Just In
- 1 hr ago
ജിമെയിൽ പാസ്വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
- 1 hr ago
മാംഗാ പ്രേമികൾക്കായി റിയൽമി ജിടി നിയോ 3യുടെ നരൂട്ടോ എഡിഷൻ
- 3 hrs ago
അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
- 4 hrs ago
ഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെ
Don't Miss
- Movies
മികച്ച നടിയായി രേവതി; എല്ലാവരും ഒന്നിച്ച് നിന്നത് കൊണ്ടാണ് ഇത് സാധ്യമായതെന്നും നടി
- News
നടിയെ ആക്രമിച്ച കേസ്: 'അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ല'- പികെ ശ്രീമതി
- Finance
കിട്ടിയ അവസരം ജുന്‍ജുന്‍വാല മുതലാക്കി; 7 വര്‍ഷം മുറുക്കെപ്പിടിച്ച ഓഹരിയില്‍ നിന്നും 'തലയൂരി'
- Lifestyle
ഏത് വരണ്ട ചര്‍മ്മത്തിനും പെട്ടെന്ന് പരിഹാരം നല്‍കും പൊടിക്കൈ
- Sports
'രണ്ട് വൈഡ് എറിഞ്ഞു', ധോണി അടുത്തേക്ക് വന്നു, അനുഭവം പങ്കുവെച്ച് ത്രോഡൗണിസ്റ്റ്
- Automobiles
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
ബൂസ്റ്റർ വാക്സിന്റെ പേരിലും തട്ടിപ്പ്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
കൊവിഡ് മഹാമാരി ഒരിക്കൽ കൂടി ശക്തിപ്രാപിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. രോഗികളുടെ എണ്ണവും മരണവും നിയന്ത്രണങ്ങളും എല്ലാം വീണ്ടും കൂടി വരുന്നു. ദുരന്ത കാലത്തെ അതിജീവിക്കാൻ മനുഷ്യൻ കഷ്ടപ്പെടുന്ന സമയത്തും കൊവിഡിന്റെ പേരിലുള്ള തട്ടിപ്പുകളും കൂടി വരികയാണ്. കൊവിഡിന്റെ പേരിൽ പല വിധ തട്ടിപ്പുകളും ആയിട്ടാണ് സൈബർ കുറ്റവാളികൾ സജീവമാകുന്നത്. അക്കൂട്ടത്തിലെ ഏറ്റവും പുതിയ തട്ടിപ്പുകളിൽ ഒന്നാണ് കൊവിഡ് ബൂസ്റ്റർ സ്കാം. ഒമിക്രോൺ ആശങ്ക കണക്കിലെടുത്ത് ആരംഭിച്ച ബൂസ്റ്റർ ഡോസ് വാക്സിനേഷന്റെ പേരിലാണ് തട്ടിപ്പ്.

കൊവിഡ് വൈറസിന്റെ അപകടകരമായ വേരിയന്റായ ഒമിക്രോൺ രാജ്യത്ത് ദ്രുതഗതിയിൽ വ്യാപിക്കുകയാണ്. പിന്നാലെ കൊവിഡ് കേസുകൾ കൂടാനും തുടങ്ങിയിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ 60 വയസിന് മുകളിലുള്ള പൗരന്മാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകാൻ തുടങ്ങിയത്. കേസുകൾ കുറയ്ക്കാൻ ഗവൺമെന്റ് മുൻകൈയെടുക്കുമ്പോൾ, തട്ടിപ്പുകൾക്ക് പുതിയ ആശയങ്ങളുമായി സ്കാമേഴ്സ് രംഗത്തെത്തുകയാണ്. കൊവിഡ് ബൂസ്റ്റർ ഡോസുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ തട്ടിപ്പ്. ആരോഗ്യ വകുപ്പ് അധികൃതർ എന്ന രീതിയിൽ ആളുകളെ വിളിച്ച് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സ്വന്തമാക്കുന്നതാണ് രീതി.
വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോയെന്ന് എളുപ്പം പരിശോധിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

കൊവിഡ് ബൂസ്റ്റർ ഷോട്ട് സ്കാം
നേരത്തെ പറഞ്ഞത് പോലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്കാമേഴ്സ് ആളുകളെ ബന്ധപ്പെടുന്നത്. കൂടുതലും പ്രായമായ ആളുകളാണ് തട്ടിപ്പിന് ഇരയാകുന്നത്. ( മുതിർന്ന പൌരന്മാർക്ക് മാത്രമാണ് ഇപ്പോൾ ബൂസ്റ്റർ ഡോസുകൾ അനുവദിക്കുന്നത്). തട്ടിപ്പുകാർ ആധികാരികമായി സംസാരിക്കുകയും രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു. പിന്നാലെ അഡ്രസ്, ഫോൺ നമ്പർ എന്നിവ മനസിലാക്കുന്നു. ചില സമയത്ത് വിളിക്കുന്ന ആൾ നേരത്തെ വാക്സിൻ എടുത്ത തീയതി അടക്കമുള്ള വിശദാംശങ്ങൾ പറഞ്ഞും തട്ടിപ്പുകാർ വിശ്വാസ്യത നേടുന്നു.

