പാസ്‌പോർട്ട് അഡ്രസ് മാറ്റുന്നതിനുള്ള എളുപ്പവഴി

By Prejith Mohanan
|

വിദ്യാഭ്യാസം, വിനോദസഞ്ചാരം, തീർഥാടനം, ചികിത്സാപരം, ബിസിനസ് ആവശ്യങ്ങൾ, കുടുംബ സന്ദർശനങ്ങൾ എന്നിങ്ങനെ എല്ലാത്തരം വിദേശ യാത്രകൾക്കും ആവശ്യമായ യാത്രാ രേഖയാണ് പാസ്‌പോർട്ട്. നിങ്ങൾ ഒരു പുതിയ അഡ്രസിലേക്ക് മാറുകയോ നിലവിലുള്ള അഡ്രസ് പുതുക്കാനോ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഈ ആർട്ടിക്കിൾ നിങ്ങൾക്ക് ഉപയോഗപ്രദമാണ്. നിങ്ങളുടെ അഡ്രസ് മാറ്റുന്നതിന് റീ-ഇഷ്യുവൻസ് ഓപ്ഷൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇങ്ങനെ അപേക്ഷിച്ച് കഴിഞ്ഞാൽ നിങ്ങളുടെ പുതിയ അഡ്രസിൽ രജിസ്റ്റർ ചെയ്ത പുതിയ പാസ്‌പോർട്ട് ലഭ്യമാകും. പാസ്പോർട്ട് അഡ്രസ് ഓൺലൈനായി മാറ്റുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൂടി മനസിലാക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിച്ച ശേഷം പാസ്പോർട്ട് സേവാകേന്ദ്രം (പിഎസ്‌കെ സന്ദർശിക്കണം. ഈ സമയത്ത് നിങ്ങളുടെ കയ്യിൽ ആവശ്യമായ ചില രേഖകളും ഉണ്ടാവേണ്ടതുണ്ട്. ഈ രേഖകൾ ഏതൊക്കെയാണെന്ന് മനസിലാക്കാൻ പാസ്പോർട്ട് സേവാ പോർട്ടൽ സന്ദർശിക്കുക. പോർട്ടലിൽ ആവശ്യമായ രേഖകളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്.

 

പാസ്‌പോർട്ട്

ഒരു പാസ്‌പോർട്ട് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനായി അപേക്ഷിക്കാൻ ഒരു നിശ്ചിത ഫീസ് നൽകേണ്ടതും ആവശ്യമാണ്. അപേക്ഷകന്റെ പ്രായവും വീണ്ടും ഇഷ്യൂ ചെയ്യാനുള്ള കാരണത്തെയും ആശ്രയിച്ച് ഇത് വ്യത്യാസപ്പെടും. പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിച്ച് എത്ര തുക നൽകണം എന്നതും മനസിലാക്കാൻ കഴിയും. ഇത്രയും കാര്യങ്ങൾ മനസിലാക്കിയ സ്ഥിതിക്ക് ഇനി അഡ്രസ് മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം. ഓൺലൈൻ ആയി പാസ്പോർട്ട് അഡ്രസ് പുതുക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ താഴേക്ക് വായിക്കുക.

5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!5ജിയ്ക്കായി കാത്തിരിപ്പ് തുടരുന്നു; 6ജി ഉടനെന്ന് കേന്ദ്രം!

