Just In
- 25 min ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 2 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 2 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 4 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022: 'നിലവിലെ ബൗളിങ് കരുത്ത് പോരാ', 2023ല്‍ പുതിയ പേസര്‍മാരെ വേണം, നാല് ടീമുകളിതാ
- Movies
'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!
- News
'എൽഡിഎഫ് 100 ആയാൽ എന്താ പ്രയോജനം? ബിജെപി സിംപിൾ ആണ്' - കുമ്മനം രാജശേഖരന് പറയുന്നു
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
- Lifestyle
തണ്ണിമത്തന് ചര്‍മ്മത്തിലെങ്കില്‍ വെളുപ്പും തിളക്കവും കൂടെപ്പോരും
- Finance
സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം
- Travel
അന്താരാഷ്ട്ര എവറസ്റ്റ് ദിനം: ചരിത്രത്തിലെ സാഹസിക ദിനങ്ങളിലൊന്ന്.. പരിചയപ്പെടാം
ലിങ്ക്ഡിനിൽ ശല്ല്യം ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതെങ്ങനെ?
പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോം ആണ് ലിങ്ക്ഡിൻ എന്ന് അറിയാല്ലോ. കമ്പനികളും ജോലി അന്വേഷിക്കുന്നവരും തുടങ്ങി വിവിധ മേഖലകളിലെ പ്രൊഫഷണലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ലിങ്ക്ഡിൻ. നമ്മുക്ക് ഇഷ്ടമുള്ള ബിസിനസ് പ്രൊഫഷണലുകളെ പിന്തുടരാനും ലിങ്ക്ഡിൻ സഹായിക്കുന്നു. ജോലിക്ക് അപേക്ഷിക്കുന്നതിനും പുതിയ പുതിയ ജോബ് ഓപ്പണിങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനോ ഒക്കെ വേണ്ടിയാണ് ആണ് നമ്മളില്‍ ബഹുഭൂരിപക്ഷവും ലിങ്ക്ഡിന്‍ സന്ദര്‍ശിക്കുന്നത്.

പ്രൊഫഷണലുകളെ സോഷ്യലൈസ് ചെയ്യാനും അവരുടെ സർക്കിൾ വളർത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോം ആയതിനാൽ തന്നെ ലിങ്ക്ഡിനിൽ നിന്നും നമ്മുക്ക് അറിയാത്ത ആളുകളിൽ നിന്നടക്കം ഇൻവിറ്റേഷനുകൾ വരാറുണ്ട്. നമ്മുക്ക് അറിയാത്തവർ മാത്രമല്ല, ചിലപ്പോഴൊക്കെ നമ്മുക്ക് ഇഷ്ടമല്ലാത്ത, കണക്റ്റ് ചെയ്യാൻ തീരെ ആഗ്രഹിക്കാത്ത ആളുകളിൽ നിന്നും ഇങ്ങനെ ഇൻവിറ്റേഷനുകൾ ലഭിക്കും. എന്നാൽ ഇത്തരം ആളുകളിൽ നിന്നും മെസേജുകളും ഇൻവിറ്റേഷനുകളും ലഭ്യമാകാതിരിക്കാൻ പര്യാപ്തമായ ബ്ലോക്കിങ് മെക്കാനിസവും ലിങ്ക്ഡിനിൽ തന്നെയുണ്ട്.
ഐഫോണിൽ ഫോട്ടോകൾ ഹൈഡ് ചെയ്യാൻ എന്തെളുപ്പം

ലിങ്ക്ഡിനിൽ ആരെയെങ്കിലും ബ്ലോക്ക് ചെയ്താൽ പിന്നെ അവർക്ക് നിങ്ങളുമായി കണക്റ്റ് ചെയ്യാൻ സാധിക്കില്ല. കൂടാതെ നിങ്ങൾ രണ്ട് പേർക്കും പരസ്പരം ലിങ്ക്ഡിൻ പ്രൊഫൈലുകൾ കാണാനും കഴിയില്ല. കൂടാതെ, ലിങ്ക്ഡിനിൽ പരമാവധി 1,000 പേരെയാണ് യൂസേഴ്സിന് ബ്ലോക്ക് ചെയ്യാൻ കഴിയുക. ഇഷ്ടമല്ലാത്തവരെയെല്ലാം ബ്ലോക്ക് ചെയ്താലും ഇനിയും നിരവധി പേരെ ബ്ലോക്ക് ചെയ്യാനാകുമെന്ന് സാരം.

