സ്നാപ്ചാറ്റ് സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണുന്നത് എങ്ങനെ?

|

രാജ്യത്ത് വൻ ജനപ്രീതി നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സ്‌നാപ്ചാറ്റ്. സ്നാപ്പുകളാണ് സ്നാപ്ചാറ്റിലെ ഏറ്റവും സവിശേഷമായ ഫീച്ചർ. യൂസറിന് തങ്ങളുടെ ഓരോ നിമിഷവും അവരുടെ സുഹൃത്തുക്കളുമായി സ്നാപ്പുകളായി പങ്കിടാൻ കഴിയും. ഒരു തരം സ്റ്റോറി ഫീച്ചറാണ് സ്നാപ്പ് എന്ന് പറയാവുന്നതാണ്. സ്നാപ്പുകൾ ഒരു സുഹൃത്തിനും അല്ലെങ്കിൽ ഒന്നിൽ കൂടുതൽ സുഹൃത്തുക്കളുമായും ഷെയർ ചെയ്യാനാകും. സ്നാപ്പുകൾ ഒരു ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ആകാം. നിങ്ങളൊരു സ്‌നാപ്ചാറ്റ് ഉപയോക്താവാണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

 

ചാറ്റ്

നാം നമ്മുടെ സുഹൃത്തുക്കൾക്ക് അയയ്ക്കുന്ന സ്നാപ്പുകൾ സാധാരണ ഗതിയിൽ ഒരു തവണ മാത്രമേ അവർക്ക് കാണാൻ കഴിയുകയുള്ളൂ. അവർ ചാറ്റ് സ്ക്രീൻ വിട്ടുപോയാൽ പിന്നീട് ആ ചിത്രം അല്ലെങ്കിൽ വീഡിയോ കാണാൻ കഴിയില്ല. സ്നാപ്പ് അയച്ചയാൾ, അതേ സ്നാപ്പ് അവരുടെ സ്റ്റോറിയിൽ ഉപയോഗിച്ചാൽ സ്ഥിതി വ്യത്യസ്തമാണ്. സ്‌നാപ്ചാറ്റ് സ്‌റ്റോറികളുടെ കാലാവധി ( 24 മണിക്കൂർ ) കഴിയുന്നത് വരെ ആ ചിത്രം മറ്റ് യൂസേഴ്സിന് കാണാൻ കഴിയും. ഇതെല്ലാം സാധാരണ ഗതിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ സ്നാപ്പുകൾ ഒന്നിൽ അധികം തവണ കാണാൻ മറ്റ് ചില മാർഗങ്ങളും ലഭ്യമാണ്. ഒന്നിൽ അധികം തവണ സ്നാപ്ചാ്റ്റ് സ്നാപ്പുകൾ കാണുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാംഇൻസ്റ്റാഗ്രാമിലെ 'വ്യൂ വൺസ്' ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഒന്നിലധികം തവണ സ്നാപ്പുകൾ കാണാൻ
 

ഒന്നിലധികം തവണ സ്നാപ്പുകൾ കാണാൻ

ഒന്നിലധികം തവണ സ്നാപ്പുകൾ കാണുന്നതിന് മുമ്പ് സ്നാപ്ചാറ്റിൽ സ്നാപ്പുകൾ അയയ്ക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടെ? താഴേപ്പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.

• ആദ്യമായി നിങ്ങൾ സ്‌നാപ്ചാറ്റ് ഉപയോഗിക്കുന്നില്ലെങ്കിൽ, ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും സ്‌നാപ്ചാറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യുക.

• നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് നമ്പറോ ഇമെയിൽ ഐഡിയോ ഉപയോഗിച്ച് ഒരു പുതിയ അക്കൗണ്ട് ഉണ്ടാക്കുക. തുടർന്ന് റിക്വസ്റ്റ് അയച്ച് നിങ്ങളുടെ സുഹൃത്തുക്കളെ ചേർക്കുക.

