Just In
- 15 min ago
സ്പൈസ്ജെറ്റിന് നേരെ റാൻസംവെയർ ആക്രമണം; യാത്രക്കാർ കുടുങ്ങിയത് മണിക്കൂറുകളോളം
- 1 hr ago
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി
- 2 hrs ago
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- 3 hrs ago
സ്മാർട്ട് ബാൻഡ് വിപണി പിടിക്കാൻ ഷവോമി എംഐ ബാൻഡ് 7; സവിശേഷതകളും വിലയും
Don't Miss
- News
'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ
- Automobiles
വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു
- Movies
'റോബിന്റെ പെരുമാറ്റം അവന്റെ കുടുംബത്തിന്റെ പേര് കൂടി കളഞ്ഞു, അവരെ ഓർത്ത് വിഷമം തോന്നുന്നു'; സുചിത്ര
- Sports
IPL 2022: ജഡ്ഡുവിനെ ഒഴിവാക്കിയാല്‍ 16 കോടി ലാഭിക്കാം! പക്ഷെ.. സിഎസ്കെയ്ക്ക് മുന്നറിയിപ്പ്
- Finance
അവധി ദിവസം പണത്തിന് ആവശ്യം വന്നാൽ കുടുങ്ങി പോകുമെന്ന ആശങ്ക ഇനി വേണ്ട; പുതിയൊരു വഴിയുണ്ട്
- Lifestyle
വിവാഹത്തിന് ഏറ്റവും അനുയോജ്യം ഈ നക്ഷത്രങ്ങള്‍: ജീവിതം ശുഭം
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഭാഷ മാറ്റുന്നതെങ്ങനെ?
സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും അധികം ജനപ്രീതി നേടിയ രണ്ട് പ്ലാറ്റ്ഫോമുകളാണ് മെറ്റയുടെ സബ്സിഡറികളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. അടിപൊളി ഫീച്ചറുകളും യൂസർഫ്രണ്ട്ലി ഇന്റർഫേസും രണ്ട് പ്ലാറ്റ്ഫോമുകളുടെയും വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആളുകളുമായി കണക്റ്റ് ചെയ്യുന്നതിനപ്പുറം വരുമാനം നേടാനും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഓപ്ഷനുകൾ ഉണ്ട്. ഫേസ്ബുക്ക് ഇപ്പോൾ തന്നെ യൂട്യൂബ് പോലെ ക്രിയേറ്റേഴ്സിന് മികച്ച വരുമാനം നേടിത്തരുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. മറുവശത്ത് ഇൻസ്റ്റാഗ്രാം ആകട്ടെ അടുത്തിടെയാണ് മോണിറ്റൈസേഷൻ ഫീച്ചറുകൾ അവതരിപ്പിച്ചത്. റീൽസ് പോലെയുള്ള ഫീച്ചറുകൾ ചെറുപ്പക്കാർക്കിടയിലും കൌമാരക്കാർക്കിടയിലും ഇൻസ്റ്റാഗ്രാമിന് നല്ല റീച്ചും നൽകിയിട്ടുണ്ട്. ഒരു പക്ഷെ യുവാക്കൾക്കിടയിൽ ഏറ്റവും അധികം സ്വാധീനം ഉള്ള ആപ്ലിക്കേഷനും ഇൻസ്റ്റാഗ്രാം തന്നെയാണ്.

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഭാഷ മാറ്റുന്നത് എങ്ങനെ
ഇംഗ്ലീഷ് ഭാഷ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവരും നമ്മുക്കിടയിൽ ഉണ്ടാവും. അത്തരക്കാർക്ക് പ്രാദേശിക ഭാഷയിൽ ആപ്പുകൾ ഉപയോഗിക്കാൻ കഴിയുന്നതാവും കൂടുതൽ സൌകര്യം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദി, ബംഗാളി, ഗുജറാത്തി, മലയാളം അങ്ങനെ വിവിധ ഭാഷകളിൽ ഫേസ്ബുക്ക് ലഭ്യമാണ്. എങ്കിലും ഇൻസ്റ്റാഗ്രാമിൽ നിലവിൽ ഹിന്ദി മാത്രമാണ് ഇത്തരത്തിൽ ലഭ്യമായിട്ടുള്ളത്. പ്രാദേശിക ഭാഷകളിൽ ഈ ആപ്ലിക്കേഷനുകൾ ലഭ്യമാണെങ്കിലും ഇത്തരത്തിൽ ഭാഷ മാറ്റുന്നത് എങ്ങനെയെന്ന് നമ്മളിൽ പലർക്കും അറിയണമെന്നില്ല. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ഭാഷ മാറ്റുന്നതിനെക്കുറിച്ച് മനസിലാക്കണം എന്നുണ്ടെങ്കിൽ താഴേക്ക് വായിക്കുക.
ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ?

