ഊബർ റൈഡ് ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പ് മതി

|

ഊബർ അടക്കമുള്ള ക്യാബ് സർവീസുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഊബർ ആപ്പിൽ നിന്നാണ് സാധാരണ ഊബർ ക്യാബുകൾ നാം ബുക്ക് ചെയ്യാറ്. എന്നാൽ ഇനി മുതൽ ആപ്പിന്റെ സഹായമില്ലാതെയും ഊബർ ടാക്സികൾ ബുക്ക് ചെയ്യാം. നാം ഏറ്റവും അധികം സമയം ചിലവഴിക്കുന്ന വാട്സ്ആപ്പിൽ കൂടെയും ടാക്സി ബുക്കിങിന് അവസരം ഒരുക്കുകയാണ് ഊബർ. ഊബറിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് ഈ സേവനം ലഭ്യമാകുക. സ്വന്തം സ്മാർട്ട്ഫോണുകളിൽ നിന്നും പരമാവധി ആപ്പുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന ഫീച്ചർ ആണിത്. ഊബർ ക്യാബുകൾ ബുക്ക് ചെയ്യാൻ ഫോണിൽ കമ്പനിയുടെ ആപ്പ് ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടെന്ന് സാരം.

 

മെറ്റ

വാട്സ്ആപ്പുമായുള്ള ഈ പാർട്ണർഷിപ്പിന് ഊബർ തയ്യാറാകുന്നത് വെറുതേയല്ല. മെറ്റ പ്ലാറ്റ്ഫോമുകളുടെ 500 മില്ല്യണിൽ അധികം വരുന്ന ഉപഭോക്തൃ അടിത്തറ ലക്ഷ്യമിട്ട് തന്നെയാണ് ഊബറിന്റെ നീക്കം. ആദ്യമായിട്ടാണ് ഊബർ ഇത്തരം ഒരു പാർട്ട്ണർഷിപ്പിന് തയ്യാറാകുന്നത് എന്നും മനസിലാക്കണം. ഉപയോക്തൃ രജിസ്ട്രേഷനും റൈഡ് ബുക്കിങും മുതൽ ട്രിപ്പ് രസീത് ലഭിക്കുന്നത് വരെയുള്ള എല്ലാ സ്റ്റെപ്പുകളും വാട്സ്ആപ്പ് ചാറ്റ് ഇന്റർഫേസിനുള്ളിൽ തന്നെ സാധ്യമാകുമെന്നത് ക്യാബ് ബുക്കിങ് ആയാസ രഹിതമാക്കുമെന്നും കമ്പനി പറയുന്നു.

പുതുവർഷത്തിൽ പ്രാധാന്യം റീൽസിനെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറിപുതുവർഷത്തിൽ പ്രാധാന്യം റീൽസിനെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേറി

വാട്സ്ആപ്പ്

നിലവിൽ, വാട്സ്ആപ്പ് വഴി റൈഡ് ബുക്ക് ചെയ്യാനുള്ള ഈ ഓപ്ഷൻ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ ഈ ഓപ്ഷൻ അധികം വൈകാതെ തന്നെ മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വ്യാപിപ്പിക്കും. വാട്സ്ആപ്പ് വഴി ഊബർ ക്യാബ് ബുക്ക് ചെയ്യുന്ന അനുഭവം ലളിതവും പരിചിതവും ഉപയോക്താക്കളുമായി റിലേറ്റ് ചെയ്യാവുന്നതും ആണെന്ന് വാട്‌സ്ആപ്പ് ഇന്ത്യാ മേധാവി അഭിജിത് ബോസ് പറയുന്നു. പുതിയ ഫീച്ചർ ഇന്ത്യയിൽ കൂടുതൽ ആളുകൾ ഊബർ സേവനങ്ങൾ ഉപയോഗിക്കാൻ കാരണമാകുമെന്നും അഭിജിത് ബോസ് പറഞ്ഞു.

ബുക്കിങ്
 

ഊബറും വാട്സ്ആപ്പും ഇന്ത്യയിൽ ഈ പങ്കാളിത്തം പ്രഖ്യാപിച്ചിട്ട് അധിക നാളുകൾ ആയിട്ടില്ല. ഊബറിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് ഊബർ റൈഡ് ബുക്ക് ചെയ്യാൻ ആളുകളെ അനുവദിക്കുന്നത്. ഈ പങ്കാളിത്തം യൂബറിന്റെ സേവനങ്ങൾ വലിയ രീതിയിൽ വിപുലീകരിക്കും. ഇത് ആദ്യം രാജ്യത്തെ ഉത്തരേന്ത്യൻ നഗരമായ ലഖ്‌നൗവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പുറത്തിറക്കുന്നത്. താമസിയാതെ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും വാട്സ്ആപ്പ് ബുക്കിങ് വ്യാപിപ്പിക്കുമെന്നും ഊബർ തങ്ങളുടെ പ്രസ്താവനയിൽ പറയുന്നു.

