബാന്റ് പ്ലാനുകൾ

ഓൺലൈൻ സ്റ്റോറേജ് സേവനങ്ങളുമായി ഡിവൈസ് ലിങ്ക് ചെയ്യുക

ഓൺലൈൻ സ്റ്റോറേജ് സേവനങ്ങളുമായി ഡിവൈസ് ലിങ്ക് ചെയ്യുക

നമ്മിൽ ഭൂരിഭാഗം പേരും ഔദ്യോഗിക കാര്യങ്ങൾക്ക് പോലും നമ്മുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാറുണ്ട്. നമ്മുടെ ഫോണുകൾ നമ്മുടെ കമ്പ്യൂട്ടറുകളായി മാറിയിരിക്കുന്നു. പല ഓഫീസ് ഫയലുകളും മറ്റ് മീഡിയകളും നമ്മൾ ഫോണിൽ ആക്‌സസ് ചെയ്യാറുമുണ്ട്. പലപ്പോഴും ഇത്തരം ഫയലുകൾ ഫോൺ സ്റ്റോറേജിൽ അനാവശ്യമായി കുന്നുകൂടും. ഇത് ഒഴിവാക്കാൻ ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ് പോലെയുള്ള ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് നിങ്ങളുടെ അക്കൗണ്ടും ഡിവൈസും ലിങ്ക് ചെയ്യുക.

ഡൗൺലോഡ് ചെയ്‌ത സിനിമകളും സംഗീതവും പതിവായി നീക്കം ചെയ്യുക
 

ഡൗൺലോഡ് ചെയ്‌ത സിനിമകളും സംഗീതവും പതിവായി നീക്കം ചെയ്യുക

ഇന്നത്തെ കാലത്ത് സിനിമകളും സംഗീതവും ഒന്നും സ്മാർട്ട്ഫോണുകളിൽ സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല. എത് പാട്ടും സിനിമയും ഓൺലൈനിൽ എപ്പോഴും ലഭ്യമാണ്. പിന്നെന്തിന് അവ ഡൌൺലോഡ് ചെയ്ത് നമ്മുടെ ഫോണിലെ സ്റ്റോറേജ് കളയണം? ഇനി ഡൌൺലോഡ് ചെയ്തു എന്ന് തന്നെയിരിക്കട്ടെ. ആവശ്യം കഴിഞ്ഞാൽ സിനിമകളും പാട്ടുകളും മറ്റ് മീഡിയ ഫയലുകളും ഡിലീറ്റ് ചെയ്തെന്ന് ഉറപ്പാക്കുക.

ജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻ

ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

നിങ്ങൾ അധികം ഉപയോഗിക്കാത്ത ആപ്പുകൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യുക. കാരണം, നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആപ്പ് പിന്നീട് വീണ്ടും ഡൗൺലോഡ് ചെയ്യാവുന്നതേയുള്ളൂ. ഇനി പണം നൽകി സബ്സ്ക്രൈബ് ചെയ്ത ആപ്പുകളാണെന്നിരിക്കട്ടെ. അവയും ആവശ്യാനുസരണം വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. കാരണം ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ആപ്പ് സബ്സ്ക്രിപ്ഷൻ ഇല്ലാതെയാകില് എന്നതാണ്.

ആപ്പുകളുടെ കാഷെയും ഡാറ്റയും ക്ലിയർ ചെയ്യുക

ആപ്പുകളുടെ കാഷെയും ഡാറ്റയും ക്ലിയർ ചെയ്യുക

പലപ്പോഴും ഫോണുകൾ ഹാങ്ങാവുന്നതിന് പ്രധാന കാരണം ആപ്പുകളിൽ കാഷെ ഫയലുകൾ അടിഞ്ഞ് കൂടുന്നത്. നിങ്ങളുടെ ഫോണിലെ സെറ്റിങ്സ് വഴി നിങ്ങൾക്ക് സാധാരണയായി ഒരു ആപ്പിന്റെ കാഷെയും ഡാറ്റയും ക്ലിയർ ചെയ്യാൻ കഴിയും. ഇത് ടെംപററി ഡാറ്റ ഇല്ലാതാക്കുന്നു. സ്മാർട്ട്ഫോണുകളുടെ കമ്പനി, മോഡൽ, ഒഎസ് എന്നിവയെയൊക്കെ ആശ്രയിച്ച് ഈ സെറ്റിങ്സിൽ വ്യത്യാസങ്ങൾ ഉണ്ടാവും. ഒപ്പം ഫോണിലെ വെബ് ബ്രൌസറുകളിലെ കാഷെ ഫയലുകൾ ക്ലിയർ ചെയ്യുന്നതും ഫോണിന്റെ സ്റ്റോറേജ് സ്പേസ് ഫ്രീ ആക്കാൻ സഹായിക്കും.