ഫേസ്ബുക്കിൽ ഭാഷ മാറ്റാൻ
- മുകളിൽ സൂചിപ്പിച്ചത് പോലെ, ഇംഗ്ലീഷിനൊപ്പം നിങ്ങൾക്ക് നിരവധി പ്രാദേശിക ഭാഷ ഓപ്ഷനുകൾ ഫേസ്ബുക്കിൽ ലഭിക്കും. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഫേസ്ബുക്ക് ഭാഷ മാറ്റുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.
- ആദ്യം ഫേസ്ബുക്ക് ആപ്പ് തുറന്ന് മുകളിൽ വലത് കോണിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ലൈനുകളിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യുക.
- ഇപ്പോൾ, താഴേക്ക് സ്ക്രോൾ ചെയ്ത് സെറ്റിങ്സ് ആൻഡ് പ്രൈവസി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് 'പ്രിഫറൻസ്' വിഭാഗത്തിന് കീഴിൽ കാണുന്ന 'ലാംഗേജ് ആൻഡ് റീജിയൺ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ലാംഗേജ് ആൻഡ് റീജിയൺ സെക്ഷനിലെ ആദ്യ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ( ബട്ടണുകളുടെ ശീർഷകങ്ങൾക്കും മറ്റ് ടെക്സ്റ്റുകൾക്കുമുള്ള ഭാഷയായി സൂചിപ്പിച്ചിരിക്കുന്ന )
- ഇപ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക. നിങ്ങളുടെ പോസ്റ്റ് ട്രാൻസ്ലേറ്റ് ചെയ്യാൻ ഇഷ്ടമുള്ള ഭാഷ സജ്ജീകരിക്കാനും ഫേസ്ബുക്കിൽ ഓപ്ഷൻ ലഭ്യമാണ്.
- ആദ്യം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.
- പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക, തുടർന്ന് മുകളിൽ വലത് കോണിൽ പ്രദർശിപ്പിക്കുന്ന മൂന്ന് വരികളിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യുക.
- ശേഷം സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- തുറന്ന് വരുന്ന മെനുവിൽ നിന്നും അക്കൌണ്ട് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
- ഇവിടെ നിന്നും ഭാഷ ഓപ്ഷൻ ടാപ്പ് ചെയ്യുക.
- ഇവിടെ നിന്നും ഹിന്ദി സെലക്ട് ചെയ്യുക. ശേഷം വീണ്ടും ഇംഗ്ലീഷിലേക്ക് മാറാനും ഇതേ സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ മതിയാകും.

ഇൻസ്റ്റാഗ്രാമിൽ ഭാഷ മാറ്റാൻ
ഇൻസ്റ്റാഗ്രാമിൽ നിലവിൽ അനുവദനീയമായ പ്രാദേശിക ഭാഷ ഹിന്ദി മാത്രമാണ്. പുതിയ അപ്ഡേറ്റുകൾ വരുന്നതിന് അനുസരിച്ച് കൂടുതൽ ഇന്ത്യൻ ഭാഷകളിലും ആപ്പ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഫ്രഞ്ച്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകളിലും ഇൻസ്റ്റാഗ്രാം ലഭ്യമാകും. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിലവിൽ ഹിന്ദി മാത്രമെ ലഭ്യമാകുകയുള്ളൂവെന്ന് പറഞ്ഞുവല്ലോ. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഇന്റർഫേസ് ലാംഗേജ് ഹിന്ദിയിലേക്ക് മാറ്റുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.
വരിക്കാരുടെ എണ്ണം; ഒക്ടോബറിൽ നേട്ടം ജിയോയ്ക്ക് മാത്രം, നഷ്ടക്കണക്ക് തുടർന്ന് എയർടെലും വിഐയും

നോയ്സ് കളർഫിറ്റ് അൾട്രാ 2 സ്മാർട്ട് വാച്ച് ഡിസംബർ 23 ന് ഇന്ത്യയിലെത്തും
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999