വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?

|

ലോകത്ത് തന്നെ ഏറ്റവും ജനകീയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ് എന്ന് അറിയാമല്ലോ. ഇടയ്ക്കിടെ ഉപയോഗപ്രദമായ നിരവധി ഫീച്ചറുകൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അവതരിപ്പിക്കാറുണ്ട്. അത്തരം ഫീച്ചറുകളും യൂസർ ഫ്രണ്ട്ലി ഇന്റർഫേസുമാണ് വാട്സ്ആപ്പിനെ കൂടുതൽ ജനകീയം ആക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല സുരക്ഷിതത്വത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന പ്ലാറ്റ്ഫോമും വാട്സ്ആപ്പ് തന്നെ. ചാറ്റ് ചെയ്യുന്നവർക്കല്ലാതെ മറ്റാർക്കും മെസേജുകൾ കാണാൻ കഴിയില്ലെന്നാണ് വാട്സ്ആപ്പിന്റെ അവകാശവാദം. ഇതിന്റെ പൂർണ ചിത്രം വ്യക്തമല്ലെങ്കിലും നിലവിൽ ഏറ്റവും അധികം പ്രൈവസിയും സെക്യൂരിറ്റിയും ഉറപ്പ് നൽകുന്ന മെസേജിങ് പ്ലാറ്റ്ഫോം വാട്സ്ആപ്പ് തന്നെയാണ്. നേരത്തെ പറഞ്ഞ വാട്സ്ആപ്പിന്റെ യൂസർ ഫ്രണ്ട്ലി ഫീച്ചറുകളിലൊന്നിനേപ്പറ്റിയാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്.

 

റിങ്ടോൺ

ചില കോൺടാക്റ്റുകൾക്ക് മാത്രമായി നിങ്ങൾ റിങ്ടോൺ കസ്റ്റമൈസ് ചെയ്യുന്നത് ഓർമയുണ്ടോ? (ഒരു പക്ഷേ നിങ്ങളിൽ ചിലർ ഇപ്പോഴും ചെയ്തേക്കാം). ചിലപ്പോൾ ഏറ്റവും പ്രിയപ്പെട്ടവരുടെ നമ്പരുകളും ചിലപ്പോൾ ശല്ല്യക്കാരുടെ നമ്പരുകൾക്കും ഇത്തരത്തിൽ റിങ്ടോണുകൾ നൽകാം. റിങ്ടോണുകൾ കസ്റ്റമൈസ് ചെയ്യുന്നത് പോലെ വാട്സ്ആപ്പിലും നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും. കസ്റ്റമൈസ് ചെയ്ത നോട്ടിഫിക്കേഷൻസ് ഉപയോഗിച്ച്, ഫോണിലേക്ക് നോക്കാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് ഉപയോക്താക്കൾക്ക് അറിയാൻ കഴിയും. ടോൺ, വൈബ്രേഷൻ, പോപ്പ് അപ്പ്, ലൈറ്റ് തുടങ്ങിയ കാറ്റഗറികളിൽ വിവിധ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യാൻ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഊബർ റൈഡ് ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പ് മതിഊബർ റൈഡ് ബുക്ക് ചെയ്യാൻ ഇനി വാട്സ്ആപ്പ് മതി

 വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെ?

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെ?

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് എങ്ങനെ കസ്റ്റമൈസ് ചെയ്യാമെന്ന് നോക്കാം

 

 • വാട്സ്ആപ്പ് തുറന്ന് ബന്ധപ്പെട്ട കോണ്ടാക്റ്റിന്റെ ചാറ്റ്ബോക്സിലേക്ക് പോകുക.
 • മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കണിൽ) ടാപ്പ് ചെയ്ത് "വ്യൂ കോണ്ടാക്റ്റ്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
 • "കസ്റ്റമൈസ് നോട്ടിഫിക്കേഷൻസ്" ഓപ്ഷൻ തിരഞ്ഞെടുത്ത് "യൂസ് കസ്റ്റം നോട്ടിഫിക്കേഷൻസ്" ഓപ്‌ഷന്റെ മുന്നിലുള്ള ബോക്‌സിൽ ടിക്ക് ചെയ്യുക
 • കോണ്ടാക്റ്റിനായി നിങ്ങൾക്ക് മെസേജുകളും കോൾ നോട്ടിഫിക്കേഷനുകളും കസ്റ്റമൈസ് ചെയ്യാം.
 • നോട്ടിഫിക്കേഷൻസ്
   

  സന്ദേശങ്ങൾക്കായുള്ള നോട്ടിഫിക്കേഷൻസ് ടോൺ കസ്റ്റമൈസ് ചെയ്യാനായി നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. യൂസേഴ്സിന് ഒരു തേർഡ് പാർട്ടി ആപ്പിൽ നിന്നുള്ള ടോണുകൾ പോലും ഉപയോഗിക്കാവുന്നതാണ്. കൂടാതെ, അവർക്ക് വെള്ള, ചുവപ്പ്, മഞ്ഞ, പച്ച, സിയാൻ, നീല, പർപ്പിൾ എന്നീ നിറങ്ങളിൽ നോട്ടിഫിക്കേഷൻ "ലൈറ്റ്" തിരഞ്ഞെടുക്കാനും കഴിയും. "വൈബ്രേറ്റ്" വിഭാഗത്തിന്, ഉപയോക്താക്കൾക്ക് "ഡിഫോൾട്ട്", "ഷോർട്ട്", "ലോങ്", "ഓഫ്" തുടങ്ങിയ ഓപ്ഷനുകൾ ലഭിക്കും. കോളുകൾക്കായി, ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഒരു റിങ്ടോൺ തിരഞ്ഞെടുക്കാൻ കഴിയും. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് "യൂസ് ഹൈ പ്രയോറിറ്റി നോട്ടിഫിക്കേഷൻ" എന്ന ഒരു അധിക ഓപ്ഷനും ലഭ്യമാകുന്നതാണ്, അത് സ്‌ക്രീനിന്റെ മുകളിൽ നോട്ടിഫിക്കേഷനുകളുടെ പ്രിവ്യൂ കാണിക്കും.

  വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് അറിയുന്നത് എങ്ങനെ?വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് അറിയുന്നത് എങ്ങനെ?

  വാട്സ്ആപ്പ്

  വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും സമാന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ ലഭ്യമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ ജോലി സംബന്ധമായ വാട്സ്ആപ്പ് ഗ്രൂപ്പുകളോ സുഹൃത്തുക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളോ നിലനിർത്തുന്നത് എളുപ്പമാക്കും. ഇഷ്ടമല്ലാത്ത ഗ്രൂപ്പ് കോളിൽ നിന്ന് രക്ഷപ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കാനും ഈ ഫീച്ചർ യൂസേഴ്സിനെ സഹായിക്കും. "യൂസ് കസ്റ്റം നോട്ടിഫിക്കേഷൻസ് " എന്ന ഓപ്ഷന് മുന്നിലുള്ള ബോക്‌സ് അൺചെക്ക് ചെയ്‌ത് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈ കസ്റ്റമൈസ്ഡ് നോട്ടിഫിക്കേഷൻസ് ഫീച്ചർ പ്രവർത്തനരഹിതമാക്കാനും സാധിക്കും.

  നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

  നമ്പർ സേവ് ചെയ്യാതെ എങ്ങനെ വാട്സ്ആപ്പ് മെസേജ് അയക്കാം

  ഉപയോഗപ്രദമായ ഒരു ഫീച്ചറിനേപ്പറ്റി മനസിലാക്കിയ സ്ഥിതിക്ക് വാട്സ്ആപ്പിലെ ഒരു ട്രിക്കും മനസിലാക്കാം. സേവ് ചെയ്യാത്ത നമ്പരുകളിലേക്ക് വാട്സ്ആപ്പ് സന്ദേശങ്ങൾ എങ്ങനെ അയയ്ക്കാമെന്നതാണ് നാം നോക്കാൻ പോകുന്നത്. ഒരു പരിചയവും ഇല്ലാത്ത ഡെലിവറി ബോയിയ്ക്ക് നിങ്ങളുടെ ലൊക്കേഷൻ അയയ്‌ക്കേണ്ടി വന്നാൽ എന്ത് ചെയ്യും. അവരുടെ കമ്പനി നമ്പരിൽ വിളിച്ച ശേഷം ആ നമ്പർ സേവ് ചെയ്ത ശേഷം ആ നമ്പരിലേക്ക് ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യണം അല്ലെ? ഇങ്ങനെ ഒരുപാട് സമയം നഷ്ടമാകുന്നത് ഒഴിവാക്കാനുള്ള തന്ത്രമാണ് നാം പരിശോധിക്കുന്നത്. രണ്ട് രീതിയിൽ നമ്പർ സേവ് ചെയ്യാതെ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാവുന്നതാണ്.

  വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നുവാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നു

  ഐഒഎസ്

  ഐഫോണിൽ നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ സന്ദേശം അയയ്‌ക്കുന്നതാണ് ആദ്യത്തെ മാർഗം. ഏറ്റവും പുതിയ പതിപ്പ് ഐഒഎസ് ഉള്ള എല്ലാ ഐഫോണുകളിലും ഈ ഫീച്ചർ പ്രവർത്തിക്കുന്നതാണ്. ആദ്യം നിങ്ങൾക്ക് മെസേജ് അയക്കേണ്ട നമ്പർ റീസന്റ് കോൾസിൽ ഓപ്പൺ ചെയ്യുക. ഇങ്ങനെ തുറക്കുമ്പോൾ നമ്പരിന് മുന്നിൽ ഒരു "i" ബട്ടൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുക. ശേഷം വീഡിയോ കോൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് വാട്സ്ആപ്പ് തിരഞ്ഞെടുക്കുക. വാട്സ്ആപ്പിൽ വീഡിയോ കോൾ ആരംഭിച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ ഈ കോൾ കട്ട് ചെയ്യുക. ഇതിന് ശേഷം നേരെ വാ്സ്ആപ്പിലെ കോൾസ് സെക്ഷനിലേക്ക് പോകുക. അവിടെയും "i" ബട്ടൺ കാണാൻ കഴിയും. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം മുകളിൽ വലത് കോണിൽ കാണാവുന്ന മെസേജ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ആരുടെയും വാട്സ്ആപ്പിലേക്ക് നമ്പർ സേവ് ചെയ്യാതെ തന്നെ മെസേജ് അയയ്ക്കാൻ കഴിയും. ഐഫോണിൽ നിന്ന് മാത്രമല്ല, പേഴ്സണൽ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉപയോഗിച്ചും സേവ് ചെയ്യാത്ത നമ്പരിലേക്ക് മെസേജ് അയയ്ക്കാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് സജീവമായ ഇന്റർനെറ്റ് കണക്ഷനുള്ള ഒരു പേഴ്സണൽ കമ്പ്യൂട്ടർ ആവശ്യമാണെന്ന് മാത്രം. ഇത് എങ്ങനെ ചെയ്യാം എന്ന് മനസിലാക്കണം എന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

Most Read Articles
Best Mobiles in India

English summary
You can customize notifications on WhatsApp just like you can customize ringtones. With customized notifications, users can know who is calling without looking at the phone. You can customize the notifications by selecting various options in the categories like Tone, Vibration, Pop up and Light.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X