ഓൺലൈൻ ആയി പാസ്പോർട്ട് അഡ്രസ് പുതുക്കാൻ
 

ഓൺലൈൻ ആയി പാസ്പോർട്ട് അഡ്രസ് പുതുക്കാൻ

 • ആദ്യം പാസ്‌പോർട്ട് സേവാ പോർട്ടൽ സന്ദർശിക്കുക.
 • ശേഷം ന്യൂ യൂസർ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ വിശദാംശങ്ങൾ നൽകിയ ശേഷം അടുത്തുള്ള പാസ്‌പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക.
 • കാപ്ച എന്റർ ചെയ്ത ശേഷം രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
 • നിങ്ങളുടെ ലോഗിൻ ഐഡി ഉപയോഗിച്ച് പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
 • അപ്ലൈ ഫോർ ഫ്രഷ് പാസ്‌പോർട്ട് / റീ ഇഷ്യൂ ഓഫ് പാസ്‌പോർട്ട് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ഫിൽ ദ ആപ്ലിക്കേഷൻ ഫോം ഓൺലൈൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
 • അപേക്ഷാ വിവരങ്ങളും പാസ്പോർട്ട് ബുക്ക്‌ലെറ്റ് ഇനവും സംബന്ധിച്ച വിശദാംശങ്ങൾ നൽകുക.
 • നെക്സ്റ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
 • വ്യൂ സേവ്ഡ് ഓർ സബ്മിറ്റഡ് ആപ്ലിക്കേഷൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • പേയ്‌മെന്റ് നടത്താനും നിങ്ങളുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും പേയ് ആൻഡ് ഷെഡ്യൂൾ ആപ്ലിക്കേഷൻസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ഓൺലൈൻ പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
 • നെക്സ്റ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
 • ഇപ്പോൾ ഒരു പിഎസ്കെ ലൊക്കേഷൻ തിരഞ്ഞെടുത്ത് ആപ്ലിക്കേഷൻ രസീത് പ്രിന്റ് ചെയ്യേണ്ടതുണ്ട്.
 • ശേഷം ലഭിക്കുന്ന അപ്പോയിമെന്റ് ദിവസം നിങ്ങൾക്ക് നൽകിയിരിക്കുന്ന ടൈം സ്ലോട്ടിൽ പിഎസ്കെ സന്ദർശിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
 • പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യാൻ

  പാസ്പോർട്ട് അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യാൻ

  പാസ്‌പോർട്ട് സേവാ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ത്യൻ പൌരന്മാർക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന് ഒപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം. ശേഷം, മുൻഗണന അനുസരിച്ച് തീയതിയും ടൈം സ്ലോട്ടും തെരഞ്ഞെടുത്ത് പാസ്‌പോർട്ട് അഭിമുഖത്തിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. എന്നാൽ പലപ്പോഴും ആളുകൾക്ക് അപ്പോയിമെന്റ് സമയത്ത് ഹാജരാകാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോഴും നിങ്ങളുടെ അവസരം നഷ്ടപ്പെട്ട് പോകാതിരിക്കാനും ചില വഴികൾ ഉണ്ട്. നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ പുതിയ അപ്പോയിന്റ്മെന്റിനായി അപേക്ഷിക്കുകയോ ചെയ്യാം. ഒരു വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് ഇങ്ങനെ അപേക്ഷിക്കാൻ അവസരം ഉള്ളത്.

  വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

  അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യാൻ

  അപ്പോയിന്റ്മെന്റ് റീ ഷെഡ്യൂൾ ചെയ്യാൻ

  • ആദ്യം പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
  • ഇവിടെ വ്യൂ സേവ്ഡ് / സബ്മിറ്റഡ് ആപ്ലിക്കേഷൻസ് എന്ന ടാബ് കാണാം. ആ ടാബിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം കാണുന്ന ഷെഡ്യൂൾ അപ്പോയിന്റ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ ക്യാൻസൽ അപ്പോയിന്റ്മെന്റ്, റീ ഷെഡ്യൂൾ അപ്പോയിന്റ്മെന്റ് എന്നീ ഓപ്ഷനുകൾ യൂസേഴ്സിന് കാണാൻ കഴിയും.
  • ഇതിൽ നിന്നും റീഷെഡ്യൂൾ അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നമ്മുടെ സ്ക്രീനിൽ ഒരു കൺഫർമേഷൻ മെസേജ് കാണാൻ കഴിയും. ഇനി എത്ര തവണ കൂടി റീഷെഡ്യൂൾ അടക്കമുള്ള മാറ്റങ്ങൾ വരുത്താമെന്നതായിരിക്കും ഉള്ളടക്കം.
  • നിങ്ങൾക്ക് അനുയോജ്യമായ ഡേറ്റ്, ടൈം സ്ലോട്ട്, പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവ തിരഞ്ഞെടുക്കുക.
  • ഇതോടെ അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യപ്പെടും. പ്രോസസ് പൂർത്തിയായാൽ സ്ക്രീനിൽ കൺഫർമേഷനും തെളിയും. അപേക്ഷയുടെ റെസീപ്റ്റും ലഭിക്കും.
  • അപ്പോയിന്റ്മെന്റ് നഷ്ടമായാൽ എന്ത് ചെയ്യും

   അപ്പോയിന്റ്മെന്റ് നഷ്ടമായാൽ എന്ത് ചെയ്യും

   പാസ്‌പോർട്ട് അപ്പോയിന്റ്മെന്റ് എടുത്ത ശേഷം സമയത്ത് എത്താൻ കഴിഞ്ഞില്ല. എന്ന് വയ്ക്കുക. റീഷെഡ്യൂളിങിനും കഴിഞ്ഞില്ല. എന്ത് ചെയ്യുമെന്ന് സംശയം ഉണ്ടാകും. ഇത്തരം സാഹചര്യത്തിൽ അപ്പോയിന്റ്മെന്റിനായി ആദ്യം മുതൽ അപേക്ഷ നൽകണം. ലഭ്യമാകുന്ന പുതിയ ടൈം സ്ലോട്ടിൽ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കണം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങൾക്ക് എത്ര അവസരങ്ങൾ ബാക്കി ഉണ്ടെന്നുള്ളതാണ്. അധികം അവസരങ്ങൾ നഷ്ടപ്പെടുത്താതെ പാസ്പോർട്ട് അപ്പോയിന്റ്മെറിൽ പങ്കെടുക്കാൻ ശ്രമിക്കുക.

   ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക്ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?ഗൂഗിൾ, ബിങ്, ഡക്ക്ഡക്ക്ഗോ; സെർച്ച് എഞ്ചിനുകളിൽ കേമനാര്?

   പാസ്‌പോർട്ട് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റാൻ

   പാസ്‌പോർട്ട് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റാൻ

   പാസ്പോർട്ട് സേവനങ്ങൾ ഓൺലൈൻ ആകുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് ലൊക്കേഷൻ മാറ്റുന്നത് നടക്കാത്ത കാര്യം ആയിരുന്നു. ഇപ്പോൾ പക്ഷെ ലൊക്കേഷൻ മാറ്റാനും മറ്റും വളരെ എളുപ്പം സാധിക്കും. ഇതിന് പക്ഷെ അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്യേണ്ടി വരുമെന്ന് മാത്രം. റീഷെഡ്യൂൾ ചെയ്യുമ്പോൾ നിങ്ങൾക്ക് സൌകര്യപ്രദമായ പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കണം. അപ്പോയിന്റ്മെന്റ് ഇല്ലാതെ പാസ്പോർട്ട് ഓഫീസിൽ പോകാൻ കഴിയില്ലെന്ന് മനസിലാക്കുക. നേരത്തേ പറഞ്ഞത് പോലെ നിങ്ങൾക്ക് എത്ര അവസരങ്ങൾ ബാക്കി ഉണ്ടെന്നുള്ളതും കൃത്യമായി മനസിലാക്കിയിരിക്കണം.

Most Read Articles
Best Mobiles in India

English summary
A passport is a travel document required for all types of foreign travel, including education, tourism, pilgrimage, medical treatment, business needs, and family visits. If you are to move to a new address or upgrade your existing address, this article may be useful. To change your address, you have to apply through the re-issuance option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X