ആൻഡ്രോയിഡ് ഫോൺ ഹാങ്ങാവുന്നോ? ഇതാവാം കാരണം

|

നിങ്ങളുടെ സ്മാർട്ട്ഫോൺ ഈയിടെയായി മന്ദഗതിയിലാണോ പ്രവർത്തിക്കുന്നത്? ഫോൺ തുടരെത്തുടരെ ഹാങ്ങും ആകുന്നുണ്ടോ? നിങ്ങളുടെ ഡിവൈസിലെ ആപ്പുകൾ തുറക്കാൻ പോലും കഴിയുന്നില്ലേ? സ്മാർട്ട്ഫോൺ നാശമായെന്ന് കരുതി സർവീസ് സെന്ററിൽ കൊണ്ട് പോകാനോ പുതിയത് വാങ്ങാനോ വരട്ടെ. ചിലപ്പോൾ നിങ്ങളുടെ ഫോണിന് ഒരു കുഴപ്പവും കാണില്ല. പ്രശ്നമുണ്ടാകുന്നത് മറ്റ് ചില കാരണങ്ങൾ ആകാം. ഈ മറ്റ് ചില കാരണങ്ങളിൽ പ്രധാനികളാണ് കുക്കീസും കാഷെയും. അതേ നമ്മുടെ ഫോൺ സ്ലോ ആകാൻ ഏറ്റവും കൂടുതൽ കാരണക്കാരാകുന്ന രണ്ട് ഘടകങ്ങളാണ് കുക്കീസും കാഷെയും. നമ്മൾ ദിവസത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കുന്നത്. ഇന്റർനെറ്റ് സർഫിംഗിനായിരിക്കും എന്നതാണ് ഡിജിറ്റൽ യുഗത്തിന്റെ യാഥാർഥ്യം. ഇങ്ങനെ സർഫ് ചെയ്യുന്നതിന്റെ ഫലമായാണ് കുക്കീസും കാഷെയും ഉണ്ടാകുന്നത്.

 

വെബ് ബ്രൗസറുകൾ

ലളിതമായി വിശദീകരിച്ചാൽ വെബ്‌സൈറ്റുകൾ വളരെ വേഗത്തിൽ ലോഡ് ചെയ്യാൻ സഹായിക്കുന്നതിനായി സംഭരിക്കപ്പെടുന്ന ഡാറ്റയാണ് കാഷെ. വെബ് ബ്രൗസറുകൾ ആണ് ഇത്തരത്തിൽ ഡാറ്റകൾ കാഷെയായി സംഭരിക്കുന്നത്. വെബ്സൈറ്റുകൾ നമ്മളെ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡാറ്റയാണ് കുക്കീസ് എന്ന് അറിയപ്പെടുന്നത്. ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ നാം ചിലപ്പോൾ കുക്കീസ് അക്സപ്റ്റ് ചെയ്ത് വിടാറുണ്ട്. ഇങ്ങനെ അക്സപ്റ്റ് ചെയ്യുമ്പോൾ വെബ്സൈറ്റ് നമ്മുടെ ഡിവൈസിലേക്ക് ഒരു ചെറിയ ടെക്സ്റ്റ് ഫയൽ അയയ്ക്കുന്നു. ഇത് നമ്മുടെ ബ്രൌസറിൽ സേവ് ചെയ്യപ്പെടുകയും ഡാറ്റ കളക്റ്റ് ചെയ്യുകയും ചെയ്യും.

വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ സജ്ജീകരിക്കുന്നത് എങ്ങനെ?

ബ്രൗസർ

പിന്നീട് വീണ്ടും സന്ദർശിക്കുമ്പോൾ നമ്മെ തിരിച്ചറിയാനും നമ്മുടെ മുൻഗണനകൾ തിരിച്ചറിയാനും ഒക്കെ വെബ്സൈറ്റുകൾ ഈ ഡാറ്റ ഉപയോഗിക്കും. എന്നാൽ ബ്രൗസിംഗ് ചരിത്രം ട്രാക്ക് ചെയ്യാൻ വെബ്‌സൈറ്റുകൾക്ക് കുക്കികൾ ഉപയോഗിക്കാം, ഇവിടെയാണ് കുക്കീസ് നമ്മുക്ക് വില്ലനായി മാറുന്നത്. ഒരു പ്രത്യേക ഉൽപ്പന്നത്തിന്റെ വിലയോ ഫീച്ചറുകളോ പരിശോധിക്കാൻ നിങ്ങൾ കുറച്ച് വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്‌തിന്നിരിക്കട്ടെ അടുത്ത തവണ നിങ്ങൾ ബ്രൗസർ തുറക്കുമ്പോൾ സ്‌ക്രീനിൽ പരസ്യങ്ങൾ പോപ്പ് അപ്പ് ചെയ്യുന്നത് കാണാം. നമ്മുക്ക് ആവശ്യമില്ലാത്ത ഡാറ്റ കൊണ്ട് നമ്മുടെ സ്ക്രീൻ നിറയാനും കുക്കീസ് കാരണമാകും.