എംഐയുഐ 13; സവിശേഷതകളും സപ്പോർട്ടഡ് ഡിവൈസുകളുംഎംഐയുഐ 13; സവിശേഷതകളും സപ്പോർട്ടഡ് ഡിവൈസുകളും

വാട്സ്ആപ്പ് വഴി ഊബർ ബുക്ക് ചെയ്യാം

വാട്സ്ആപ്പ് വഴി ഊബർ ബുക്ക് ചെയ്യാം

ഉപയോക്താക്കൾക്ക് മൂന്ന് ലളിതമായ വഴികളിലൂടെ ഊബർ റൈഡ് ബുക്ക് ചെയ്യാം.

1, ഊബറിന്റെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് ( +91 7292000002 ) വാട്സ്ആപ്പ് മെസേജ് അയച്ച്.
2, കമ്പനി പ്രൊവൈഡ് ചെയ്യുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്ത്.
3, അല്ലെങ്കിൽ ഊബർ വാട്സ്ആപ്പ് ചാറ്റ് തുറക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത്.

 

  • നിങ്ങൾ ഊബറിന്റെ ബിസിനസ് അക്കൌണ്ട് ചാറ്റ് ബോട്ടിലേക്ക് ഒരു മെസേജ് അയച്ച് കഴിഞ്ഞാൽ, നിങ്ങൾക്ക് ആപ്പിലെ പോലെ ഒരു ഒടിപി ലഭിക്കും.
  • ഒടിപി വെരിഫൈ ചെയ്ത ശേഷം, പിക്കപ്പ്, ഡ്രോപ്പ്-ഓഫ് ലൊക്കേഷനുകൾ നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടും.
  • ടൈപ്പ് ചെയ്യുന്നതിന് പകരം വാട്സ്ആപ്പിൽ നിന്ന് നിങ്ങളുടെ ലൊക്കേഷൻ പങ്കിടാനും കഴിയും.
  • ഊബർ ഗോ, ഓട്ടോ, മോട്ടോ മുതലായ വ്യത്യസ്ത തരം റൈഡ് ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
  • ഇവയെല്ലാം ചെയ്ത് കഴിഞ്ഞാൽ നിരക്ക് വിവരങ്ങളും ഡ്രൈവർ എത്തിച്ചേരുന്ന സമയവും തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ചാറ്റ്ബോക്സിൽ ലഭ്യമാകും.
  • ഊബർ ആപ്പ്

    ഊബർ ആപ്പ് വഴി നേരിട്ട് യാത്ര ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ സുരക്ഷാ ഫീച്ചറുകളും ഇൻഷുറൻസ് പരിരക്ഷകളും വാട്സ്ആപ്പ് വഴി ഉപഭോക്താക്കൾക്കും ലഭിക്കും. ബുക്കിങ് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും വണ്ടി നമ്പരും അടക്കമുള്ള കാര്യങ്ങൾ യൂസേഴ്സിന് അറിയാൻ സാധിക്കും. ഊബറിന്റെ വിവിധ സുരക്ഷ ഫീച്ചറുകൾ വാട്സ്ആപ്പ് ബുക്കിങ് ചെയ്യുന്നവർക്കും ലഭ്യമാകും. എന്നിരുന്നാലും, ക്യാബ് ഡ്രൈവർമാർക്ക് ഒരു വ്യത്യാസവും ഉണ്ടാകില്ല, അവരുടെ സ്‌ക്രീനുകളിൽ സാധാരണ രീതിയിൽ ഉള്ള പ്രോസസുകൾ തന്നെയാകും നടക്കുക.

    ഇ-കെവൈസി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി റിലയൻസ് ജിയോഇ-കെവൈസി തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി റിലയൻസ് ജിയോ

Most Read Articles
Best Mobiles in India

English summary
We all use cab services including, Uber. We usually book Uber cabs from the Uber app. But, now you can book Uber taxis without the app. Uber offers taxi booking opportunities on WhatsApp, where we spend most of our time. The service is available through Uber's official WhatsApp chat bot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X