എല്ലാ വിവരങ്ങളും കരസ്ഥമാക്കിയ ശേഷം, ബൂസ്റ്റർ ഡോസ് എടുക്കാൻ താൽപ്പര്യമുണ്ടോ എന്നാരാഞ്ഞ് രണ്ടാമതും കോൾ വരും. സ്ലോട്ട് അടക്കം നൽകാമെന്നും വാഗ്ദാനം ചെയ്യുന്നു. സമ്മതം അറിയിച്ചാൽ വാക്സിനേഷൻ തീയതിയും സമയവും നൽകും. ശേഷം മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപിയും അയയ്ക്കും. ചില സന്ദർഭങ്ങളിൽ, ബുക്കിങ് പ്രോസസിൽ സഹായിക്കാൻ എന്ന് പറഞ്ഞ് എനിഡെസ്ക് പോലെയുള്ള ആപ്പുകൾ ഡൌൺലോഡ് ചെയ്യിപ്പിക്കുകയും ചെയ്യും. ( ഡിവൈസ് ദൂരത്തിരുന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന റിമോട്ട് കൺട്രോളിങ് ആപ്പുകൾ ആണിവ ).
രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള ഓക്സിമീറ്ററുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകൾ

ഇത്തരത്തിൽ യൂസേഴ്സിന്റെ ഡിവൈസിലേക്ക് വരുന്ന ഒടിപിയാണ് അക്കൌണ്ടിൽ നിന്നും പണം മോഷ്ടിക്കാൻ സ്കാമേഴ്സിനുള്ള പ്രധാന ആയുധം. നേരത്തെ പറഞ്ഞത് പോലെ ഫോണിൽ വരുന്ന ഒടിപി തട്ടിപ്പുകാർ ആവശ്യപ്പെടും. ഇത് അംഗീകരിച്ച് ഒടിപി കൈമാറിക്കഴിഞ്ഞാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം സ്കാമേഴ്സ് തട്ടിയെടുക്കും.

രാജ്യത്തെ ഗ്രാമീണ മേഖലകളിലാണ് ബൂസ്റ്റർ സ്കാം വ്യാപകമായിരിക്കുന്നത്. അതും വാക്സിൻ സ്ലോട്ട് ബുക്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഒന്നും അറിയാത്ത പ്രായമായവരെ ലക്ഷ്യമിട്ട്. വളരെ പരിമിതമായ സാങ്കേതിക അറിവുകൾ മാത്രമുള്ളതിനാൽ തട്ടിപ്പുകാർക്ക് ഇവരെ വളരെ എളുപ്പം പറ്റിക്കാൻ കഴിയുന്നു. ഒടിപിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇവർക്ക് അത്ര അറിവുണ്ടാകില്ല. ഇതും തട്ടിപ്പുകാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. എന്നാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാനും വിവിധ മാർഗങ്ങൾ ലഭ്യമാണ്. ഇത് എങ്ങനെയാണെന്ന് അറിയാൻ താഴേക്ക് വായിക്കുക.
ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന 35 യൂട്യൂബ് ചാനലുകൾ നിരോധിച്ചു

കൊവിഡ് സ്കാമുകളിൽ നിന്നും രക്ഷ നേടാം
കൊവിഡ് സ്ലോട്ട് ബുക്കിങിന്റെ പേരിൽ വരുന്ന സ്പാം കോളുകൾ, ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പ് എന്നിവയിൽ പെടാതിരിക്കാൻ ജാഗ്രത പുലർത്തിയാൽ മതി. ഇതിനായി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫോൺ കോളുകൾ വഴി വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ സർക്കാർ നൽകിയിട്ടില്ല എന്നതാണ്. വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള ഏക മാർഗം ഒന്നുകിൽ കോവിൻ പോർട്ടൽ അല്ലെങ്കിൽ ആരോഗ്യ സേതു ആപ്പ് എന്നിവ ഉപയോഗിക്കുക എന്നതാണ്.

നിങ്ങൾക്ക് ഇനി ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിലും പ്രശ്നം ഇല്ല. ഏതെങ്കിലും വാക്സിൻ കേന്ദ്രം സന്ദർശിച്ച് വാക്സിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഫോണിൽ ഒടിപിയോടൊപ്പം ലഭിക്കുന്ന മെസേജും കൃത്യമായി വായിച്ച് മനസിലാക്കുക. വരുന്നത് ഒരു സ്പാം കോളാണോ എന്ന് മനസിലാക്കാൻ സഹായിക്കുന്ന കോൾ ബ്ലോക്കർ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതും ആണ്.
ഒരു ആപ്പിൽ ഒന്നിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999