കുക്കീസും കാഷെയും
 

ഇപ്പോൾ എന്താണ് കുക്കീസ് എന്ന് ഒരു ധാരണ വന്നില്ലേ. കുക്കീസും കാഷെയും നമ്മുടെ ഡിവൈസുകളിൽ നിന്ന് ഒഴിവാക്കി നിർത്തുന്നത് രണ്ട് രീതിയിൽ പ്രയോജനം ചെയ്യും. ഒന്ന് അരോചകമാകുന്ന പോപ്പ് അപ്പുകളും പരസ്യങ്ങളും നമ്മുടെ ബ്രൌസർ സ്ക്രീനുകളിൽ നിന്ന് ഒഴിവാക്കി നിർത്താം. രണ്ട് ഫയലുകൾ തിങ്ങിക്കൂടി നമ്മുടെ ഫോൺ ഹാങ്ങാവുന്നതിൽ നിന്ന് രക്ഷ നേടുകയും ചെയ്യാം. അപ്പോൾ കുക്കീസും കാഷെയും നിങ്ങളുടെ ഫോണിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഭൂമിയെ ഒന്ന് ഭൂമിയെ ഒന്ന് "കൂൾ" ആക്കണം; പുതിയ പ്ലാനുമായി ആമസോൺ

ആൻഡ്രോയിഡ് ഡിവൈസിലെ കാഷെയും കുക്കികളും ഒഴിവാക്കാൻ

ആൻഡ്രോയിഡ് ഡിവൈസിലെ കാഷെയും കുക്കികളും ഒഴിവാക്കാൻ

ഗൂഗിൾ ക്രോമിൽ നിന്ന്

 

 • ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ക്രോം ആപ്ലിക്കേഷൻ തുറക്കുക.
 • മുകളിൽ വലത് കോണിലുള്ള ഹാംബർഗർ ബട്ടണിൽ ടാപ്പ് ചെയ്യുക.
 • തുടർന്ന് ഹിസ്റ്ററി ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് ക്ലിയർ ബ്രൗസിങ് ഡാറ്റ ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • ഇതിന് പകരം നിങ്ങൾക്ക് സെറ്റിങ്സ് > ക്രോം > സ്റ്റോറേജ് & കാഷെ എന്നിങ്ങനെ സന്ദർശിക്കുക.
 • ശേഷം, നിങ്ങൾക്ക് കാഷെയും സ്റ്റോറേജും വെവ്വേറെ ക്ലിയർ ചെയ്യാനും കഴിയും.
 • മോസില ഫയർഫോക്സ്

  മോസില ഫയർഫോക്സ്

  • ഗൂഗിൾ ക്രോമിലെ ഘട്ടങ്ങൾക്ക് സമാനമാണ് മോസില ഫയർഫോക്സിലും കാര്യങ്ങൾ.
  • ആദ്യം ബ്രൌസറിന്റെ മുകളിൽ വലത് കോണിൽ കാണുന്ന ഹാംബർഗർ ബട്ടണിൽ ടാപ്പ് ചെയ്യുക.
  • ശേഷം ഹിസ്റ്ററി ഓപ്ഷനിൽ ടാപ്പ് ചെയ്യുക, തുടർന്ന് ക്ലിയർ ബ്രൗസിങ് ഡാറ്റ ഓപ്ഷൻ ഉപയോഗിച്ച് കാഷെയും കുക്കീസും ക്ലിയർ ചെയ്യാം.
  •  ജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻ ജിയോയുടെ 249 രൂപ പ്ലാനിനെ പോലും വെല്ലുന്ന ബിഎസ്എൻഎല്ലിന്റെ 247 രൂപ പ്ലാൻ

   ബ്രൗസിങ് ഹിസ്റ്ററി

   കാഷെയും കുക്കീസും ക്ലിയർ ചെയ്യുന്നത് എപ്പോഴും നമ്മുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ആവശ്യമാണ്. വെബ് ബ്രൗസറുകൾ കാഷെകളിലൂടെ നമ്മുടെ ബ്രൗസിങ് ഹിസ്റ്ററി ട്രാക്ക് ചെയ്യുക തന്നെ ചെയ്യും. ദുരുദ്ദേശത്തോടെയുള്ള ഡാറ്റ മോഷണത്തിനും സ്പൈയ്യിങിനും വിധേയനാകാതിരിക്കാൻ കാഷെയും കുക്കീസും ക്ലിയർ ചെയ്യുന്നത് തന്നെയാണ് നല്ലത്. സുരക്ഷ കൂട്ടാനും സ്വകാര്യത സംരക്ഷിക്കാനും ഇത് നമ്മളെ സഹായിക്കുക തന്നെ ചെയ്യും.

Most Read Articles
Best Mobiles in India

English summary
Has your smartphone been slow lately? Does the phone keep Hanging? Can't even open the apps on your device? Before taking it to the service center. Let's check some of these things that might be causing these problems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X