• നിങ്ങളുടെ മെസേജ് സെക്ഷനിലേക്ക് പോയി ഒരു ചാറ്റ് ഓപ്പൺ ചെയ്യുക

• ഫോട്ടോയോ വീഡിയോയോ പകർത്താൻ ക്യാമറ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇമോജി ഐക്കണിൽ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ഫിൽട്ടറുകൾ ഉപയോഗിക്കാവുന്നതാണ്.

• ഇപ്പോൾ, നിങ്ങൾ ക്ലിക്ക് ചെയ്ത ചിത്രം നേരിട്ട് സുഹൃത്തിന് അയയ്ക്കാവുന്നതാണ്. അല്ലെങ്കിൽ നിങ്ങളുടെ ഡിവൈസിന്റെ ഗാലറിയിൽ സേവ് ചെയ്യാവുന്നതും ആണ്.

ഒന്നിലധികം തവണ സ്നാപ്ചാറ്റ് സ്നാപ്പുകൾ പരിശോധിക്കാൻ

ഒന്നിലധികം തവണ സ്നാപ്ചാറ്റ് സ്നാപ്പുകൾ പരിശോധിക്കാൻ

• ഒരൊറ്റ ടാപ്പിലൂടെ, നിങ്ങൾക്ക് ഏത് സ്നാപ്പും കാണാൻ കഴിയും.

• നിങ്ങൾക്ക് ഒരിക്കൽ കൂടി ആ സ്നാപ്പ് കാണാൻ താൽപ്പര്യമുണ്ടെങ്കിൽ, ചാറ്റ് തുറക്കുക. അവിടെ 'ഹോൾഡ് റ്റു റിപ്ലേ ഓർ സേവ്' എന്ന ഓപ്ഷൻ കാണാൻ കഴിയും.

• ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സ്നാപ്പ് വീണ്ടും കാണാൻ കഴിയും.

• ഓപ്ഷനിൽ വീണ്ടും ഹോൾഡ് ചെയ്ത് പിടിച്ചാൽ സ്നാപ്പ് ചാറ്റിൽ സേവ് ആകുകയും ചെയ്യും.

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാംആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാം

ഇൻഫിനിറ്റി

കൂടാതെ, നിങ്ങൾ കണ്ട് കഴിയുമ്പോൾ തന്നെ സ്‌നാപ്സ് സ്വയമേവ ഇല്ലാതാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. 'ഇൻഫിനിറ്റി' അല്ലെങ്കിൽ 'നോ ലിമിറ്റ്' എന്നൊരു ഓപ്ഷൻ ഉണ്ട്. ഇത് ആക്റ്റിവേറ്റ് ചെയ്യാൻ, നിങ്ങൾ ഒരു ഇമേജിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്, തുടർന്ന് നിങ്ങൾക്ക് ഒരു 'ക്ലോക്ക്' ഐക്കൺ കാണാനും സമയം സജ്ജീകരിക്കുന്നതിന് അതിൽ ക്ലിക്ക് ചെയ്യാനും കഴിയും. നിങ്ങൾ ഇത് 'ഇൻഫിനിറ്റി' ആയി സെറ്റ് ചെയ്താൽ, നിങ്ങളുടെ സുഹൃത്തിന് എത്ര സമയം വേണമെങ്കിലും നിങ്ങളുടെ സ്നാപ്പ് കാണാൻ കഴിയും. നിങ്ങളുടെ സുഹൃത്തിന്റെ സ്‌നാപ്പിന്റെ സ്ക്രീൻഷോട്ട് എടുത്താൽ, അവർക്ക് ഒരു അറിയിപ്പ് ലഭിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, നിങ്ങൾ സ്നാപ്പുകൾ രണ്ടാമതും കാണുകയാണെങ്കിൽ, അവർക്ക് നോട്ടിഫിക്കേഷനും ലഭിക്കും.