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?

വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ സേവ് ആകുന്നത്

വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിൽ സേവ് ആകുന്നത്

വർഷങ്ങളായി, വാട്സ്ആപ്പ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നാമെല്ലാവരും വാട്സ്ആപ്പിൽ ഫോട്ടോകളും വീഡിയോകളും മറ്റ് മീഡിയകളും പോലെയുള്ള ഫയലുകൾ സ്വീകരിക്കുകയും പങ്കിടുകയും ചെയ്യുന്നു. ഫോണിന്റെ ഗാലറിയിൽ ഇവ സൂക്ഷിക്കുന്നത് സ്റ്റോറേജ് സ്പേസ് ഇല്ലാതാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. വാട്സ്ആപ്പിൽ നിന്നും ഫയലുകൾ ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുക.

ഡിഫോൾട്ട് ആപ്പുകളുടെ സ്റ്റോറേജ് സെറ്റിങ്സ് പരിശോധിക്കുക

ഡിഫോൾട്ട് ആപ്പുകളുടെ സ്റ്റോറേജ് സെറ്റിങ്സ് പരിശോധിക്കുക

ഡിഫോൾട്ട് ആപ്പുകളുടെ സ്റ്റോറേജ് സെറ്റിങ്സ് പരിശോധിക്കുക. ഈ ആപ്പുകൾ ഡിഫോൾട്ടായതിനാൽ അവയ്ക്ക് നിങ്ങളുടെ ഡിവൈസിലെ സ്റ്റോറേജിലേക്ക് എല്ലാ അനുമതികളും ഉണ്ടായിരിക്കും. ഒന്നുകിൽ നിങ്ങൾ ഈ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ശരിയായ സ്റ്റോറേജ് ക്രമീകരണം സജ്ജമാക്കുകയോ ചെയ്യുക. ഉദാഹരണത്തിന്, സാംസങ്ങിന്റെ മുൻനിര ഗാലക്‌സി സീരീസ് ഫോണുകളിൽ മൈക്രോസോഫ്റ്റ് ആപ്പുകൾ ഡിഫോൾട്ടായി ഉണ്ടാകാറുണ്ട്.

ആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണംആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണം

ഗൂഗിൾ ഫയലുകൾ ഉപയോഗിക്കുക

ഗൂഗിൾ ഫയലുകൾ ഉപയോഗിക്കുക

ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ ഒരു ഫയൽ മാനേജ്‌മെന്റ് ആപ്പാണ് ഗൂഗിൾ ഫയൽസ്. ജങ്ക് ഫയലുകളും കാഷെയും വൃത്തിയാക്കി സ്റ്റോറേജ് സ്പേസ് സൃഷ്‌ടിക്കുക, ക്ലീനിങ് ശുപാർശകൾ നൽകുക, സെർച്ചിങും ലളിതമായ ബ്രൗസിങും ഉപയോഗിച്ച് ഫയലുകൾ വേഗത്തിൽ കണ്ടെത്തുക, ഡാറ്റ ഇല്ലാതെ പോലും ഫയലുകൾ മറ്റുള്ളവരുമായി ഓഫ്‌ലൈനിൽ പങ്കിടുക, കൂടാതെ ഫയലുകൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക തുടങ്ങിയ വിവിധ തരം ഫീച്ചറുകൾ ഉള്ള ഗൂഗിൾ ഫയൽസ് ഉപയോഗിക്കുന്നതും സ്റ്റോറേജ് സ്പേസിന്റെ മികച്ച ഉപയോഗത്തിന് നല്ലതാണ്.

Most Read Articles
Best Mobiles in India

English summary
Most of the smartphones that are being launched now have a storage capacity of 64GB. It is also important to free up storage space on the phone to ensure the smooth operation of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X