വാട്സ്ആപ്പിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ?

|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ ഓഫർ ചെയ്യുന്ന ഫീച്ചറുകളാണ് അതിന്റെ ജനപ്രീതി വർധിപ്പിക്കുന്നത്. അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് പേയ്മെന്റ് സംവിധാനം. വാട്സ്ആപ്പ് ആപ്പിൽ നിന്ന് തന്നെ കോൺടാക്റ്റുകൾക്ക് പണം കൈമാറാൻ അനുവദിക്കുന്ന ഫീച്ചറാണ് പേയ്മെന്റ് ഫീച്ചർ. യുപിഐ സംവിധാനം ഉപയോഗിച്ചാണ് വാട്സ്ആപ്പിൽ നിന്നും പണം കൈമാറ്റം സാധ്യമാകുന്നത്.

 

മെറ്റ

മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് 2018ൽ ഈ ഫീച്ചർ ഇന്ത്യയിൽ ഒരു ട്രയൽ ആൻഡ് റൺ ആയി കൊണ്ടു വരികയായിരുന്നു പിന്നീട് 2020ൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അംഗീകാരത്തെത്തുടർന്ന് പൊതു ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 227ൽ ബാങ്കുകളിൽ നിന്നുള്ള സേവനങ്ങൾ വാട്സ്ആപ്പ് തങ്ങളുടെ പേയ്മെന്റ് സംവിധാനത്തിന് ഒപ്പം ഓഫർ ചെയ്യുന്നുണ്ട്. പേയ്മെന്റ് ഫീച്ചർ എളുപ്പമാക്കാനും വാട്സ്ആപ്പ് നിരവധി ടൂളുകൾ ഉപയോഗിക്കുന്നു. അക്കൌണ്ട് ബാലൻസ് പരിശോധിക്കുക. യുപിഐ പിൻ ചെയ്ഞ്ച് ചെയ്യുക തുടങ്ങിയവയാണ് ഇവ. ഇക്കൂട്ടത്തിൽ വാട്സ്ആപ്പിൽ യുപിഐ പിൻ ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

വാട്സ്ആപ്പിൽ യുപിഐ പിൻ എങ്ങനെ മാറ്റാം
 

വാട്സ്ആപ്പിൽ യുപിഐ പിൻ എങ്ങനെ മാറ്റാം

 • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ആപ്പ് തുറക്കുക.
 • തുടർന്ന് മുകളിൽ വലത് വശത്ത് കാണുന്ന മൂന്ന് ഡോട്ട് ഐക്കണിൽ ( ഹാംബർഗർ ഐക്കൺ ) ടാപ്പ് ചെയ്യുക, തുടർന്ന് പേയ്‌മെന്റ്സിൽ ടാപ്പ് ചെയ്യുക.
 • ശേഷം പേയ്‌മെന്റ്സ് വിഭാഗത്തിന് കീഴിൽ, നിങ്ങൾ യുപിഐ പിൻ നമ്പർ മാറ്റാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് ചെയ്ഞ്ച് യുപിഐ പിൻ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • ശേഷം നിലവിലുള്ള യുപിഐ പിൻ നൽകുക, തുടർന്ന് ഒരു പുതിയ യുപിഐ പിന്നും എന്റർ ചെയ്യുക.
 • അടുത്ത ഘട്ടത്തിൽ പുതിയ യുപിഐ പിൻ നമ്പർ സ്ഥിരീകരിക്കുക. ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ വാട്സ്ആപ്പ് പേയ്മെന്റ്സ് യുപിഐ പിൻ മാറിയിരിക്കും.
 • വാട്സ്ആപ്പ് യുപിഐ പിൻ മറന്ന് പോയാൽ എന്ത് ചെയ്യും

  വാട്സ്ആപ്പ് യുപിഐ പിൻ മറന്ന് പോയാൽ എന്ത് ചെയ്യും

  വാട്സ്ആപ്പ് യുപിഐ പിൻ മറന്ന് പോയാൽ എന്ത് ചെയ്യുമെന്ന് നോക്കാം. ഇത്തരം സാഹചര്യത്തിൽ യുപിഐ പിൻ റീസെറ്റ് ചെയ്യുകയാണ് വേണ്ടത്. ഇത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

  • ആദ്യം മോർ ഓപ്‌ഷൻസിൽ ടാപ്പ് ചെയ്‌ത് പേയ്‌മെന്റ്സ് തിരഞ്ഞെടുക്കുക
  • നിങ്ങൾ യുപിഐ പിൻ നമ്പർ മറന്ന് പോയ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • തുടർന്ന് ഫൊർഗോട്ട് യുപിഐ പിൻ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക
  • അടുത്തതായി, കണ്ടിന്യൂ ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ ഡെബിറ്റ് കാർഡ് നമ്പറിന്റെ അവസാന 6 അക്കങ്ങളും എക്സ്പയറി ഡേറ്റും നൽകുക (കുറച്ച് ബാങ്കുകൾ നിങ്ങളുടെ സിവിവി നമ്പറും ആവശ്യപ്പെട്ടേക്കാം).
  • ഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാംഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാം

   വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

   വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം

   ഇനി വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

    

   • വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
   • ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്നവർ മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഐഫോൺ യൂസ് ചെയ്യുന്ന യൂസേഴ്സ് സെറ്റിങ്സിലും ടാപ്പ് ചെയ്യുക.
   • ശേഷം പേയ്‌മെന്റ്സിൽ ടാപ്പ് ചെയ്യുക.
    തുടർന്ന് പേയ്‌മെന്റ് മെത്തേഡിൽ കാണാൻ കഴിയുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
   • ശേഷം വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ യുപിഐ പിൻ നൽകുക.
   • പണം അയയ്ക്കുന്ന സമയത്ത് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

    പണം അയയ്ക്കുന്ന സമയത്ത് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

    പണം അയയ്ക്കുന്ന സമയത്തും അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് നോക്കാം.

    • ആദ്യം പേയ്‌മെന്റ് മെസേജ് സ്‌ക്രീനിൽ നിന്നും പേയ്‌മെന്റ് മെത്തേഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • ഇതിന് ശേഷം വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ യൂസേഴ്സ് ടാപ്പ് ചെയ്യുക.
    • നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ട് എങ്കിൽ, ബാലൻസ് അറിയേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കണം.
    • ഏറ്റവും അവസാനമായി നിങ്ങളുടെ യുപിഐ പിൻ നൽകുക. ഇങ്ങനെയും അക്കൌണ്ടിലെ ബാലൻസ് അറിയാൻ കഴിയും.
    • ഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രംഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രം

Most Read Articles
Best Mobiles in India

English summary
WhatsApp is one of the most popular instant messaging platforms in the world. The popularity of the app is enhanced by the features it offers. The payment system is a feature recently introduced by WhatsApp. The payment feature is a feature that allows you to transfer money to your contacts right from the WhatsApp app. Money transfer from WhatsApp is possible through the UPI system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X