സ്‌പോട്ട്‌ലൈറ്റ്

കൂടാതെ, സ്‌പോട്ട്‌ലൈറ്റ് എന്ന ആപ്ലിക്കേഷനിൽ സ്‌നാപ്ചാറ്റിന് ഇൻസ്റ്റാഗ്രാം റീലുകൾ പോലെയുള്ള ഷോർട്ട് വീഡിയോ മേക്കിങ് ഫീച്ചർ ഉണ്ടെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. നിങ്ങൾക്ക് 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യാനും കഴിയും. കൂടാതെ ഈ ഫീച്ചർ ഉപയോഗിച്ച് പണം സമ്പാദിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. അതിനായി, നിങ്ങൾ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഒറിജിനൽ ആയിരിക്കണം എന്ന് മാത്രം. മറ്റൊരിടത്ത് നിന്നും കോപ്പി ചെയ്തത് ആയിരിക്കരുത്.

ഐഫോണിൽ ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ വീണ്ടെടുക്കാംഐഫോണിൽ ഡിലീറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ എളുപ്പത്തിൽ വീണ്ടെടുക്കാം

വീഡിയോ

നിങ്ങളുടെ വീഡിയോ ഒരു നിശ്ചിത പോയിന്റിൽ എത്തിയാൽ മാത്രമേ പണം ലഭിക്കാൻ അർഹതയുള്ളൂ താനും. സ്പോട്ട്ലൈറ്റ് വീഡിയോകളിൽ ആവശ്യമില്ലാത്ത കമന്റുകൾ ഇടാൻ സാധിക്കില്ലെന്നതും പ്രത്യേകതയാണ്. സമൂഹമാധ്യമങ്ങളിൽ ക്രിയേറ്റർമാർ നേരിടുന്ന പല തരം അവഹേളനങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും പേര് വിവരങ്ങൾ വെളിപ്പെടുത്താതെ കണ്ടന്റ് പോസ്റ്റ് ചെയ്യാനും സ്പോട്ട് ലൈറ്റിൽ സാധിക്കും. ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യാൻ സാധിക്കുന്നുവെന്നതും സ്നാപ്പ് ചാറ്റിന്റെ സവിശേഷതയാണ്.

സ്പോട്ട് ലൈറ്റ് എങ്ങനെ ഉപയോഗിക്കാം.

സ്പോട്ട് ലൈറ്റ് എങ്ങനെ ഉപയോഗിക്കാം.

• സ്പോട്ട് ലൈറ്റ് ഉപയോഗിക്കാൻ ആദ്യം നിങ്ങളുടെ ഫോണിൽ സ്‌നാപ്ചാറ്റ് അപ്ലിക്കേഷൻ തുറക്കുക.

• അപ്ലിക്കേഷൻ തുറന്ന് കഴിഞ്ഞാൽ, ചുവടെ വലത്തേ മൂലയിലുള്ള പ്ലേബാക്ക് ബട്ടണിൽ ടാപ്പ് ചെയ്യുക.

• ഇതോടെ സ്‌പോട്ട്‌ലൈറ്റ് പ്ലാറ്റ്ഫോം തുറന്ന് വരും.

• താഴേക്ക് സ്ക്രോൾ ചെയ്ത് കണ്ടന്റുകൾ കാണാം.

• ഇഷ്ടമായവക്ക് ഹാർട്ട് ഐക്കൺ നൽകി ക്രിയേറ്റർമാരെ പ്രോത്സാഹിപ്പിക്കാം.

• ഒരു സ്‌പോട്ട്‌ലൈറ്റ് ഉണ്ടാക്കുന്നതിന് സ്‌നാപ്പ് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഷൂട്ടും ചെയ്യാം.

ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?ജിയോ യുപിഐ ഓട്ടോപേ സൌകര്യം ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങനെ?

Most Read Articles
Best Mobiles in India

English summary
The snaps we send to our friends are usually visible only once. If they leave the chat screen then they will not be able to see that picture or video again. The situation is different if the sender of the snap uses the same snap in their story. The image will be visible to other users until the Snapchat stories expire (24 hours).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X