ലിങ്ക്ഡിനിൽ ഒരാളെ എങ്ങനെ ബ്ലോക്ക് ചെയ്യാം
- ലിങ്ക്ഡിനിൽ ഒരാളെ ബ്ലോക്ക് ചെയ്യാൻ, ആദ്യം നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ സന്ദർശിക്കേണ്ടതുണ്ട്.
- തുടർന്ന് ‘മോർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് "റിപ്പോർട്ട് / ബ്ലോക്ക്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- തുറന്ന് വരുന്ന പോപ്പ് അപ്പ് വിൻഡോയുടെ ഉള്ളിൽ നിന്ന് "ബ്ലോക്ക്" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഹാക്കിങിൽ നിന്നും ഗെയിമിങ് അക്കൗണ്ടുകൾ സുരക്ഷിതമാക്കാം

നിങ്ങൾ ആ വ്യക്തിയുമായി ലിങ്ക്ഡിൻ റിക്രൂട്ടർ അക്കൗണ്ട് ഷെയർ ചെയ്തിട്ടില്ലെങ്കിൽ, ബ്ലോക്ക് ചെയ്യപ്പെടുന്ന വ്യക്തിക്ക് ബ്ലോക്ക് ചെയ്തത് അടക്കമുള്ള അറിയിപ്പുകളൊന്നും ലഭിക്കില്ല. ഒരിക്കൽ നിങ്ങൾ ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്താൽ, നിങ്ങൾ പരസ്യമാക്കിയ വിവരങ്ങൾ അവർക്ക് തുടർന്നും കാണാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ പ്രൊഫൈൽ ക്രമീകരണം പ്രൈവറ്റ് ആക്കി മാറ്റുകയാണെങ്കിൽ, അവർക്ക് ഒന്നും കാണാൻ കഴിയില്ല. നിങ്ങൾക്ക് ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ലിങ്ക്ഡിൻ കണക്ഷൻ നീക്കം ചെയ്യാം. നീക്കം ചെയ്യുന്നതിനെ കുറിച്ച് വ്യക്തിക്ക് അറിയിപ്പ് ലഭിക്കില്ല, എന്നാൽ നിങ്ങൾ ഇരുവരും തമ്മിലുള്ള ഏതെങ്കിലും വിധത്തിലുള്ള ശുപാർശയോ അംഗീകാരമോ നീക്കം ചെയ്യപ്പെടും.

ലിങ്ക്ഡിനിലെ നിങ്ങളുടെ കണക്ഷൻ ലിസ്റ്റിലൂടെ ആളുകൾ കടന്ന് പോകുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് "സെറ്റിങ്സ് ആൻഡ് പ്രൈവസി" ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ കണക്ഷനുകൾ ഹൈഡ് ചെയ്യാവുന്നതാണ്. ഇപ്പോൾ വിസിബിലിറ്റി ടാബിനുള്ളിൽ, നിങ്ങളുടെ കണക്ഷനുകൾ ആർക്കൊക്കെ കാണാനാകുമെന്നും യൂസേഴ്സിന് സെറ്റ് ചെയ്യാവുന്നതാണ്. വിസിബിലിറ്റി ടാബിൽ നിന്നുംനിങ്ങളുടെ കണക്ഷൻ ലിസ്റ്റിലേക്കുള്ള എല്ലാവരുടെയും ആക്സസ് ബ്ലോക്ക് ചെയ്യാവുന്നതാണ്. അവിടെ നിങ്ങൾക്ക് 'ഒൺലി യു' ഓപ്ഷനും തിരഞ്ഞെടുക്കാം.
പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ലിങ്ക്ഡിന്റെ ചില സവിശേഷതകള്‍ കൂടി നോക്കാം. കീവേഡുകളുമായി ബന്ധപ്പെടുത്തിയാല്‍ നിങ്ങളെ ലിങ്ക്ഡിനില്‍ അനായാസം കണ്ടെത്താന്‍ കഴിയും. അത് പോലെ ദീര്‍ഘമായ കുറിപ്പുകള്‍ എഴുതുന്നത് ലിങ്ക്ഡിനില്‍ ശ്രദ്ധിക്കപ്പെടാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ പ്രോജക്ടുകളുടെ ഉദാഹരണങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, സ്ലൈഡ് ഷെയര്‍ പ്രസന്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കുക. സമാന മേഖലകളിലുള്ള പ്രൊഫഷണലുകളുമായി ബന്ധമുണ്ടാക്കുന്നത് നിങ്ങളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. അതിനായി ഗ്രൂപ്പുകളില്‍ അംഗമാവുക. ലിങ്ക്ഡിനില്‍ ഒരാള്‍ക്ക് 50 ഗ്രൂപ്പുകളില്‍ വരെ ചേരാനാകും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999