സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ?

|

തങ്ങളുടെ സേവനങ്ങൾ ഏറ്റവും യൂസർ ഫ്രണ്ട്ലി ആക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് എന്നും മുന്നിലാണ്. ഈ മനോഭാവം തന്നെയാണ് വാട്സ്ആപ്പിനെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാക്കി മാറ്റിയത്. വോയ്സ് കോളും വീഡിയോ കോളുകളും തുടങ്ങി വാട്സ്ആപ്പ് പേയ്മെന്റ്സ് വരെയുള്ള ഫീച്ചറുകൾ ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ തന്നെ യൂസേഴ്സിന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുന്ന ഫീച്ചറുകളിലൊന്നാണ് 'ഡിലീറ്റ് ഫോർ എവരിവൺ' ഓപ്ഷൻ. വ്യക്തിഗത ചാറ്റിലേക്കോ ഒരു ഗ്രൂപ്പിലേക്കോ അറിയാതെ തെറ്റായ സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ നാം അയക്കാറുണ്ട്. നേരത്തെ ഇതൊക്കെ ഒരിക്കൽ അയച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ലായിരുന്നു. പലപ്പോഴും അയച്ച മെസേജുകളും ചിത്രങ്ങളും ഓർത്ത് ദുഖിച്ചിരിക്കാനെ നമ്മുക്ക് കഴിയാറുണ്ടായിരുന്നുള്ളൂ. അബദ്ധത്തിൽ കൈമാറിയ സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യങ്ങളും നിരവധി. അത്തരം നിരവധി പ്രശ്നങ്ങളിൽ നിന്നുമാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ നമ്മളെ രക്ഷിച്ചത്. ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ വന്നതോട് കൂടി അറിയാതെ അയച്ച ചിത്രങ്ങൾ ഇല്ലാതാക്കാൻ ഉള്ള അവസരം ലഭിച്ചു. ഒരു ഗ്രൂപ്പിലേക്കോ മറ്റോ അയച്ച ചിത്രങ്ങൾ മറ്റാരും കാണാതിരിക്കാനും ഈ ഫീച്ചർ സഹായിച്ചു.

 

വാട്സ്ആപ്പ്

2017ൽ ആണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിക്കുന്നത്. ഏഴ് മിനിറ്റായിരുന്നു അന്ന് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇത് ഒരു മണിക്കൂറിൽ കൂടുതലായി കൂട്ടുകയും ചെയ്തു. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിന്റെ സമയപരിധി അനിശ്ചിത കാലത്തേക്ക് നീട്ടാനും സാധ്യതയുണ്ട്. അതായത് നിങ്ങൾ അയച്ച മെസേജ് ഡിലീറ്റ് ചെയ്യാൻ പ്രത്യേകിച്ച് സമയ പരിധി ഇല്ലെന്ന് അർഥം.

വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?

വേർഷൻ

വാട്സ്ആപ്പിന്റെ വേർഷൻ 2.21.23.1 ബീറ്റ പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ഈ സംവിധാനം ഡെവലപ്പിങ് സ്റ്റേജിൽ മാത്രമാണുള്ളത്. അതിനാൽ തന്നെ എല്ലാ ബീറ്റ ടെസ്റ്റർമാർക്കും പുതിയ അപ്ഡേറ്റ് ലഭിച്ചാൽ മാത്രമെ ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിക്കാനുള്ള സാധ്യത പോലും കൽപ്പിക്കാനാകൂ. പുതിയ ഫീച്ചർ വന്നാലും ഇതിന് മുമ്പ് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനാകും എന്ന് കരുതേണ്ട. വാട്സാപ്പിന്റെ പുതിയ ഫീച്ചർ നമ്മുടെ ഫോണിൽ ലഭ്യമായ ശേഷമുള്ള സന്ദേശങ്ങളാകും ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ കഴിയുക.

സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം
 

സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാം

നിങ്ങൾ ഒരു തെറ്റായ സന്ദേശം അയയ്‌ക്കുകയും അത് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി കഴിഞ്ഞാലും എന്ത് ചെയ്യും. ഒരു മിനുട്ട് കൂടി കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ തോന്നാറില്ലേ. നമ്മുടെ സ്വകാര്യ ചിത്രങ്ങളോ മറ്റോ ആണ് ഇങ്ങനെ എല്ലാവർക്കുമായി പങ്ക് വച്ചതെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകും. അത്തരം സാഹചര്യങ്ങളിൽ പെടാതിരിക്കാൻ ഒരു കുറുക്ക് വഴിയുണ്ട്. അതേ സമയപരിധി കഴിഞ്ഞാലും വാട്സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയും. ഈ രീതിയിലൂടെ വാട്സ്ആപ്പിന്റെ കർശനമായ സമയ പരിധി നിയന്ത്രണം മറികടക്കാൻ കഴിയും. ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധ്യമാകുന്നത്. ഇങ്ങനെ ഏഴ് ദിവസം വരെ പഴക്കമുള്ള സന്ദേശങ്ങൾ ഇല്ലാതാക്കാൻ കഴിയും.

വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾവാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തോ? അറിയാനുള്ള വഴികൾ

ഏഴ് ദിവസം വരെ വാട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാം

ഏഴ് ദിവസം വരെ വാട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്യാം

ഈ രീതി ഉപയോഗിച്ച് സന്ദേശങ്ങൾ ഇല്ലാതാക്കുന്നതിന് മുമ്പ് നിങ്ങളുടെ ഫോണിലെ മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫ് ചെയ്യണം. യാതൊരു തരത്തിലും നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. സെറ്റിങ്സ്, നോട്ടിഫിക്കേഷൻസ് പാനലിന് മുകളിലുള്ള ക്വിക്ക് ടോഗിൾസ് എന്നിവയൊക്കെ ഉപയോഗിച്ച് ഇത് ഉറപ്പാക്കാം. ശേഷം സെറ്റിങ്സിൽ പോയി ആപ്പ് സെക്ഷൻ തുറക്കുക. അവിടെയുള്ള ആപ്പ് ലിസ്റ്റിൽ നിന്നും വാട്സ്ആപ്പ് തുറക്കുക. ശേഷം ഫോഴ്സ് സ്റ്റോപ്പ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഫ്രീസ് ചെയ്യുക. നിങ്ങൾ തുറക്കാതെ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ആണിത്.

ഡേറ്റ്

സെറ്റിങ്സിലെ ഡേറ്റ് ആൻഡ് ടൈം സെക്ഷനിൽ പോയി നിങ്ങളുടെ ഫോണിലെ സമയം, ഡിലീറ്റ് ചെയ്യേണ്ട സന്ദേശം അയച്ച ദിവസത്തിലേക്ക് മാറ്റുക. മിക്ക സ്മാർട്ട്‌ഫോണുകൾക്കും നെറ്റ്‌വർക്ക് പ്രൊവൈഡറിൽ നിന്ന് സമയം സ്വയമേവ ലഭ്യമാക്കാൻ കഴിയും, അത് കൊണ്ട് തന്നെ ഓട്ടോ അഡ്ജസ്റ്റ്മെന്റ് മാന്വലായി ഓഫ് ചെയ്യുകയും വേണം. ഇതിന് ശേഷം സാധാരണ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

വാട്സ്ആപ്പ് പേയ്മെന്റ് ; പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് പേയ്മെന്റ് ; പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

മെസേജ്

ഡിലീറ്റ് ചെയ്യേണ്ട മെസേജിൽ അമർത്തിപ്പിടിക്കുക. ഡിലീറ്റ് ഫോർ മി, ഡിലീറ്റ് ഫോർ എവരിവൺ, ക്യാൻസൽ തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും. ഇവിടെ രണ്ടാമത്തെ ഓപ്ഷൻ 'ഡിലീറ്റ് ഫോർ എവരിവൺ' തെരഞ്ഞെടുക്കുക. ഇങ്ങനെ മെസേജ് ഡിലീറ്റ് ചെയ്ത ശേഷം നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ഓണാക്കുക. സെറ്റിങ്സിൽ പോയി ഡേറ്റും സമയവും പഴയ പോലെയും ആക്കാം. ഇതോടെ നിങ്ങൾ നേരത്തെ അയച്ച സന്ദേശം വാട്സ്ആപ്പിൽ നിന്ന് ഡിലീറ്റ് ആകും. മെസേജ് ഡിലീറ്റ് ആയി എന്ന കാപ്ഷനും കാണാൻ കഴിയും.

ഫീച്ചർ

വാട്സ്ആപ്പിന്റെ ഐഒഎസ് പതിപ്പിന് പുതിയോ വീഡിയോ പ്ലേബാക്ക് ഇന്റർഫേസ് ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിലൂടെ പ്ലേ ചെയ്ത വീഡിയോ താൽക്കാലികമായി നിർത്താനോ ഫുൾസ്ക്രീനിൽ പ്ലേ ചെയ്യാനോ പിക്ചർ ഇൻ പിക്ചർ സംവിധാനം ക്ലോസ് ചെയ്യാനോ കഴിയും. ഐഒഎസ് ബീറ്റ പതിപ്പിൽ ഈ സവിശേഷത കൊണ്ട് വന്നിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമാണ്.

സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?സെലിബ്രിറ്റികളുടെ വാട്സ്ആപ്പ് ചാറ്റ് ചോരുന്നതെങ്ങനെ, സുരക്ഷാ സംവിധാനം കള്ളമോ?

Most Read Articles
Best Mobiles in India

English summary
According to reports, the deadline for the Delete for Everyone feature may be extended indefinitely. This means that there is no specific time limit for deleting the message you sent.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X